തിരുവനന്തപുരം: കേരളത്തിൽ നാളെ വാഹനങ്ങൾ ഓടുമെന്നും കടകൾ തുറക്കുമെന്നും ഡിജിപി അനിൽ കാന്ത്.
അഗ്നിപഥ് പദ്ധതിക്കെതിരെയുളള പ്രക്ഷോഭങ്ങളുടെ ഭാഗമായി ചില സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.പോലീസിനോട് ജാഗരൂകരായിക്കാനും ഡി.ജി.പി അനില്‍കാന്ത് നിർദ്ദേശിച്ചു.ആരെങ്കിലും അക്രമത്തിന് മുതിർന്നാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുളള മാര്‍ഗനിര്‍ദേശങ്ങളും അദ്ദേഹം പുറപ്പെടുവിച്ചു.സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.