NEWS

ബോര്‍ഡിംഗ് പാസ് നല്‍കുമ്ബോള്‍ യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കരുത്

വിമാന യാത്രകള്‍ ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് വ്യോമയാന മന്ത്രാലയം.
ബോര്‍ഡിംഗ് പാസുകള്‍ നല്‍കുമ്ബോള്‍ ചെക്ക്- ഇന്‍ കൗണ്ടറുകളില്‍ നിന്ന് അധിക തുക ഈടാക്കരുതെന്നാണ് എയര്‍ലൈനുകള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എയര്‍ ക്രാഫ്റ്റ് റൂള്‍സിലെ റൂള്‍ 135 പ്രകാരം, ചെക്ക്- ഇന്‍ കൗണ്ടറുകളില്‍ നിന്ന് ബോര്‍ഡിംഗ് പാസ് നല്‍കുമ്ബോള്‍ അധിക തുക യാത്രക്കാരില്‍ നിന്ന് ഈടാക്കരുതെന്നുളള വ്യവസ്ഥയുണ്ട്. എന്നാല്‍, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ ചെക്ക്- ഇന്‍ കൗണ്ടറുകളില്‍ നിന്ന് ബോര്‍ഡിംഗ് പാസ് നല്‍കുമ്ബോള്‍ 200 രൂപ ഫീസ് ഈടാക്കുന്നുണ്ട്. അതിനാല്‍, എയര്‍ ക്രാഫ്റ്റ് റൂള്‍സിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നാണ് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Back to top button
error: