കൊച്ചി: പാസ്പോര്‍ട്ടിലെ പേജുകള്‍ വെട്ടിമാറ്റി യാത്ര ചെയ്യാനെത്തിയ ഏഴ് തമിഴ് സ്ത്രീകള്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടിയിലായി.ഇന്‍ഡിഗോ, ഗോഎയര്‍ വിമാനങ്ങളിലായി കുവൈത്തിലേക്ക് പോകാനെത്തിയവരാണിവര്‍.
ഇവരുടെ പാസ്പോര്‍ട്ടില്‍ തൊഴില്‍ വിസ പതിച്ചിട്ടുണ്ടായിരുന്നു.ഗാര് ഹിക വിസയിലും മറ്റും പോകുന്നവര്‍ എംബസിയുമായി ബന്ധപ്പെട്ട കരാര്‍ കാണിച്ചാല്‍ മാത്രമേ എമിഗ്രേഷന്‍ വിഭാഗം ഇവര്‍ക്ക് യാത്രാനുമതി നല്‍കുകയുള്ളൂ.ഇതേ തുടര്‍ന്നാണ് ഇവര്‍ തൊഴില്‍വിസ പതിച്ച പേജ് മാറ്റിയത്.കുവൈത്തിലിറങ്ങുമ്ബോ ള്‍ ഈ പേജ് കൂട്ടി ചേര്‍ക്കാനായിരുന്നു ലക്ഷ്യമിട്ടത്. നെടുമ്ബാശേരിയില്‍ ഇവര്‍ വിസിറ്റിംഗ് വിസയാണ് കാണിച്ചത്.
ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിക്കാന്‍ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.