KeralaNEWS

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ്

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ്. എംപിയുടെ അനന്തിരവന്‍ ഭാഗമായ ഭാഗമായ ശ്രീലങ്കന്‍ കമ്പനിക്ക് ട്യൂണ മത്സ്യം കയറ്റുമതി ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് കേസ്. എംപിക്ക് പുറമേ അനന്തിരവന്‍ അബ്ദുള്‍ റസാഖ്, അവരുമായി ബന്ധമുള്ള കൊളംബോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്ആര്‍ടി ജനറല്‍ മര്‍ച്ചന്റ്‌സ് എന്നീ കമ്പനികള്‍ക്ക് എതിരേയും കേസെടുത്തിട്ടുണ്ട്.

എംപിയുടെ ഡല്‍ഹിയിലേയും കോഴിക്കോട്ടേയും ലക്ഷദ്വീപിലേയും വസതികളില്‍ സിബിഐ റെയ്ഡ് നടത്തി. ഏതാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുളിച്ച് മത്സ്യ കയറ്റുമതിയില്‍ അഴിമതി നടത്തിയെന്നാണ് കേസ്.ആന്താരാഷ്ട്ര വിപണയില്‍ കിലോയ്ക്ക് 400 രൂപയുള്ള ട്യൂണ മത്സ്യം ലക്ഷദ്വീപില്‍ നിന്ന് സഹകരണ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ വഴി ശേഖരിച്ച മത്സ്യം വില്‍പ്പന നടത്തിയതില്‍ ക്രമക്കേടുണ്ടായി എന്നാണ് ആരോപണം.

Signature-ad

 

Back to top button
error: