NEWS

കെ സുധാകരന് പൊലീസിന്റെ കനത്ത സുരക്ഷ

കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പൊലീസിന്റെ കനത്ത സുരക്ഷ.ഇന്നലെ മുതൽ പൈല​റ്റും എസ്‌കോര്‍ട്ടുമായി മൂന്നു ജീപ്പ് പൊലീസ് സംഘത്തെയാണ് നിയോഗിച്ചത്.
ഇതുകൂടാതെ സുധാകരന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകള്‍ക്ക് സായുധ പൊലീസ് സുരക്ഷ നല്‍കും. ഇതുവരെ സുധാകരന് രണ്ട് ഗണ്‍മാന്‍മാരുടെ സുരക്ഷയാണുണ്ടായിരുന്നത്.
 വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് ബദലായി സുധാകരനെതിരെ അക്രമത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നടപടി.

Back to top button
error: