Month: June 2022

  • Kerala

    വിലയില്‍ കടുപ്പം കൂടി, കാപ്പിയുടെ കടുപ്പം കുറയുമോ

    കോട്ടയം: രാവിലെയുള്ള കാപ്പികുടി ഇനി അല്‍പ്പം കുറയ്ക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടല്ല, പോക്കറ്റ് കീറാതിരിക്കാന്‍. കാപ്പികുടി ഒഴിച്ചുകൂടാനാകാത്ത ശീലമാക്കിയ മലയാളിക്ക് വെല്ലുവിളിയുയര്‍ത്തി കാപ്പിപ്പൊടി വിലയും കൂടുന്നു. ഈ സീസണില്‍ പലയിടങ്ങളിലും കാപ്പിക്കുരു കാപ്പിയില്‍ കാണാനേയില്ലെന്നതിനാല്‍ വില വീണ്ടും ഉയര്‍ന്നേക്കുമെന്നാണു സൂചന. കാപ്പിപ്പൊടിയുടെ വില വര്‍ധന കാപ്പികുടിയില്‍ നിന്നു പലരെയും പിന്തിരിപ്പിക്കുകയാണ്. അതേസമയം, കാപ്പിക്കുരുവിന് വിലയുണ്ടായിട്ടും, കര്‍ഷകന് പ്രയോജനമില്ല. കിഴക്കന്‍ മേഖലയിലെ മഴയും കാലാവസ്ഥയിലെ മാറ്റവും ഉത്പാദനം കുറഞ്ഞതും ബ്രസീലിലെ ഉത്പാദനത്തളര്‍ച്ചയുമാണു വില വര്‍ധനയ്ക്കു കാരണം. വിളവെടുപ്പ് സീസണായിരുന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മുന്‍ സീസണുകളേ അപേക്ഷിച്ച് കഴിഞ്ഞ സീസണില്‍ വിളവു കുറവായിരുന്നു. അടുത്ത സീസണില്‍ വീണ്ടും ഉത്പാദനം കുറവായിരിക്കുമെന്നു കര്‍ഷകര്‍ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ പത്തു രൂപയോളം കൂടി കിലോയ്ക്കു 170 രൂപയാണ് പരിപ്പു കാപ്പിയുടെ വില. തൊണ്ടോടു കൂടിയ കാപ്പിക്കുരുവിന് ജില്ലയില്‍ 105 രൂപ വരെ ലഭിക്കുന്നുണ്ട്. കുരുവിന്റെ വില വര്‍ധനയ്ക്ക് ആനുപാതികമായി പൊടിയുടെ വിലയും വര്‍ധിച്ചു. കാപ്പിപ്പൊടിയ്ക്ക് 280 രൂപയ്ക്ക് മുകളിലാണ്…

    Read More »
  • Kerala

    മുങ്ങിമരണങ്ങളുടെ പകല്‍: വര്‍ക്കലയില്‍ മരിച്ചത് മൂന്നുപേര്‍, പാലക്കാട്ട് വിദ്യാര്‍ഥിയ്ക്കായി തെരച്ചില്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വര്‍ക്കലയില്‍ മാത്രം മുങ്ങി മരണത്തിലൂടെ നഷ്ടമായത് മൂന്നു ജീവന്‍. മൂന്നിടങ്ങളില്‍ മൂന്ന് യുവാക്കളാണ് മുങ്ങി മരിച്ചത്. വര്‍ക്കല കാപ്പില്‍ കടലില്‍ ഇറങ്ങിയ യുവാവും, പാപനാശിനിയില്‍ കുളിക്കാനിറങ്ങിയ യുവാവും, ഓടയം ബീച്ചിലിറങ്ങിയ യുവാവുമാണ് മരിച്ചത്. വര്‍ക്കല കാപ്പില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവാണ് വൈകിട്ടോടെ മുങ്ങി മരിച്ചത്. ആലങ്കോട് വഞ്ചിയൂര്‍ സ്വദേശി മാഹിന്‍ (30) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ മാഹിന്‍ തിരയില്‍ പെടുകയായിരുന്നു. വൈകിട്ട് ആറര മണിയോടെയാണ് മാഹീന്‍ അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാഹിന്‍ മുങ്ങിപ്പോവുകയായിരുന്നു. പിന്നീട് ഏഴരയോടെ മാഹിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത് വര്‍ക്കല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വര്‍ക്കല പാപനാശിനിയില്‍ കുളിക്കാനിറങ്ങിയ യുവാവും ഇന്ന് വൈകിട്ടോടെ മരിച്ചു. പാലച്ചിറ രഘുനാഥപുരം സ്വദേശി അജീഷ് (29) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവമുണ്ടായത്. ഉച്ചയോടെ വര്‍ക്കല ഓടയം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയും ഇന്ന് ചുഴിയില്‍പ്പെട്ട് മരിച്ചു. കോയമ്പത്തൂര്‍ പല്ലടം സ്വദേശി അജയ് വിഘ്നേഷാണ്…

    Read More »
  • Kerala

    പേട്ട – എസ്.എന്‍. ജങ്ഷന്‍ മെട്രോപ്പാതയില്‍ സര്‍വീസിന് അനുമതിയായി

    കൊച്ചി: പേട്ട മുതല്‍ എസ്.എന്‍. ജങ്ഷന്‍ വരെയുള്ള പുതിയ മെട്രോപ്പാതയില്‍ ഈ മാസം തന്നെ സര്‍വീസ് തുടങ്ങും. സര്‍വീസ് തുടങ്ങാന്‍ സുരക്ഷാ കമ്മിഷണറുടെ അന്തിമാനുമതിയായി. മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണര്‍ ഈ മാസം ഒന്‍പതിനാണ് പരിശോധനകള്‍ക്കായി എത്തിയത്. സുരക്ഷാ കമ്മിഷണര്‍ അഭയ് കുമാര്‍ റായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന മൂന്നുദിവസം നീണ്ടു. കൊച്ചി മെട്രോ യാത്രാ സര്‍വീസ് തുടങ്ങിയതിന്റെ അഞ്ചാം വര്‍ഷികാഘോഷങ്ങള്‍ക്കിടെയാണ് പുതിയ റൂട്ടിനും അനുമതി ലഭിക്കുന്നത്. എസ്.എന്‍. ജങ്ഷനിലേക്ക് മെട്രോ നീളുന്നത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കും. ഈ വര്‍ഷം ഡിസംബറിനകം പ്രതിദിനം ശരാശരി ഒരു ലക്ഷം യാത്രക്കാരെയാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പേട്ട മുതലുള്ള മെട്രോ റൂട്ടിന്റെ നിര്‍മാണം നടക്കുന്നത്. ആലുവ മുതല്‍ പേട്ട വരെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനായിരുന്നു (ഡി.എം.ആര്‍.സി.). 2019 ഒക്ടോബറിലാണ് പേട്ട-എസ്.എന്‍. ജങ്ഷന്‍ നിര്‍മാണം തുടങ്ങിയത്. ഇനി തൃപ്പൂണിത്തുറ ടെര്‍മിനലിലേക്കും…

    Read More »
  • Kerala

    പ്ലസ്ടു പരീക്ഷാ ഫലം: തീയതി പ്രഖ്യാപിച്ചു

    തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷാ ഫലം ജൂണ്‍ 21-ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പിആര്‍ഡി ചേംബറിലാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായും ഫലപ്രഖ്യാപനം നടത്തുക. ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15-ന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ 99.26 ആയിരുന്നു വിജയശതമാനം. 4,26,469 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 4,23,303 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പത്താംക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഇത്തവണ കഴിഞ്ഞ വര്‍ഷത്തെതിനേക്കാള്‍ മൂന്നിലൊന്നായി കുറഞ്ഞു. 44,363 കുട്ടികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കാന്‍ ഇത്തവണയും ഹയര്‍സെക്കണ്ടറി സീറ്റുകള്‍ കൂട്ടേണ്ടിവരും.

    Read More »
  • Kerala

    സമൂഹമാധ്യമങ്ങളിലെ വ്യാജ ബന്ദാഹ്വാനം, ജനങ്ങളിൽ ആശങ്ക പരത്തിയ ഇല്ലാത്ത ബന്ദിന്‍റെ പേരില്‍ ആശയക്കുഴപ്പമുണ്ടാക്കി പൊലീസും

      പുരയ്ക്കു തീ പിടിച്ചെന്നു കേട്ടാലുടൻ വാഴ വെട്ടാനൊരുങ്ങി ഇരിക്കുകയാണ് സംസ്ഥാന പൊലീസ്. ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അറിയാതെ പൊലീസ് നൽകിയ ജാഗ്രതാ നിര്‍ദേശം ജനങ്ങളിൽ കടുത്ത ആശയകുഴപ്പമുണ്ടാക്കി. സംസ്ഥാനത്ത് പ്രഖ്യാപിക്കാത്ത ബന്ദിന്‍റെ പേരില്‍ പൊലീസ് നൽകിയ ജാഗ്രതാ നിര്‍ദേശമാണ് ഈ ആശയക്കുഴപ്പത്തിനു കാരണം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബന്ദ് പ്രഖ്യാപിച്ച ചില സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശമാണ് കേരള പൊലീസ് പുറത്തുവിട്ടത്. അനാവശ്യമായി കടയടപ്പിക്കുന്നവരെ അറസ്റ്റു ചെയ്യുമെന്നാണ് പൊലീസ് വാര്‍ത്താക്കുറിപ്പിലെ കർശന നിർദ്ദേശം. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടുമെന്നും അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവന സന്നദ്ധരായിരിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചിരുന്നു. അവശ്യ സർവ്വീസുകളായ വൈദ്യുതിബോര്‍ഡ് ഓഫിസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍, കോടതികള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവികൾ…

    Read More »
  • Kerala

    ഗൈഡിന്‍െ്‌റ കണ്ണുവെട്ടിച്ച് സാഹസികത; പതിനെട്ടുകാരനെ വെള്ളച്ചാട്ടത്തില്‍ കാണാതായി

    പാലക്കാട്: ധോണി വെള്ളച്ചാട്ടത്തില്‍ വീണ് 18 വയസ്സുകാരനെ കാണാതായി. പെരിങ്ങോട്ടുകുറിശ്ശി ചൂലന്നൂര്‍ സ്വദേശി അജിന്‍ എന്ന യുവാവിനെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഉച്ചയോടെയാണ് 10 അംഗ സംഘം ധോണി വെള്ളച്ചാട്ടം കാണാന്‍ പോയത്. ഇവിടെയുള്ള ഗൈഡിന്റെ കണ്ണുവെട്ടിച്ച് അജിനും മറ്റൊരു യുവാവും മുകള്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് കയറിപ്പോവുകയായിരുന്നു. അവിടെനിന്നാണ് അജിന്‍ വെള്ളച്ചാട്ടത്തിലേക്ക് വീണത്. പോലീസും വനംവകുപ്പും ഫയര്‍ഫോഴ്സും സ്ഥലത്ത് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ അജിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

    Read More »
  • India

    പറന്നുയര്‍ന്ന സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

    ന്യൂഡല്‍ഹി: ദില്ലി-ജബല്‍പൂര്‍ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിനുള്ളില്‍ മര്‍ദ്ദ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പറന്നുയര്‍ന്ന ഉടനെ വിമാനം തിരിച്ചിറക്കിയത്. സുരക്ഷിതമായി ഇറക്കാന്‍ കഴിഞ്ഞതായി സ്‌പൈസ്‌ജെറ്റ് കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് തീപിടിച്ചതോടെ സ്‌പൈസ് ജെറ്റ് പാറ്റ്‌ന വിമാനവും തിരിച്ചിറക്കിയിരുന്നു. പാറ്റ്‌ന -ദില്ലി സ്‌പൈസ് ജെറ്റ് വിമാനത്തിനാണ് തീ പിടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ ഒഴിപ്പിച്ചു. https://twitter.com/ANI/status/1538520945723265031?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1538520945723265031%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FANI%2Fstatus%2F1538520945723265031%3Fref_src%3Dtwsrc5Etfw ഒന്നാം നമ്പര്‍ എഞ്ചിനിലാണ് പക്ഷി ഇടിച്ചതെന്നും എഞ്ചിന് ഓഫാക്കി വിമാനം നിലത്തിറക്കുകയായിരുന്നുവെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു. വിശദമായ പരിശോധനയില്‍ എഞ്ചിന്‍ ഫാനിന്റെ മൂന്ന് ബ്ലെയിഡുകള്‍ തകര്‍ന്നതായി കണ്ടത്തി. 185 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

    Read More »
  • LIFE

    പ്രസംഗം ഒഴിവാക്കി ക്വിസ് മാസ്റ്ററായി മന്ത്രി; കുട്ടിക്കൂട്ടം സുല്ലിട്ടത് മൂന്ന് തവണ

    കോട്ടയം: വിദ്യാര്‍ത്ഥികളിലെ വായന എത്രത്തോളമാണെന്ന് പരീക്ഷിക്കാന്‍ മന്ത്രി തുനിഞ്ഞപ്പോള്‍ നന്നായി മത്സരിച്ച് നോക്കിയെങ്കിലും മൂന്ന് തവണ മന്ത്രിക്ക് മുന്നില്‍ സു്ല്ലിട്ട് കുട്ടിക്കൂട്ടം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേദിയിലാണ് വ്യത്യസ്തമായ ക്വിസ് മത്സരം നടന്നത്. ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ സഹകരണ – രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ പ്രസംഗം ഒഴിവാക്കി ചോദ്യങ്ങളിലൂടെ വായനയുടെ പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം ബുക്കര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ എഴുത്തുകാരി ആര് എന്ന ആദ്യ ചോദ്യത്തിന് കുട്ടികള്‍ക്ക് ഉത്തരം നല്‍കാനായില്ല. എന്നാല്‍ ബുക്കര്‍ പ്രൈസ് നേടിയ ഏറ്റുമാനൂര്‍ നിയോജകമണ്ഡലംകാരി ആരെന്ന ചോദ്യത്തിന് അരുന്ധതി റോയ് എന്ന ഉത്തരം നല്‍കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി. സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും എന്ന വരികള്‍ ഈണത്തില്‍ ചൊല്ലി ഇതാരുടെ വരികള്‍ എന്നായി മന്ത്രി. കേരളത്തില്‍ ജ്ഞാനപീഠം അവാര്‍ഡ് നേടിയ മൂന്ന് ശങ്കരന്‍മാരാരെന്നും ഏറ്റവും അവസാനം ജ്ഞാനപീഠം നേടിയതാരെന്നുമുള്ള ചോദ്യങ്ങള്‍ക്ക്…

    Read More »
  • NEWS

    കേരളത്തിൽ നാളെ വാഹനങ്ങൾ ഓടും,കടകൾ തുറക്കും

    തിരുവനന്തപുരം: കേരളത്തിൽ നാളെ വാഹനങ്ങൾ ഓടുമെന്നും കടകൾ തുറക്കുമെന്നും ഡിജിപി അനിൽ കാന്ത്. അഗ്നിപഥ് പദ്ധതിക്കെതിരെയുളള പ്രക്ഷോഭങ്ങളുടെ ഭാഗമായി ചില സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.പോലീസിനോട് ജാഗരൂകരായിക്കാനും  ഡി.ജി.പി അനില്‍കാന്ത് നിർദ്ദേശിച്ചു.ആരെങ്കിലും അക്രമത്തിന് മുതിർന്നാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുളള മാര്‍ഗനിര്‍ദേശങ്ങളും അദ്ദേഹം പുറപ്പെടുവിച്ചു.സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • India

    വിമാന ടിക്കറ്റ് 21 ദിവസം മുൻപ് എടുക്കണം, കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യണം: സര്‍ക്കാര്‍ ജീവനക്കാരോട് കേന്ദ്രം

    ദില്ലി: സർക്കാർ ചെലവിൽ ഉള്ള യാത്രകൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാനടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാവൂ എന്ന് ജീവനക്കാരോട് കേന്ദ്രം. കഴിവതും യാത്രയ്ക്ക് 21 ദിവസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും വിമാനകമ്പനികൾ ഫ്ലെക്സി നിരക്കിലാണ് ടിക്കറ്റിന് വില ഈടാക്കുന്നത് എന്നതിനാൽ ഉയർന്ന ബാധ്യത ഒഴിവാക്കാനാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. യാത്രയ്ക്ക് അനുമതി കിട്ടിയില്ലെങ്കിലും, ടിക്കറ്റ് ബുക്ക് ചെയ്യണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഒന്നിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യരുത് എന്നും നിർദേശമുണ്ട്. നിലവിൽ മൂന്ന് കമ്പനികൾ വഴി മാത്രമേ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവൂ. ബാൽമർ ലൗറി ആൻഡ് കമ്പനി, ഐആർസിടിസി, അശോക ട്രാവൽ ആൻഡ് ടൂർസ് എന്നിവയാണവ. യാത്രയ്ക്ക് മൂന്നുദിവസം മുൻപ് മാത്രം ബുക്ക് ചെയ്യുന്ന, അതായത് അവസാന 72 മണിക്കൂറിനുള്ളിലാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതെങ്കിൽ യാത്രചെയ്യുന്ന ജീവനക്കാരൻ ഇതിന് മതിയായ കാരണം ബോധിപ്പിക്കണം. ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയാണെങ്കിൽ, അത് യാത്രയുടെ…

    Read More »
Back to top button
error: