IndiaNEWS

വിലക്ക് വകവയ്ക്കാതെ ട്രാക്കിലിറങ്ങി; പാഞ്ഞുവന്ന ട്രെയിനിനുമുന്നില്‍നിന്ന് സ്ത്രീയെ രക്ഷിച്ച് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍െ്‌റ അദ്ഭുതകരമായ രക്ഷപ്പെടുത്തലിന്‍െ്‌റ വീഡിയോ പങ്കുവെച്ച് റെയില്‍വേ മന്ത്രാലയം. വിലക്ക് വകവയ്ക്കാതെ ട്രാക്കിലിറങ്ങിയ സത്രീയെ പാഞ്ഞുവന്ന ട്രെയിനിനുമുന്നില്‍നിന്ന് ആര്‍പിഎഫ് (റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്) ഉദ്യോഗസ്ഥന്‍ അവസരോചിതമായി രക്ഷിക്കുന്ന വീഡിയോയാണ് മന്ത്രാലയം പുറത്തുവിട്ടത്. ഉത്തര്‍ പ്രദേശിലെ ലളിത്പുരില്‍ നിന്നുള്ളതാണ് സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ. റെയില്‍വേ പ്ലാറ്റ്ഫോമിന് അകത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്.

പ്ലാറ്റ്ഫോമില്‍ ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥനും മറ്റൊരാളും നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഇവര്‍ ട്രാക്കിലേക്ക് നോക്കി അരുതെന്ന് കൈ കാണിക്കുന്നത് കാണാം. എന്നാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഇവര്‍ ട്രാക്കിന് അടുത്തേക്ക് ഓടുകയാണ്. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ സ്ത്രീയെ കൈപിടിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റുന്നു. തൊട്ടടുത്ത നിമിഷം തീവണ്ടി വേഗത്തില്‍ പാഞ്ഞുപോകുന്നതും കാണാം. ഈ രീതിയില്‍ റെയില്‍വേ പാളം മുറിച്ചുകടക്കരുതെന്ന് ആവശ്യപ്പെട്ടാണ് റെയില്‍വേ മന്ത്രാലയം വീഡിയോ പങ്കുവെച്ചത്.

Signature-ad

https://twitter.com/RailMinIndia/status/1538123301503275009?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1538123301503275009%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Flifestyle%2Fnews%2Fwoman-saved-in-nick-of-time-by-rpf-personnel-train-and-platform-1.7619443

അവരെ സഹായിക്കാന്‍ ഒരു സെക്കന്റ് വൈകിയിരുന്നെങ്കില്‍ പ്ലാറ്റ്ഫോമിനും ട്രെയ്നിനും ഇടയില്‍പെട്ട് അവരുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. ഇത്തരം ദുരന്തങ്ങള്‍ ഇതിനു മുമ്പ് ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപടെലിനെ അഭിനന്ദിച്ച് നിരവധി പേര്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു സെക്കന്റെങ്കിലും ചിന്തിക്കാന്‍ വൈകിയിരുന്നെങ്കില്‍ അവിടെ അപകടം സംഭവിക്കുമായിരുന്നെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: