CrimeNEWS

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍

കോഴഞ്ചേരി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവ്, മാതാവിന്റെ കാമുകന്‍ എന്നിവരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റൂര്‍ തലയാറില്‍ വാടകയ്ക്ക് താമസിക്കുന്ന പെരുനാട് കൊല്ലം പറമ്പില്‍ ഷിബു ദേവസ്യ (46), കുട്ടിയുടെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്.

കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞമാസം 16 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ പൂച്ചാക്കലില്‍ നിന്നുമാണ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സംഭവം. അമ്മയുടെ സഹായത്തോടെ പെണ്‍കുട്ടിയെ ഷിബുവിന്റെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.ഐ അനൂപ്, എ.എസ്.ഐമാരായ സുധീഷ്, വിനോദ്, എസ്.സി.പി.ഓ ജോബിന്‍ ജോണ്‍, സി.പി.ഒ രശ്മി എന്നിവരും ഉണ്ടായിരുന്നു.

 

Back to top button
error: