NEWS

കോട്ടയത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു വി​ദേ​ശ പൗ​ര​ന്‍ മ​രി​ച്ചു

കോ​ട്ട​യം: കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു വി​ദേ​ശ പൗ​ര​ന്‍ മ​രി​ച്ചു. ഫ്രാ​ന്‍​സ് സ്വ​ദേ​ശി മെ​ര്‍​സി​യ​ര്‍ പൈ​വേ ആ​ണ് മ​രി​ച്ച​ത്.
കോ​വി​ഡ് ബാ​ധി​ത​നാ​യി എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ജൂ​ലൈ ര​ണ്ടി​ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്ച ആ​രോ​ഗ്യ നി​ല വീ​ണ്ടും ഗു​രു​ത​ര​മാ​യി. ഇ​ന്നു പു​ല​ര്‍​ച്ചെ മരണം സംഭവിച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: