പത്തനംതിട്ട: തന്നെ ലക്ഷ്യമിട്ട് രണ്ട് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരോട് നേരിട്ട് ചോദിച്ചപ്പോള്‍ അവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ നിസ്സഹയത അറിയിച്ചെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്.ഈ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കാനായി തന്നെ മുൻപ് ക്ഷണിച്ചിട്ടു പോലുമുണ്ടെന്നും മന്ത്രി പറഞ്ഞു.
”2016 ല്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയാകുമ്ബോള്‍ എനിക്കെതിരെ ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയ മാധ്യമങ്ങളുണ്ട്.മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചിട്ടും അതിന്റെ പരിഗണന പോലും എനിക്ക് ലഭിച്ചിട്ടില്ലെന്ന് പറയേണ്ടി വരും” വീണാ ജോര്‍ജ് പറഞ്ഞു.
മാധ്യമ വാര്‍ത്തകള്‍ ഇപ്പോഴും കൃത്യമായി വീക്ഷിക്കാറുണ്ടെന്ന് അവര്‍ പറഞ്ഞു.ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വീണാ ജോർജ്ജ് ഇക്കാര്യം അറിയിച്ചത്.