Month: June 2022
-
India
വിലക്ക് വകവയ്ക്കാതെ ട്രാക്കിലിറങ്ങി; പാഞ്ഞുവന്ന ട്രെയിനിനുമുന്നില്‍നിന്ന് സ്ത്രീയെ രക്ഷിച്ച് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍
ന്യൂഡല്‍ഹി: ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍െ്‌റ അദ്ഭുതകരമായ രക്ഷപ്പെടുത്തലിന്‍െ്‌റ വീഡിയോ പങ്കുവെച്ച് റെയില്‍വേ മന്ത്രാലയം. വിലക്ക് വകവയ്ക്കാതെ ട്രാക്കിലിറങ്ങിയ സത്രീയെ പാഞ്ഞുവന്ന ട്രെയിനിനുമുന്നില്‍നിന്ന് ആര്‍പിഎഫ് (റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്) ഉദ്യോഗസ്ഥന്‍ അവസരോചിതമായി രക്ഷിക്കുന്ന വീഡിയോയാണ് മന്ത്രാലയം പുറത്തുവിട്ടത്. ഉത്തര്‍ പ്രദേശിലെ ലളിത്പുരില്‍ നിന്നുള്ളതാണ് സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ. റെയില്‍വേ പ്ലാറ്റ്ഫോമിന് അകത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. പ്ലാറ്റ്ഫോമില്‍ ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥനും മറ്റൊരാളും നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഇവര്‍ ട്രാക്കിലേക്ക് നോക്കി അരുതെന്ന് കൈ കാണിക്കുന്നത് കാണാം. എന്നാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഇവര്‍ ട്രാക്കിന് അടുത്തേക്ക് ഓടുകയാണ്. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ സ്ത്രീയെ കൈപിടിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റുന്നു. തൊട്ടടുത്ത നിമിഷം തീവണ്ടി വേഗത്തില്‍ പാഞ്ഞുപോകുന്നതും കാണാം. ഈ രീതിയില്‍ റെയില്‍വേ പാളം മുറിച്ചുകടക്കരുതെന്ന് ആവശ്യപ്പെട്ടാണ് റെയില്‍വേ മന്ത്രാലയം വീഡിയോ പങ്കുവെച്ചത്. https://twitter.com/RailMinIndia/status/1538123301503275009?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1538123301503275009%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Flifestyle%2Fnews%2Fwoman-saved-in-nick-of-time-by-rpf-personnel-train-and-platform-1.7619443 അവരെ സഹായിക്കാന്‍ ഒരു സെക്കന്റ് വൈകിയിരുന്നെങ്കില്‍ പ്ലാറ്റ്ഫോമിനും ട്രെയ്നിനും ഇടയില്‍പെട്ട് അവരുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. ഇത്തരം ദുരന്തങ്ങള്‍ ഇതിനു…
Read More » -
NEWS
മോശം കാലാവസ്ഥയിലും വിമാനം ലാൻഡ് ചെയ്യാം; തിരുവനന്തപുരത്ത് പുതിയ അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം സ്ഥാപിച്ചു
തിരുവനന്തപുരം :മോശം കാലാവസ്ഥയിലും സുരക്ഷിത ലാൻഡിങ് സാധ്യമാക്കുന്ന അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം തിരുവനന്തപുരം വിമാനത്താവളത്തിൽ സ്ഥാപിച്ചു. കാറ്റഗറി -1 അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം (എ.എല്‍.എസ്) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം റണ്‍വേ 32-ലാണ് കമ്മീഷന്‍ ചെയ്തത്.റണ്‍വേ തുടങ്ങുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളുടെ ശ്രേണി ഉള്‍ക്കൊള്ളുന്നതാണ് അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം. കാഴ്ചാപരിധി 550 മീറ്ററില്‍ താഴെയാണെങ്കിലും പൈലറ്റുമാര്‍ക്ക് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയുമെന്നതാണ് പുതിയ എ.എല്‍.എസിന്റെ നേട്ടം.മോശം കാലാവസ്ഥയുള്ളപ്പോള്‍ കാഴ്ചാപരിധി കുറവായതിനാല്‍ വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചു വിടാനുള്ള സാധ്യതയും ഇതോടെ കുറയും..
Read More » -
India
വ്യാജപ്രചാരണം: 35 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ 35 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് വിലക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. പ്രതിഷേധം തുടരുമ്പോഴും അഗ്‌നിപഥ് പദ്ധതിയില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിരോധ സേനകള്‍. ഈ വര്‍ഷത്തെ റിക്രൂട്ട്‌മെന്റ് തിയതികള്‍ മൂന്ന് സേനകളും പ്രഖ്യാപിച്ചു. കരസേനയുടെ കരട് വിഞ്ജാപനം നാളെ പുറത്തിറക്കും. ആദ്യ റിക്രൂട്ട്‌മെന്റ് റാലി ആഗസ്റ്റില്‍ നടക്കും. ഡിസംബര്‍ ആദ്യം ആദ്യ ബാച്ചിന്റെ പരിശീലനം തുടങ്ങും. നാവികസേനയുടെ രജിസ്‌ട്രേഷന്‍ ശനിയാഴ്ച്ചയും വ്യോമസേനയുടേത് വെള്ളിയാഴ്ച്ചയും തുടങ്ങും. നാവിക സേനയില്‍ ആദ്യ ബാച്ചിന്റെ പരിശീലനം നവംബര്‍ 21 നും വ്യോമസേനയില്‍ ഡിസംബര്‍ മുപ്പതിനും തുടങ്ങാനാണ് ധാരണ. നാവിക സേനയില്‍ വനിത സെയിലര്‍മാരെയും നിയമിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച സേനാമേധാവിമാരുടെ യോഗത്തിനു ശേഷമാണ് വാര്‍ത്താസമ്മേളനം നടന്നത്. 41 ആയുധ ഫാക്ടറികളിലും 10 ശതമാനം ഒഴിവുകള്‍ അഗ്‌നിവീറുകള്‍ക്കായി മാറ്റിവയ്ക്കും. ചില സംസ്ഥാന സര്‍ക്കാരുകള്‍ മടങ്ങി വരുന്ന അഗ്‌നവീറുകള്‍ക്കാകെ ജോലി നല്‍കും എന്നറിയിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം സേനകള്‍ തേടും.…
Read More » -
Crime
കേരളത്തിലേക്കു കടത്താന്‍ സംഭരിച്ച 35 ലക്ഷം രൂപയുടെ പാന്‍ മസാല കമ്പത്ത് പിടികൂടി
കുമളി: കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ പാന്‍ മസാല കമ്പത്ത് പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കമ്പം, ഗുഡല്ലൂര്‍ പ്രദേശങ്ങളില്‍ വന്‍തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചുവച്ചിട്ടുള്ളതായി തമിഴ്നാട് പോലീസിനു ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്ന് കമ്പത്തു നടത്തിയ പരിശോധനയില്‍ ഒരു ഗോഡൗണില്‍നിന്നു മാത്രമായി 35 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കമ്പം ബരതിയാര്‍ സ്വദേശികളായ വേലവന്‍ (39), ഇയാളുടെ സഹോദരന്‍ മാരിച്ചാമി എന്നു വിളിക്കുന്ന സതീശന്‍ (35 ) എന്നിവരാണ് അറസ്റ്റിലായത്. ഗോഡൗണില്‍ പുകയില ഉല്‍പന്നങ്ങള്‍ചാക്കുകളില്‍ നിറച്ച കൂട്ടിയിട്ട നിലയിലായിരുന്നു. കര്‍ണ്ണാടകയില്‍ നിന്ന് കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും മൊത്ത കച്ചവടം നടത്തി കമ്പത്ത് ഗോഡൗണില്‍ എത്തിച്ച് ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായത്. പോലീസ് റെയ്ഡ് ഉണ്ടാകുന്ന അവസരങ്ങളില്‍ രക്ഷപെടുന്നതിനുള്ള വാതില്‍പടികളും ഗോഡൗണിനുണ്ടായിരുന്നു. കമ്പത്തെ ഗോഡൗണില്‍ നിന്നാണ് കേരളത്തിലേക്കും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചിരുന്നത്. ഉത്തമ പാളയം പോലീസ് സൂപ്രണ്ട് സരേയ ഗുപ്ത,…
Read More » -
NEWS
അസമില്‍ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി
ദിബ്രുഗഡ്:അസമില്‍ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി.അസമിലെ ദിബ്രുഗഡ് ജില്ലയിയില്‍ ബ്രഹ്മപുത്ര നദിയിലാണ് അപകടമുണ്ടായത്. ഒൻപത് പേരടങ്ങുന്ന ബോട്ടാണ് ബ്രഹ്മപുത്ര നദിയില്‍ ചബുവയ്‌ക്ക് സമീപമുള്ള റഹ്മരിയയില്‍ അപകടത്തില്‍പ്പെട്ടത്. ഇതിൽ നാലു പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.ഒരാഴ്ചയിലേറെയായി കനത്ത മഴയാണ് ഈ പ്രദേശങ്ങളിൽ.
Read More » -
Kerala
മലദ്വാര ക്യാപ്‌സ്യൂള്‍ സ്വര്‍ണക്കടത്ത് തുടരുന്നു; നെടുമ്പാശ്ശേരി വഴികടത്തിയ സ്വര്‍ണം പിടികൂടിയത് പോലീസ്, രണ്ടുപേര്‍ അറസ്റ്റില്‍
തൃശൂര്‍: ഗള്‍ഫില്‍നിന്നും സ്വര്‍ണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൂടെ കേരളത്തിലേക്ക് കടത്തുന്നത് തുടരുന്നു. മലപ്പുറത്തേക്ക് കാറില്‍ സ്വര്‍ണ്ണം കടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണ്ണം കൊടുങ്ങല്ലൂരില്‍വച്ചാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ നിഷാജ്, സബീല എന്നിവരെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊടുങ്ങല്ലൂര്‍ പൊലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെയാണ് സ്വര്‍ണം പിടികൂടിയത്. മലപ്പുറം സ്വദേശി നിഷാജ് എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന പാന്‍സിലും ടി ഷര്‍ട്ടിലും, കാറിന്റെ ഗിയര്‍ ബോക്‌സിലും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ദുബായില്‍ നിന്നും നെടുമ്പാശേരിയിലേക്ക് സ്വര്‍ണമെത്തിച്ചത് അഴീക്കോട് സ്വദേശി സബീലാണെന്ന് നിഷാജ് പറഞ്ഞു. വിമാനത്താവളത്തില്‍ ഇറങ്ങി സ്വര്‍ണം കൈമാറിയ ശേഷം കുടുംബത്തോടൊപ്പം കാറില്‍ മുങ്ങിയ സബീലിനെ ചാവക്കാട് ഭാഗത്ത് നിന്ന് പൊലീസ് പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ചും, ക്യാപ്‌സൂള്‍ രൂപത്തിലാക്കിയുമാണ് സബീല്‍ സ്വര്‍ണം കടത്തിയത്. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ധരിച്ചിരുന്ന പാന്‍സിലും, ടി…
Read More » -
NEWS
സൗദിയിൽ കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കുന്നു
റിയാദ്: സൗദിയിൽ കൂടുതൽ പേർക്ക് സന്ദർശ വിസ അനുവദിക്കാൻ തീരുമാനം.റെസിഡന്റ് വിസയുള്ളവരുടെ ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ ഭാര്യ/ഭർതൃരക്ഷിതാക്കൾ എന്നിവർക്ക് പുറമെ കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കാനാണ് പുതിയ തീരുമാനം. അതേസമയം ഇഖാമയിൽ മൂന്നു മാസം കാലാവധി ഉള്ളവർക്ക് മാത്രമേ സന്ദർശക വിസ അനുവദിക്കുകയുള്ളൂ.നഫാത് ആപ്ലിക്കേഷൻ വഴിയാണ് സന്ദര്‍ശക വിസക്ക് അപേക്ഷ നൽകേണ്ടത്.
Read More » -
Kerala
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്: കേരളത്തില്‍ അഴിച്ചുപണിക്കില്ല; കെ. സുധാകരന്‍ തുടരും
ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ അഴിച്ചുപണിക്ക് മുതിരില്ലെന്ന് എഐസിസി. കേരളത്തിലെ ഫോര്‍മുല എഐസിസി അംഗീകരിക്കും. 14 ജില്ലാ പ്രസിഡന്റുമാരും സ്ഥാനത്ത് തുടരും. കെ സുധാകരന്‍ അധ്യക്ഷനായി തുടരുന്ന സമവായമാണ് എഐസിസി അംഗീകരിക്കുക. സമവായത്തിലൂടെ കേരള ഘടകം നിര്‍ദേശിക്കുന്നവര്‍ക്ക് ജനറല്‍ ബോഡി അംഗത്വം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ കമ്മിറ്റിയിലുള്ള 234 പേരെ നിലനിര്‍ത്താനാണ് തീരുമാനം. പട്ടിക പൂര്‍ണമായി അഴിച്ചുപണിയുന്നത് കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാലാണ് നേതൃത്വം അതിന് മുതിരാത്തത്. നിലവിലെ കമ്മിറ്റിയില്‍ നിന്ന് പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് പകരമായി മാത്രം പുതുമുഖങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കെപിസിസി അംഗങ്ങളുടെ പുനസംഘടന പൂര്‍ത്തിയാക്കിയ ശേഷം നേതൃത്വം 280 പേരുടെ പട്ടിക വരണാധികാരിക്ക് കൈമാറിയിട്ടുണ്ട്. പട്ടികയില്‍ 46 പേര്‍ പുതുമുഖങ്ങളാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് കെപിസിസി പുനസംഘട പൂര്‍ത്തിയാക്കിയത്. കെപിസിസി സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള വരണാധികാരി ജി പരമേശ്വരയ്ക്കാണ് പട്ടിക കൈമാറിയത്.
Read More » -
NEWS
പാസ്പോർട്ടിൽ കൃത്രിമത്വം;ഏഴ് തമിഴ് സ്ത്രീകൾ കൊച്ചിയിൽ പിടിയിൽ
കൊച്ചി: പാസ്പോര്‍ട്ടിലെ പേജുകള്‍ വെട്ടിമാറ്റി യാത്ര ചെയ്യാനെത്തിയ ഏഴ് തമിഴ് സ്ത്രീകള്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടിയിലായി.ഇന്‍ഡിഗോ, ഗോഎയര്‍ വിമാനങ്ങളിലായി കുവൈത്തിലേക്ക് പോകാനെത്തിയവരാണിവര്‍. ഇവരുടെ പാസ്പോര്‍ട്ടില്‍ തൊഴില്‍ വിസ പതിച്ചിട്ടുണ്ടായിരുന്നു.ഗാര്‍ഹിക വിസയിലും മറ്റും പോകുന്നവര്‍ എംബസിയുമായി ബന്ധപ്പെട്ട കരാര്‍ കാണിച്ചാല്‍ മാത്രമേ എമിഗ്രേഷന്‍ വിഭാഗം ഇവര്‍ക്ക് യാത്രാനുമതി നല്‍കുകയുള്ളൂ.ഇതേ തുടര്‍ന്നാണ് ഇവര്‍ തൊഴില്‍വിസ പതിച്ച പേജ് മാറ്റിയത്.കുവൈത്തിലിറങ്ങുമ്ബോള്‍ ഈ പേജ് കൂട്ടി ചേര്‍ക്കാനായിരുന്നു ലക്ഷ്യമിട്ടത്. നെടുമ്ബാശേരിയില്‍ ഇവര്‍ വിസിറ്റിംഗ് വിസയാണ് കാണിച്ചത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിക്കാന്‍ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.
Read More »
