NEWS

സംസ്ഥാനം പനിച്ചു വിറയ്ക്കുന്നു; ഡങ്കിപ്പനിയുടെ വ്യാപനമെന്ന് സൂചന

തിരുവനന്തപുരം: നഗര ഗ്രാമ വ്യത്യാസമില്ലാതെ കേരളം പനിച്ചു വിറയ്ക്കുന്നു.
കൊവിഡിനേക്കാള്‍ അതിവേഗവത്തില്‍ വൈറല്‍ പനി പടരുകയാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ജലജന്യ രോഗങ്ങളും പിടിമുറുക്കി കഴിഞ്ഞു. പനി ബാധിച്ച്‌ ഓപികളിലെത്തുന്ന രോഗികളുടെ എണ്ണം ദിവസേന കൂടുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകളുടെ സാന്ദ്രത കൂടിയത്,വൃത്തിയില്ലാത്ത ചുറ്റുപാടുകള്‍ ഇവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങള്‍ കുത്തനെ പെരുകാന്‍ കാരണം.കാലാവസ്ഥ വ്യതിയാനം വൈറല്‍ പനിയുടെ വ്യാപനത്തിന് ആക്കം കൂട്ടി.ഒരു ദിവസം മാത്രം 12000-ത്തിന് മുകളില്‍ രോഗികള്‍ വൈറല്‍ പനി ബാധിതരായി ചികില്‍സ തേടുന്നുണ്ടെന്നാണ് റിപ്പോർട്ട്.ഇത് സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണ്.
ഇപ്പോഴത്തെ പനി പകര്‍ച്ച ഡെങ്കിപ്പനി വ്യാപനമാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കേരളത്തില്‍ മഴക്കാലത്ത് ഉണ്ടാകുന്ന പനികളില്‍ 15 മുതല്‍ 20ശതമാനം വരെ ഡെങ്കിപ്പനി ആകാമെന്ന പഠനങ്ങളാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം.അങ്ങനെ എങ്കില്‍ തുടക്കത്തിലേ രോഗം സ്ഥിരീകരിച്ചില്ലെങ്കില്‍ രോഗ വ്യാപനം രൂക്ഷമാകും. ഇതിന് മുന്പ് 2017ലാണ് കേരളത്തില്‍ ഡെങ്കിപ്പനിയുടെ അതിവ്യാപനം ഉണ്ടായത്.

Back to top button
error: