Breaking NewsKeralaLead NewsNEWS
ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, യാത്രക്കാരന്റെ കാലറ്റു, മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടെത്തിയത് ഏറെനേരത്തെ തെരച്ചിലിനൊടുവിൽ

ഒറ്റപ്പാലം: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരൻ്റെ കാലറ്റു പോയി. പാലക്കാട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ആണ് അപകടം.
ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം. ഏറെനേരം തിരഞ്ഞാണ് ട്രാക്കിൽ നിന്ന് മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടെത്തി. പരുക്കേറ്റയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അപകടത്തിൽപ്പെട്ടയാളെ തിരിച്ചറിയാനായിട്ടില്ല.






