MovieNEWS

ഭൂതമായി പ്രഭുദേവ വെള്ളിയാഴ്ച വരും, ട്രെയിലറിന് ലഭിച്ചത് വൻ വരവേൽപ്

റിലീസിന് മുമ്പേ തന്നെ ആരാധക ശ്രദ്ധയാകർഷിച്ച പ്രഭുദേവാ ചിത്രാമാണ് ‘മൈ ഡിയർ ഭൂതം.’ ചിത്രത്തിൻ്റെ ട്രെയിലറിനും അതിനു പിന്നാലെ പുറത്തു വിട്ട ‘അബാക്കാ ഡർറ്’ എന്ന ഗാന വീഡിയോയ്ക്കും ലഭിച്ചത് വൻ വരവേൽപായിരുന്നു . നാല്പത്തി അഞ്ചു ലക്ഷത്തിൽ പരം കാഴ്ചക്കാരെ നേടി യൂ ട്യൂബിൽ വൈറലാണ് ട്രെയിലർ. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു ഫാൻ്റസി ചിത്രമായിരിക്കും ഇത്.

പ്രഭുദേവ ഭൂതമായി അഭിനയിക്കുന്ന സിനിമയിലെ നായിക രമ്യാ നമ്പീശനാണ്. പ്രഭു ദേവക്കൊപ്പം അശ്വന്ത് കുമാർ എന്ന ബാല താരവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിൽ ഭൂതമാവുന്നതിനായി പ്രഭുദേവ തല മുണ്ഡനം ചെയ്തതും, ഒട്ടേറേ ഗൃഹ പാഠങ്ങൾ നടത്തിയതും വാർത്താ പ്രാധാന്യം നേടിയിരുന്നു.

കഴിഞ്ഞ കാല പ്രഭുദേവാ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ആബാലവൃദ്ധം സിനിമാ പ്രേമികൾക്കിടയിലും പ്രതീക്ഷയും ആകാംഷയും പുലർത്തുന്ന ചിത്രമാണ് ‘മൈ ഡിയർ ഭൂതം.’

മഞ്ഞപൈ, കടമ്പൻ തുടങ്ങി തമിഴിലും തെലുങ്കിലും ഏതാനും നല്ല സിനിമകൾ അണിയിച്ചൊരുക്കിയ യുവ സംവിധായകൻ എൻ.രാഘവനാണ് ‘മൈ ഡിയർ ഭൂത’ ത്തിൻ്റെ രചയിതാവും സംവിധായകനും.
സുരേഷ് മേനോൻ, ബിഗ് ബോസ് ഫെയിം സംയുക്ത, ഇമാൻ അണ്ണാച്ചി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. യു. കെ. സെന്തിൽ കുമാർ ഛായാഗ്രഹണവും ഡീ. ഇമാൻ സംഗീതവും നിർവിച്ചിരിക്കുന്നു. മലയാളത്തിൽ മോഹൻലാലിൻ്റെ ‘റാം’, റഹ്മാൻ്റെ ‘എതിരെ’ എന്നീ സിനിമകൾ നിർമ്മിച്ച അഭിഷേക് ഫിലിംസിൻ്റെ ബാനറിൽ രമേഷ് പി.പിള്ള നിർമ്മിച്ച ഈ ചിത്രം ജൂലായ് 15 വെള്ളി മുരളി സിൽവർ സ്ക്രീൻ പിക്ചേർസ് കേരളത്തിൽ പ്രദർശനത്തിക്കുന്നു.

സി.കെ അജയ്കുമാർ, പി.ആർ.ഒ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: