Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

സൗജന്യ യാത്ര; കെ.എസ്.ആര്‍.ടി.സി. കുത്തുപാള എടുക്കുമെന്ന് മുന്നറിയിപ്പ്; മാനേജ്‌മെന്റ് തയാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി; പ്രതിമാസം 112 കോടി നഷ്ടമുണ്ടാക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അടുത്തമാസം 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച നടപടിക്കെതിരേ കെ.എസ്ആര്‍ടിസി. പ്രകടനപത്രികയിലെ ഏറ്റവും ആകര്‍ഷകമായ പ്രഖ്യാപനമായതിനാല്‍ ആദ്യമന്ത്രിസഭായോഗത്തില്‍ത്തന്നെ തീരുമാനവുമെടുത്തു. എന്നാല്‍ ഈ പ്രഖ്യാപനം അതേപടി നടപ്പാക്കിയാല്‍ കെ.എസ്.ആര്‍.ടി.സി കുത്തുപാളയെടുക്കുമെന്ന് റിപ്പോര്‍ട്ട്. കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് തയാറാക്കിയ റിപ്പോര്‍ട്ട് ഗതാഗത സെക്രട്ടറിക്ക് കൈമാറി.

മുഴുവന്‍ ബസുകളിലും സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കിയാല്‍ കെ.എസ്.ആര്‍.ടി.സിക്ക് പ്രതിമാസം 112 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രഖ്യാപനം നടപ്പാക്കാന്‍ സര്‍ക്കാര്‍ വന്‍തുക കണ്ടെത്തേണ്ടിവരുമെന്ന് ഉറപ്പായി. ഒരുദിവസം ശരാശരി 10 ലക്ഷം മുതല്‍ 12 ലക്ഷം വരെ സ്ത്രീകളാണ് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്ര ചെയ്യുന്നത്. ഓര്‍ഡിനറി ബസില്‍ മാത്രം യാത്ര സൗജന്യമാക്കിയാല്‍ ടിക്കറ്റ് വരുമാനത്തില്‍ ഒരുമാസം 57 കോടി രൂപ കുറയും.

Signature-ad

ഓര്‍ഡിനറിക്ക് പുറമെ സിറ്റി ഫാസ്റ്റുകളില്‍ക്കൂടി യാത്രാസൗജന്യം വ്യാപിപ്പിച്ചാല്‍ വരുമാനനഷ്ടം 65 കോടിയായി ഉയരും. ദീര്‍ഘദൂരയാത്ര കൂടി സൗജന്യമാക്കാനായി ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് ബസുകളിലും ഫ്രീ ടിക്കറ്റ് നല്‍കിയാല്‍ നഷ്ടം 90 കോടിയായി കുതിക്കും. ഇനി എല്ലാ ബസിലും സൗജന്യമാണങ്കില്‍ 112 കോടിയാവും പ്രതിമാസ നഷ്ടമെന്നാണ് റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കുമ്പോള്‍ ഇത്രയും തുക സര്‍ക്കാര്‍ എല്ലാമാസവും കെ.എസ്.ആര്‍.ടി.സിക്ക് നല്‍കേണ്ടിവരുമെന്ന് ചുരുക്കം.

കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാവും ഏതൊക്കെ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കണ എന്നതടക്കമുള്ള രൂപരേഖ തയാറാക്കുക. ഗതാഗതവകുപ്പാണ് ഇത് ചെയ്യേണ്ടത്. എന്തായാലും ജൂണ്‍ 15 മുതല്‍ എന്തായാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഉറപ്പ്.

#KSRTC, #KeralaGovernment, #VDSatheesan, #WomenFreeTravel, #KSRTCFreeTravel, #KeralaPolitics, #KSRTCLoss, #PublicTransport, #KeralaNews, #BudgetDeficit, #TransportDepartment, #OrdinaryBus, #SuperFast, #KSRTCManagement, #GovernmentSubsidy, #June15, #KeralaUpdates, #MalayalamNews, #TrendingKerala, #DailyhuntKerala, #GoogleNewsIndia

Back to top button
error: