NEWS

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാരല്ല; എസ്.എഫ്.ഐക്കാര്‍ പോയശേഷവും ചിത്രം അവിടെയുണ്ടായിരുന്നതിന് തെളിവ്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട് എംപി ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവർത്തകർ അല്ലെന്ന് പോലീസ് റിപ്പോർട്ട്.
ജൂണ്‍ 24ന് എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസ് ആക്രമിച്ച ശേഷം 3.54 ഓടെ ഓഫീസില്‍ അതിക്രമിച്ചു കടന്നവരെയെല്ലാം പോലീസ് പുറത്താക്കി.അതിനു ശേഷം 4.04 ഓടെ പൊലീസ് ഫോട്ടോഗ്രാഫര്‍ സംഭവ സ്ഥലത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാനത്തു തന്നെ ഉണ്ടായിരുന്നതായാണ് പൊലീസ് റിപ്പോർട്ട്.മലയാളം ചാനലുകള്‍ ഇതേ സമയത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്ത് ടി.വി ചാനലുകള്‍ വഴി സംപ്രേഷണം ചെയ്തതിലും ചിത്രം ചുവരിൽ തന്നെയാണ് ഉള്ളത്.
എസ്.എഫ്.ഐക്കാരെ പുറത്താക്കിയ ശേഷം കോണ്‍ഗ്രസുകാര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വൈകുന്നേരം 4.29ന് രണ്ടാമത് ഫോട്ടോയെടുക്കുമ്പോള്‍ എം.പിയുടെ ഓഫീസ് മുറിക്കകത്ത് മഹാത്മാഗാന്ധിയുടെ ചിത്രം ചില്ലുകള്‍ തകര്‍ന്ന് താഴെ കിടക്കുന്ന നിലയിലായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്.
കോൺഗ്രസ് നേതാവ് ടി.സിദ്ദിഖിന്റെ നേതൃത്വത്തിലാണ് ഗാന്ധി ചിത്രം തകർത്തതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.അതേസമയം മഹാത്മാഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസ് കാരല്ല, കോൺഗ്രസ്കാർ തന്നെ അദ്ദേഹത്തെ കൊല്ലുമായിരുന്നെന്ന് സോഷ്യൽ മീഡിയ.

Back to top button
error: