KeralaNEWS

പ്ലസ്ടു പരീക്ഷാ ഫലം: തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷാ ഫലം ജൂണ്‍ 21-ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പിആര്‍ഡി ചേംബറിലാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായും ഫലപ്രഖ്യാപനം നടത്തുക.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15-ന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ 99.26 ആയിരുന്നു വിജയശതമാനം. 4,26,469 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 4,23,303 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

പത്താംക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഇത്തവണ കഴിഞ്ഞ വര്‍ഷത്തെതിനേക്കാള്‍ മൂന്നിലൊന്നായി കുറഞ്ഞു. 44,363 കുട്ടികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കാന്‍ ഇത്തവണയും ഹയര്‍സെക്കണ്ടറി സീറ്റുകള്‍ കൂട്ടേണ്ടിവരും.

Back to top button
error: