Month: June 2022

  • India

    നേതാക്കൾക്കെതിരായ നടപടിയിലും, അഗ്നിപഥ് പദ്ധതിയിലും രാഷ്ട്രപതിക്ക് നിവേദനം നൽകി കോൺഗ്രസ്

    ദില്ലി: രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ ഇഡി നടപടിയിലും അഗ്നിപഥ് പദ്ധതിയിലും രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ട് പരാതി നൽകി കോൺഗ്രസ്. പാർലമെന്റ് ഹൗസിൽ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ ശേഷമാണ് കോൺഗ്രസിന്റെ ഏഴംഗ പ്രതിനിധി സംഘം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടത്. അഗ്നിപഥ് പദ്ധതിയിലെ ആശങ്ക രാഷ്ട്രപതിയെ അറിയിച്ചുവെന്നും പരാതി നൽകിയെന്നും തിരികെ വന്ന കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് എതിരായ നടപടിയിലും പരാതി നൽകി. അഗ്നിപഥ് സേനയുടെ പ്രാഗൽത്ഭ്യത്തെ ബാധിക്കുമെന്ന് രാഷ്ട്രപതിയെ അറിയിച്ചു. എഐസിസി ആസ്ഥാനത്ത് പോലീസ് കടന്ന് അതിക്രമം കാണിച്ചത് ഒരിക്കലും ന്യായീകരിക്കാൻ ആകത്തതാണെന്നും രാഷ്ട്രപതിയോട് പറഞ്ഞു. നേതാക്കളെ ക്രൂരമായി കൈകാര്യം ചെയ്തത് പ്രിവിലേജ് കമ്മിറ്റി അന്വേഷിക്കണം എന്നുമാണ് ആവശ്യം. പാർലമെന്റിലും ഈ വിഷയം ഉന്നയിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഇന്ന് ഉച്ചയോടെ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പാതിവഴിയിൽ…

    Read More »
  • NEWS

    ശതകോടീശ്വരൻമാർ ഇന്ത്യ വിടുന്നു

    ന്യൂഡൽഹി: ഇന്ത്യ ഉപേക്ഷിച്ച്‌ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന (Migration) അതിസമ്ബന്നരുടെ (High Net Worth Individuals) എണ്ണം ഉയരുന്നു.ഈ വര്‍ഷം മാത്രം 8000 അതിസമ്ബന്നർ രാജ്യം വിട്ടെന്നാണ് കണക്കുകള്‍.ഹെന്‍ലി ഗ്ലോബല്‍ സിറ്റിസണ്‍ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. യുവ ടെക്ക് സംരംഭകര്‍ മികച്ച ബിസിനസ് അവരങ്ങള്‍ തേടി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്.ഇന്ത്യയിലെ കര്‍ശന നികുതി വ്യവസ്ഥ, പരിഗണന കൂടുതല്‍ ലഭിക്കുന്ന പാസ്‌പോര്‍ട്ട് സ്വന്തമാക്കാനുള്ള ആഗ്രഹം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയും കുടിയേറ്റത്തിനുള്ള കാരണങ്ങളാണ്.അതേ സമയം ഇന്ത്യവിടുന്നവരെക്കാള്‍ കൂടുതല്‍ അതിസമ്ബന്നര്‍ ഓരോ വര്‍ഷവും ഇവിടെ ഉണ്ടാകുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ ഡാഷ്‌ബോര്‍ഡ് പ്രകാരം അതിസമ്ബന്നരില്‍ പകുതിയും തെരഞ്ഞെടുക്കുന്നത് യുഎഇ ആണ്. ഈ വര്‍ഷം കുറഞ്ഞത് 4000 പേരെങ്കിലും യുഎഇലേക്ക് കുടിയേറുമെന്നാണ് വിലയിരുത്തല്‍. ഓസ്‌ട്രേലിയ (35,00), സിംഗപ്പൂര്‍ (2,800) എന്നിവയാണ് ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട മറ്റ് പ്രധാന രാജ്യങ്ങള്‍. ഇസ്രായേല്‍ (2,500), സ്വിറ്റ്‌സര്‍ലന്‍ഡ്(2,200), യുഎസ് (1,200) എന്നിവയാണ് പിന്നാലെ.

    Read More »
  • India

    ആശങ്കയുടെ മണിക്കൂറുകൾ, കേബിൾ കാറിൽ കുടുങ്ങിയവരെ ഒടുവിൽ രക്ഷപ്പെടുത്തി!

    ദില്ലി: ഹിമാചൽപ്രദേശിൽ സാങ്കേതിക തകരാറിനെ തുടർന്ന് കേബിൾ കാറിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ മൂന്ന് മണിക്കൂറുകൾ തുട‍ർച്ചയായി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. 11 പേരടങ്ങിയ സംഘമാണ് കേബിൾ കാറിൽ കുടുങ്ങിയത്. നാല് സ്ത്രീകളടക്കം കേബിൾ കാറിനുള്ളിലുണ്ടായിരുന്നു. ടിംബർ ട്രയൽ ഓപ്പറേറ്റർമാരുടെ സാങ്കേതിക സംഘത്തെ വിന്യസിക്കുകയും പോലീസ് സംഘം സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്തു. വിനോദസഞ്ചാരികളെ ഒന്നൊന്നായി താഴെയുള്ള കുന്നിലേക്ക് ഹാർനെസ് ഉപയോഗിച്ച് ഇറക്കുകയായിരുന്നു. ദുരന്ത പ്രതികരണ സേനയും സംഭവ സ്ഥലത്തെത്തിയിരുന്നു. #WATCH | Himachal Pradesh: Rescue operation underway at Parwanoo Timber Trail where a cable car trolly with tourists is stuck mid-air. 2 people have been rescued, 9 are still stranded. NDRF team shortly to reach the spot: Dhanbir Thakur, SDM Kasauli pic.twitter.com/gygYHK0II0 — ANI (@ANI) June 20, 2022 ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി…

    Read More »
  • NEWS

    സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐയെ കുത്തിന് പിടിച്ച് വാനില്‍ കയറ്റി പോലീസുകാർ

    പാലക്കാട്: എസ്.എഫ്.ഐ മാര്‍ച്ചിനിടയിൽ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐയെ ആളുമാറി പൊലീസുകാര്‍ കുത്തിനുപിടിച്ച് വാനില്‍ കയറ്റി. അഗ്നിപഥ് പദ്ധതിയ്ക്കെതിരെ പാലക്കാട് ഹെഡ് പോസ്റ്റോഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനിടെയാണ് പൊലീസിന് ആളു മാറിയത്. എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്നു സ്പെഷല്‍ ബ്രാഞ്ച് എസ് ഐ സത്യനെ മുട്ടിക്കുളങ്ങര (KAP) ക്യാമ്ബില്‍ നിന്നെത്തിയ പൊലീസുകാര്‍ കോളറില്‍ പിടിച്ച്‌ വാനില്‍ കയറ്റാന്‍ ശ്രമിച്ചത്. സ്പെഷല്‍ ബ്രാഞ്ചിലായതിനാല്‍ മഫ്തിയിലായിരുന്നു എസ്‌ഐ സത്യന്‍. മുട്ടിക്കുളങ്ങര ക്യാമ്ബില്‍ നിന്നെത്തിയവര്‍ സമരക്കാരനാണെന്ന് കരുതിയാണ് ഇദ്ദേഹത്തെ വാനില്‍ കയറ്റാന്‍ ശ്രമിച്ചത്. ഒടുവില്‍ അമളി മനസ്സിലായതോടെ കോളറില്‍ പിടിച്ച പൊലീസുകാരന്‍ ക്ഷമ പറഞ്ഞ് തടിയൂരി. പാലക്കാട് നഗരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ ബ്രാഞ്ച് എസ് ഐയാണ് സത്യന്‍. നഗരത്തിലെ സമര സ്ഥലത്തെല്ലാം ഇദ്ദേഹം വിവര ശേഖരണത്തിനായി എത്താറുണ്ട്. എന്നിട്ടും ആളുമാറിയത് പൊലീസിന് തന്നെ നാണക്കേടായി.സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരാണ് സത്യന്‍ സ്പെഷല്‍ ബ്രാഞ്ച് എസ് ഐ ആണെന്ന് ക്യാമ്ബില്‍ നിന്നും വന്നവരോട്…

    Read More »
  • India

    സൗദി അറേബ്യയിൽ റീ-എൻട്രി വിസ കിട്ടാൻ പാസ്‌പോർട്ടിന് 90 ദിവസം കാലാവധി വേണം

    റിയാദ്: വിദേശികള്‍ക്ക് സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയി തിരിച്ചു വരാനുള്ള റീ-എന്‍ട്രി വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ടുകളില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുണ്ടാവണമെന്ന് സൗദി പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്തമാക്കി. റീ-എന്‍ട്രി വിസാ കാലാവധി മാസങ്ങളിലാണ് (60 ദിവസം, 90 ദിവസം, 120 ദിവസം) നിര്‍ണയിക്കുന്നതെങ്കില്‍ ഇഷ്യു ചെയ്യുന്ന ദിവസം മുതല്‍ മൂന്നു മാസമാണ് വിസയുടെ കാലാവധി. അതായത്, വിസ ഇഷ്യു ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ ഇവര്‍ സൗദി വിട്ടാല്‍ മതി. ഇത്തരം സാഹചര്യങ്ങളില്‍ വിസാ കാലാവധി യാത്രാ ദിവസം മുതലാണ് കണക്കാക്കുക. എന്നാല്‍ റീ-എന്‍ട്രി വിസാ കാലാവധി ദിവസങ്ങളിലാണ് നിര്‍ണയിക്കുന്നതെങ്കിലും പ്രത്യേകം നിശ്ചയിച്ച ദിവസത്തിനു മുമ്പ് തിരികെ പ്രവേശിക്കണമെന്നാണ് നിര്‍ണയിക്കുന്നതെങ്കിലും ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വിസാ കാലാവധി കണക്കാക്കുക. പരമാധി രണ്ടു മാസം വരെ കാലാവധിയുള്ള, ഒറ്റത്തവണ യാത്രക്കുള്ള റീ-എന്‍ട്രി വിസക്ക് 200 റിയാലാണ് ഫീസ്. ഇഖാമ കാലാവധി പരിധിയില്‍, റീ-എന്‍ട്രിയില്‍ അധികം വേണ്ട ഓരോ മാസത്തിനും 100 റിയാല്‍…

    Read More »
  • India

    സോണിയാ ഗാന്ധി ആശുപത്രി വിട്ടു

    ദില്ലി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു. ദില്ലി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ ഇന്നുച്ചയോടെയാണ് ആശുപത്രി വിട്ടത്. വസതിയിൽ വിശ്രമം തുടരുമെന്ന് കോൺഗ്രസ്  പ്രചാരണവിഭാഗം ചുമതയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ അറിയിച്ചു. രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ച സോണിയാ ഗാന്ധിയെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യനില കണക്കിലെടുത്ത് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നിൽ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ സമയം നീട്ടി ചോദിച്ചിരുന്നു.  നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വ്യാഴാഴ്ച ഹാജരാകാന്‍  നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇഡി മുന്‍പാകെ സോണിയ എത്താന്‍ സാധ്യതയില്ല. "Congress President Sonia Gandhi has been discharged from Sir Ganga Ram Hospital and is advised to take rest," tweeted Jairam Ramesh, Congress General…

    Read More »
  • Kerala

    ‘ധനരാജിന്റെ കടം പാർട്ടി വീട്ടും, ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല’: സിപിഎം

    കണ്ണൂർ: അച്ചടക്ക നടപടി പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ പയ്യന്നൂരിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകൻ ധനരാജിന്റെ കടം പാർട്ടി വീട്ടുമെന്ന് സി പി എം. വിശദീകരണക്കുറിപ്പ് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഇറക്കിയത്. പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിലെ ധനരാജിന്റെ  കടം പാര്‍ട്ടി വീട്ടുമെന്ന് ഇതിൽ പറയുന്നു. അതേസമയം ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പറയുന്നു. ധനരാജിന്റെ ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും, വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം സി പി എമ്മിനില്ല. ശവം തീനിയും അഴിമതിക്കാരനും കെ സുധാകരനാണ്. കോൺഗ്രസ് രക്തസാക്ഷികളുടെ ഫണ്ട് തട്ടുന്നത് സുധാകരനാണെന്നും സി പി എം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. ഫണ്ട് വിവാദത്തില്‍ സിപിഎം പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞിക‍ൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കം പാളി. കുഞ്ഞികൃഷ്ണനുമായി ചര്‍ച്ചക്ക് പി.ജയരാജനെയാണ് പാര്‍ട്ടി നിയോഗിച്ചിരുന്നത്.പയ്യന്നൂർ ഖാദി…

    Read More »
  • Kerala

    നടിയെ ആക്രമിച്ച ദൃശ്യമടങ്ങിയ മെമ്മറി കാര്‍ഡിന്‍െ്‌റ ഹാഷ് വാല്യു മാറിയത് വിചാരണക്കോടതി മറച്ചുവച്ചെന്ന് പ്രോസിക്യൂഷന്‍

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ വിചാരണക്കോടതി നടപടിക്കെതിരേ പ്രോസിക്യൂഷന്‍ രംഗത്തെത്തി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് വിചാരണാക്കോടതി മറച്ചുവെച്ചെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ഫൊറന്‍സിക് ലാബ് ഡയറക്ടറെ വിസ്തരിച്ചപ്പോഴും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ വിവരം പ്രോസിക്യൂഷന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് തുടരന്വേഷണത്തിലാണ് ഇക്കാര്യം വിചാരണാക്കോടതിയെ അറിയിച്ചിരുന്നതായി കണ്ടെത്തിയത്. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല. മറിച്ച് ഇതിന്റെ നിജസ്ഥിതി വിദഗ്ധരില്‍നിന്ന് അറിയണമെന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. നേരത്തെ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണാക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സമാന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് അതീവ ഗൗരവതരമാണെന്ന് നടിയുടെ അഭിഭാഷകയും ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത്. ഇത് അതീവഗൗരവതരമാണ്. മെമ്മറി കാര്‍ഡിലെ…

    Read More »
  • Crime

    കോടതിയിലുള്ളത് തന്‍െ്‌റ ദൃശ്യം, ചോര്‍ത്തിയത് ആരെന്നറിയണം: അതിജീവിത

    കൊച്ചി: കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആക്രമണ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍. ‘കോടതിയിലെ മെമ്മറി കാര്‍ഡിലുള്ളത് തന്റെ ദൃശ്യമാണ്. അത് പുറത്ത് പോയാല്‍ തന്റെ ഭാവിയെ ബാധിക്കും.കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍നിന്നും തന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യം ചോര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മറുപടി നല്‍കി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയില്‍ അറിയിച്ചു. ഈ ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത് നിങ്ങള്‍ തന്നെയല്ലേയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി മറുപടിയായി ആരാഞ്ഞു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോര്‍ന്നുവെന്നതിന്റെ കൂടുതല്‍ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും…

    Read More »
  • LIFE

    ഈ ആപ്പുകള്‍ ഫോണിലുണ്ടോ, സര്‍വതും ചോര്‍ത്തുമെന്ന് ഗൂഗിള്‍; പ്ലേ സ്‌റ്റോര്‍ നിരോധിച്ച ആപ്പുകള്‍…

    സാന്‍ഫ്രാന്‍സിസ്‌കോ: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷഭീഷണി ഉയര്‍ത്തുന്നുവെന്ന് കണ്ടെത്തിയതിനാല്‍ ജനപ്രിയമായ ഒരു കൂട്ടം ആപ്പുകളെ നിരോധിച്ച് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യാന്‍ ഗൂഗിള്‍ പുതിയ സുരക്ഷാ മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു. ”ഗൂഗിള്‍ അതിന്റെ പ്ലേ സ്റ്റോറില്‍ നിന്ന് വളരെ ജനപ്രിയമായ ഒരു ആപ്ലിക്കേഷനാണ് നിരോധിച്ചിരിക്കുന്നത്, അതിന് ശക്തമായൊരു കാരണമുണ്ട്. പിപ് പിക് ക്യാമറ ഫോട്ടോ എഡിറ്റര്‍ എന്ന ഫോട്ടോ എഡിറ്റര്‍ ആപ്പില്‍ ഒരു മാല്‍വെയര്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിങ്ങളുടെ യൂസര്‍നെയിം പാസ്വേര്‍ഡ് ഉള്‍പ്പെടെയുള്ള ഫേസ്ബുക്ക് വിവരങ്ങള്‍ മോഷ്ടിക്കാന്‍ കഴിവുള്ള മാല്‍വെയറാണ് ഇത്. അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാനും വ്യക്തിഗത ഡാറ്റ മോഷ്ടിക്കാനും കോണ്‍ടാക്റ്റുകളിലേക്ക് സ്‌കാം സന്ദേശങ്ങള്‍ അയയ്ക്കാനും ഇത് ഹാക്കര്‍മാരെ അനുവദിച്ചേക്കാം”- എന്നാണ് മുന്നറിയിപ്പ്. ഈ ആഴ്ച ആദ്യം വരെ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്നു. എന്നാല്‍ അതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ…

    Read More »
Back to top button
error: