Month: June 2022

  • NEWS

    മത്സരയോട്ടം;ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു

    കോവളം ബൈപാസില്‍ മുക്കോല ഭാഗത്ത് മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. വട്ടിയൂര്‍ക്കാവ് നെട്ടയം ഫാത്തിമ മന്‍സിലിൽ ഹബീബിന്റെയും ഷറഫുന്നിസയുടെയും മകന്‍ എച്ച്‌. മുഹമ്മദ് ഫിറോസ്(22), ചൊവ്വര വണ്ടാഴ നിന്ന വീട്ടില്‍ ഷാജിയുടെയും രമണിയുടെയും മകന്‍ എസ്. ശരത്(20) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്.     വൈകിട്ട് മൂന്ന് മണിയോടെ അഞ്ചു ബൈക്കുകളിലെത്തിയ സംഘം ഇരുവശത്ത് നിന്നുമായി മത്സര ഓട്ടം നടത്തവെയാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. അമിതവേഗത്തിലെത്തിയ ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിച്ച്‌ ബൈക്കുകള്‍ ഓടിച്ചിരുന്നവര്‍ തെറിച്ച്‌ വീഴുകയായിരുന്നു. മുഹമ്മദ് ഫിറോസ് സംഭവസ്ഥലത്തും ശരത് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.പരിക്കേറ്റവരെ നാട്ടുകാരും വിഴിഞ്ഞം പോലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

    Read More »
  • NEWS

    എരുമേലി സ്വദേശി തിരുവല്ലയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

    തിരുവല്ല: എരുമേലി സ്വദേശിയായ 60 കാരനെ പുഷ്പഗിരി റെയില്‍വേ ക്രോസിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.മുക്കൂട്ടുതറ മരുതി മൂട്ടില്‍ വീട്ടില്‍ എം.കെ ദിവാകരന്‍ (60) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴോടെ പുഷ്പഗിരി ആശുപത്രിക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവല്ല പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പുഷ്പഗിരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    Read More »
  • NEWS

    എലിത്തടി കാട്ടു ചെടിയല്ല, മരുന്നാണ് 

    ഏതാണ്ട് ഇരുനൂറിലേറെ ഒൗഷധച്ചെടികൾ കേരളത്തിലുണ്ട്. ഇവയെല്ലാം തന്നെ വൈദ്യ·ാർ പ്രാദേശികമായി ചികിത്സയ്ക്കുപയോഗിക്കുന്നവയാണു താനും. ഇത്തരത്തിലൊന്നാണ് എലിത്തടി (ശാസ്ത്രനാമം: റാഫിഡോഫോറ ലാസിനിയേറ്റ) മരങ്ങളിൽ പറ്റിച്ചേർന്ന് വളർ ന്നുകയറുന്ന വലിയ ഇലകളുള്ള ഒരു ആരോഹിസസ്യമാണ് എലിത്തടി. ശ്രദ്ധിച്ചു നിരീക്ഷിച്ചാൽ ആതിഥേയവൃക്ഷത്തിൽ പറ്റിച്ചേർന്നുവളരുന്ന ഇതിന്‍റെ തണ്ട് പമ്മിയിരിക്കുന്ന എലിക്കു സദൃശ്യമാണ്. അതുകൊണ്ടായിരിക്കാം ഈ ചെടിക്ക് എലിത്തടി എന്ന പേരു സിദ്ധിച്ചത്. എലിത്തടിയുടെ തണ്ടിന്‍റെ മണ്ണിനോടു ചേർന്ന ഭാഗത്തിന് വണ്ണം കുറവെങ്കിലും മേൽപോട്ടു പോകുന്തോറും തണ്ടിന്‍റെ വണ്ണം പ്രകടമായി വർധിച്ചുകാണുന്നു. തണ്ടിൽ പറ്റുവേരുകളും താഴേ ക്കു വളരുന്ന വായവ മൂലങ്ങളുമുണ്ടാകും. അടുത്തകാലം വരെ നാം അലങ്കാരസസ്യമെന്ന നിലയിൽ വ്യാപകമായി നട്ടുവളർത്തിയിരുന്ന മണിപ്ലാന്‍റ് (ശാസ്ത്രനാമം: എപ്പിപ്രെമ്നം ഓറം) എന്ന ചെടിയുടമായി പല പ്രകാരത്തിലും എലിത്തടിക്ക് സാദൃശ്യമുണ്ട്. എന്നാൽ ഈ രണ്ടിനം ചെടികളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുമുണ്ട്. എലിത്തടിയുടെ ഇലകൾക്ക് കടും പച്ചനിറമാണ്, മൂപ്പെത്തിയ ഇലകളുടെ ഉപരിതലത്തിന് നേരിയചാരനിറവുമുണ്ട്. ചിലപ്പോൾ ചാരപ്പൊട്ടുകളും കാണും. എന്നാൽ മണിപ്ലാന്‍റ് ഇലകൾക്ക് പൊതുവേ മഞ്ഞനിറമാണ്.…

    Read More »
  • NEWS

    ജീവിതത്തിൽ നമ്മൾ കുറയ്ക്കേണ്ടതും വർധിപ്പിക്കേണ്ടതുമായ ചില കാര്യങ്ങൾ

    A. ഏറ്റവും കുറയ്ക്കേണ്ട നാല് കാര്യങ്ങൾ : (1) ഉപ്പ് (2) പഞ്ചസാര (3) പാൽപ്പൊടി (4) മൈദ B. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ: (1) പച്ചിലകൾ (2) പച്ചക്കറികൾ (3) പഴങ്ങൾ (4) പരിപ്പ് C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ: (1) നിങ്ങളുടെ പ്രായം (2) നിങ്ങളുടെ ഭൂതകാലം (3) നിങ്ങളുടെ പക D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ: (1) യഥാർത്ഥ സുഹൃത്തുക്കൾ (2) സ്നേഹമുള്ള കുടുംബം (3) പോസിറ്റീവ് ചിന്തകൾ E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ: (1) ഉപവസിക്കുക (2) ചിരിക്കുക (3) വ്യായാമം ചെയ്യുക (4) ശരീരഭാരം കുറയ്ക്കുക F. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ: (1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്. (2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത് . (3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാ ന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത് . (4) ദൈവത്തോട് പ്രാർത്ഥിക്കുവാ ന്‍ പ്രശ്നങ്ങൾ ഉണ്ടാകുന്നതു…

    Read More »
  • NEWS

    നമ്മൾ വിചാരിച്ചാലല്ലാതെ നമ്മളെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല !!

    ജീവിതത്തില്‍ തോറ്റു പോകുമെന്ന് പേടിയുണ്ടോ ? എങ്കില്‍ വരൂ തോൽവിയെ തിരിച്ചു തോല്‍പ്പിച്ച ഒരാളെ കാട്ടിത്തരാം. രാജ മഹേന്ദ്ര പ്രതാപ് …ആന്ധ്രാപ്രദേശ് സ്വദേശി . ONGC, അഹമ്മദാബാദിൽ ഫിനാൻസ് മാനേജറായി ജോലി ചെയ്യുന്നു . ഇനി നിങ്ങൾ അദ്ദേഹത്തിന്റെ ഫോട്ടോയിൽ ഒന്ന് നോക്കി വരൂ …നെറ്റി ചുളിയുന്നുണ്ടല്ലേ. എങ്കിൽ ഒന്ന് വായിക്കൂ. അവസാന ഫുൾ സ്റ്റോപ്പിനപ്പുറം നിങ്ങളുടെ വിടർന്ന കണ്ണുകൾ എനിക്ക് കാണാൻ കഴിയും മൂന്ന് സഹോദരിമാർക്ക് പിറന്ന ഏക കുഞ്ഞാങ്ങള ആയിരുന്നു പ്രതാപ്. അഞ്ചാം വയസ്സ് വരെ ചേച്ചിമാർക്കൊപ്പം അച്ഛന്റെയും അമ്മയുടെയും കണ്ണിലെ കൃഷ്ണമണിയായി ഒരു വീടിനെ ആകെ ത്രസിപ്പിച്ചു നടന്ന കൊച്ചു പയ്യൻ. സ്കൂളിൽ എപ്പോഴോ സഖപാഠി ഒരു ബെറ്റിനായി വിളിക്കുന്നതിനറ്റം ആ സന്തോഷങ്ങൾ എല്ലാം അസ്തമിച്ചു. ഇലെക്ട്രിക്കൽ വയറുമായി കണക്ട് ചെയ്ത ഇരുമ്പു റോൾ കയ്യിൽ എടുക്കാമോ എന്ന് കൂട്ടുകാരൻ വെല്ലുവിളിച്ചപ്പോൾ പ്രതാപ് അറിഞ്ഞിരുന്നില്ല നാളെ ഒരു യോദ്ധാവായി നിൽക്കാൻ ഇത് നിമിത്തമാകുമെന്ന്. വെല്ലുവിളി ഏറ്റെടുത്തു ഇരുമ്പ്…

    Read More »
  • Crime

    പുലര്‍ച്ചെ ഹോട്ടലിലേക്കു പോയ ഉടമയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച: കെച്ചിയില്‍ നാലുപേര്‍ പിടിയില്‍

    കൊച്ചി: വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് പോയ ഹോട്ടല്‍ ഉടമയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ നാലുപേര്‍ പിടിയില്‍. മറ്റൂര്‍ സ്വദേശി കിഷോര്‍, തുറവൂര്‍ സ്വദേശികളായ സനു, ജോബി, ഇടുക്കി സ്വദേശി സിജു എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. കാലടി മരോട്ടിച്ചോടിലാണ് ഹോട്ടല്‍ ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് സൈക്കിളില്‍ പോവുകയായിരുന്ന ഹോട്ടലുടമ ദേവസിക്കുട്ടിയെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് സ്വര്‍ണ്ണാഭരണവും പണവും കവരുകയായിരുന്നു. കവര്‍ന്ന സ്വര്‍ണം മഞ്ഞപ്രയിലെ ഒരു പണമിടപാട് സ്ഥാപനത്തില്‍ വില്‍പന നടത്തിയിരുന്നു. ഒന്നാം പ്രതി കിഷോര്‍ ഇരുപതോളം കേസില്‍ പ്രതിയാണ്.

    Read More »
  • India

    നിശ്ചയദാര്‍ഢ്യം തോല്‍ക്കില്ല; മകനൊപ്പം 43-ാം വയസില്‍ പത്താംക്ലാസ് പരീക്ഷയെഴുതി: മകന്‍ തോറ്റു പിതാവ് ജയിച്ചു

    പുനെ: നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിച്ചാല്‍ പരാജയപ്പെടില്ലെന്നതിന് പുത്തന്‍ ഉദാഹരണമായി നാല്‍പ്പത്തിമൂന്നുകാരന്‍. മകനൊപ്പം പത്താം ക്ലാസ് പരീക്ഷയെഴുതി വിജയിച്ചാണ് ഭാസ്‌കര്‍ വാഗ്മേര്‍ എന്ന നാല്‍പ്പത്തിമൂന്നുകാരന്‍ സുവര്‍ണവിജയത്തിന്‍െ്‌റ പുതിയ അധ്യായം രചിച്ചത്. എന്നാല്‍ വിജയത്തിന്‍െ്‌റ സന്തോഷച്ചിരി അദ്ദേഹത്തിന്‍െ്‌റ മുഖത്തു കാണാനാകുന്നില്ല എന്നതാണ് വിഷമകരമായൊരു വസ്തുത. തനിക്കൊപ്പം പരീക്ഷയെഴുതിയ മകന്‍ തോറ്റതാണ് ഈ അച്ഛന്‍െ്‌റ ദുഃഖത്തിനുകാരണം. അച്ഛനും മകനും ഒന്നിച്ച് പരീക്ഷയെഴുതി ഫലം വന്നപ്പോള്‍ സന്തോഷവും സങ്കടവും ഒന്നിച്ചെത്തുകയായിരുന്നു. അച്ഛന്‍ ജയിച്ചു, മകന്‍ തോറ്റു. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ ഭാസ്‌കര്‍ വാഗ്മേര്‍ തന്റെ ഏഴാം ക്ലാസ് പഠനം നിര്‍ത്തിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്ത് കുടുംബം പുലര്‍ത്തി തുടങ്ങിയത്. 30 വര്‍ഷങ്ങള്‍ക്കിപ്പുറം മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച ഭാസ്‌കര്‍ മകന്റെ കൂടെ പഠനം തുടങ്ങി. ഒടുവില്‍ പത്താംക്ലാസ് പരീക്ഷയുമെഴുതി. ജോലിക്ക് പോകുന്ന ദിവസങ്ങളിലും പഠിക്കാനും പരീക്ഷയ്ക്ക് തയ്യാറെടുക്കാനും ഭാസ്‌കര്‍ ശ്രദ്ധിച്ചു. മകനും ഭാസ്‌കറിനെ സഹായിച്ചിരുന്നു. തുടര്‍ന്ന് മകനൊപ്പം പത്താം ക്ലാസ് ബോര്‍ഡ് എക്സാം എഴുതി. വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയില്‍…

    Read More »
  • LIFE

    ‘ആല്‍-മാവി’നോട് ഇഴുകിച്ചേര്‍ന്ന് പ്ലാവും; മൂവര്‍സംഘത്തിൻ്റെ തണലിലൊരു നാട്

    തൊടുപുഴ: ഈ പ്ലാവ് കൂട്ടുകൂടിയത് ആത്മാവിനോടല്ല, ആലിനോടും മാവിനോടുമാണ്. ആരാണിതിനു പിന്നിലെന്നറിയില്ലെങ്കിലും തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് കൗതുകമായി മാറുകയാണ് ഒരു വൃക്ഷമായി വളര്‍ന്നു പന്തലിച്ച ആലും മാവും ഒപ്പം പ്ലാവും. സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് തണലൊരുക്കുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നഗരസഭാ അധികൃതര്‍ ആല് നട്ടത്. ഇതിന്റെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനൊപ്പം സംരക്ഷണത്തിനായി കരിങ്കല്‍ ഭിത്തി കെട്ടുകയും ചെയ്തു. ഏതാനും നാളുകള്‍ക്ക് ശേഷം ആലിനൊപ്പം മാവും ഇഴ ചേര്‍ന്നു. മരങ്ങള്‍ വളര്‍ന്ന് വലുതായിക്കൊണ്ടിരുന്നു. എന്നാല്‍ ഇതിനിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു പ്ലാവും ഒപ്പം വളരുന്നുണ്ടായിരുന്നു. ഈ പ്ലാവ് ആലിനെ പൊതിഞ്ഞുള്ള വേരിനിടയില്‍ കുരു നിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായതോ കൗതുകത്തിനുവേണ്ടി ആരെങ്കിലും ചെയ്തതുമാകാം. ഏതെങ്കിലും പക്ഷികള്‍ കൊത്തിയിട്ടതാണോയെന്നും സംശയമുണ്ട്. മൂന്ന് വൃക്ഷങ്ങളും ചുറ്റിപ്പിണഞ്ഞാണു വളര്‍ന്നത്. മരങ്ങള്‍ വളര്‍ന്നപ്പോള്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും പ്ലാവിന്റെ മേല്‍ ശിഖിരങ്ങളില്‍ കായ്ച്ച ചക്കകള്‍ വളര്‍ന്നപ്പോഴാണ് പലരും ഇക്കാഴ്ച കാണുന്നത്. രണ്ടാള്‍ ഉയരത്തില്‍ മുതല്‍ നിരവധി ചക്കകളാണ് പ്ലാവില്‍ കായ്ച്ച് കിടക്കുന്നത്. വിളഞ്ഞ ചക്കയില്‍…

    Read More »
  • NEWS

    മുന്‍ പഞ്ചായത്ത് അംഗത്തിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

    തിരുവനന്തപുരം: മുന്‍ പഞ്ചായത്ത് അംഗത്തിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്ബില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവ് പഞ്ചായത്ത് മുന്‍ അംഗവുമായ ആയൂര്‍ക്കോണം നന്ദനത്തില്‍ അജയകുമാറിന്റെ (66) മൃതദേഹമാണ് മണ്ണാമൂല ഇരുമ്ബനത്ത് ലെയ്‌നിലെ പറമ്ബില്‍ കണ്ടെത്തിയത്.     ദൂരെ താമസിക്കുന്ന ഉടമസ്ഥൻ തന്റെ സ്ഥലം വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടത്.മൃതദേഹത്തിന് രണ്ടു ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    ഇടുക്കിയില്‍ റോഡുപണി തടസപ്പെടുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

    വണ്ണപ്പുറം: മുള്ളരിങ്ങാട് -പെങ്ങോട്ടൂര്‍ റോഡുപണി തടസപ്പെടുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മുള്ളരിങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.അജയ്ഘോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ കെ.എ. ഷമീര്‍ എന്നിവരാണ് സസ്പെന്‍ഷനിലായത്. ജൂണ്‍ ഒമ്പതിനാണ് ബി.എം.ബി.സി നിലവാരത്തില്‍ റോഡിന്റെ പണിയാരംഭിച്ചത്. എന്നാല്‍ പണി നടത്താനാവില്ലെന്ന തടസവാദങ്ങളുമായി സസ്പെന്‍ഷലായവരുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മതിയായ കാരണമില്ലാതെ ഈ ഉദ്യോഗസ്ഥര്‍ റോഡുപണിക്കായി എത്തിച്ച വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കുകയായിരുന്നു. ഇതോടൊപ്പം ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വനം വകുപ്പധികൃതര്‍ റോഡ് പണി തടസപ്പെടുത്തിയ വിവരമറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും ഫോറസ്റ്റ് സറ്റേഷനിലേക്ക് സംഘടിച്ചെത്തി. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത വാഹനവും ഡ്രൈവറെയും മോചിപ്പിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുള്ള വാക്കേറ്റം മൂലം പ്രശ്നം രൂക്ഷമായതോടെ മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് വനം മന്ത്രിയുമായി നടത്തിയ ആശയ വിനിമയത്തെത്തുടര്‍ന്നാണ് പ്രശ്നം അവസാനിപ്പിച്ചത്. അന്ന് ഓഫിസില്‍ എത്തിയ ജനപ്രതിനിധികളോട് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും മോശമായാണ് പെരുമാറിയതെന്ന…

    Read More »
Back to top button
error: