മുംബൈ : മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 9 പേരെ മരിച്ച നിലയില്‍ കണ്ടെത്തി.സാംഗ്ലി ജില്ലയിലെ മഹൈസലിലുള്ള സ്വന്തം വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മരിച്ചവരില്‍ നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉള്‍പ്പെടുന്നു. ഒമ്ബത് മൃതദേഹങ്ങളില്‍ മൂന്നെണ്ണം ഒരേ സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. മറ്റ് മൃതദേഹങ്ങള്‍ വീടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചു. മൃതദേഹം മിര്‍സയുടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.
സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം