NEWS
സൗദിയിൽ കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കുന്നു
റിയാദ്: സൗദിയിൽ കൂടുതൽ പേർക്ക് സന്ദർശ വിസ അനുവദിക്കാൻ തീരുമാനം.റെസിഡന്റ് വിസയുള്ളവരുടെ ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ ഭാര്യ/ഭർതൃരക്ഷിതാക്കൾ എന്നിവർക്ക് പുറമെ കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കാനാണ് പുതിയ തീരുമാനം.
അതേസമയം ഇഖാമയിൽ മൂന്നു മാസം കാലാവധി ഉള്ളവർക്ക് മാത്രമേ സന്ദർശക വിസ അനുവദിക്കുകയുള്ളൂ.നഫാത് ആപ്ലിക്കേഷൻ വഴിയാണ് സന്ദര്‍ശക വിസക്ക് അപേക്ഷ നൽകേണ്ടത്.