കുമളി: കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ പാന്‍ മസാല കമ്പത്ത് പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കമ്പം, ഗുഡല്ലൂര്‍ പ്രദേശങ്ങളില്‍ വന്‍തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചുവച്ചിട്ടുള്ളതായി തമിഴ്നാട് പോലീസിനു ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്ന് കമ്പത്തു നടത്തിയ പരിശോധനയില്‍ ഒരു ഗോഡൗണില്‍നിന്നു മാത്രമായി 35 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കമ്പം ബരതിയാര് സ്വദേശികളായ വേലവന് (39), ഇയാളുടെ സഹോദരന് മാരിച്ചാമി എന്നു വിളിക്കുന്ന സതീശന് (35 ) എന്നിവരാണ് അറസ്റ്റിലായത്.
ഗോഡൗണില്‍ പുകയില ഉല്പന്നങ്ങള്ചാക്കുകളില് നിറച്ച കൂട്ടിയിട്ട നിലയിലായിരുന്നു. കര്‍ണ്ണാടകയില്‍ നിന്ന് കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും മൊത്ത കച്ചവടം നടത്തി കമ്പത്ത് ഗോഡൗണില്‍ എത്തിച്ച് ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായത്.
പോലീസ് റെയ്ഡ് ഉണ്ടാകുന്ന അവസരങ്ങളില്‍ രക്ഷപെടുന്നതിനുള്ള വാതില്പടികളും ഗോഡൗണിനുണ്ടായിരുന്നു. കമ്പത്തെ ഗോഡൗണില്‍ നിന്നാണ് കേരളത്തിലേക്കും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചിരുന്നത്. ഉത്തമ പാളയം പോലീസ് സൂപ്രണ്ട് സരേയ ഗുപ്ത, ഇന്‍സ്പെക്ടര്‍ പിച്ചൈപാണ്ഡ്യന്, സബ് ഇന്‍സ്പെക്ടര്‍ കതിരേശന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്.