NEWS

തക്കാളി പഴമാണോ  പച്ചക്കറിയാണോ?

ചോദ്യത്തിന് ശരിയുത്തരം തേടി ഗൂഗിൾ ചെയ്യുമ്പോൾ ലഭിക്കുന്നത് പഴമാണെന്ന മറുപടിയാണ്.
പക്ഷേ, പച്ചക്കറികളുടെ കൂട്ടത്തിലാണ് ഉപയോഗമെന്നതുകൊണ്ട് തക്കാളിയെ പച്ചക്കറിയായിട്ടാണ് പലരും കണക്കാക്കിയിരുന്നത്.
 പഴുത്തതാണു പഴം. പച്ചയായി ഉപയോഗിക്കുന്നത് പച്ചക്കറിയും. തക്കാളി പഴുത്തിട്ടല്ലേ നാം ഉപയോഗിക്കുന്നത്. പഴുത്ത്, മാംസളമായ ചുവന്ന തക്കാളി. കൂടെയുള്ള വെണ്ടയും , മുരിങ്ങയും , കൈപ്പയ്ക്കയും , പയറുമെല്ലാം പച്ചയായിട്ടാണ് ഉപയോഗം. ഇപ്പോൾ മനസ്സിലായില്ലേ തക്കാളി പഴമാണെന്ന്.പച്ചക്കറികളുടെ കൂടെചേർന്ന് ഏറ്റവുമധികം ചീത്തപ്പേരു കേട്ട ഇനം ഒരുപക്ഷേ തക്കാളിയായിരിക്കും.
തക്കാളി അമിതമായി കഴിച്ചാൽ മൂത്രത്തിൽ കല്ലുവരും, യൂറിക് ആസിഡ് കൂടും എന്നിങ്ങനെ പലകാലത്തും തക്കാളിക്കെതിരെ പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ, തക്കാളി വെറുമൊരു പഴം മാത്രമല്ല, നല്ലൊരു ഔഷധം കൂടിയാണ്.
നമ്മുടെ ദഹനത്തെ ഏറ്റവുമധികം സഹായിക്കുന്ന പഴമാണു തക്കാളി. കരൾ, പ്ലീഹ എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. നിത്യേന തക്കാളി കഴിക്കുന്നതു വൻകുടലിലെ അർബുദത്തെ പ്രതിരോധിക്കാൻ സഹായിക്കും. തക്കാളിക്കു ചുവപ്പുനിറം നൽകുന്ന ലൈസോലിൻ കാൻസറിനെ പ്രതിരോധിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിനും തക്കാളി ഉത്തമമാണ്. ഗർഭിണികളുടെ മലബന്ധം, തലച്ചുറ്റൽ, തളർച്ച എന്നിവയ്ക്കെല്ലാം നിത്യേന തക്കാളി ജ്യൂസ് കുടിക്കുന്നതു നല്ലതാണ്.
മികച്ചൊരു സൗന്ദര്യവർധക വസ്തു കൂടിയാണു തക്കാളി. തക്കാളി ജ്യൂസ് മുഖത്തുപുരട്ടിയാൽ മുഖക്കുരുവിനെ ഇല്ലാതാക്കാം. ചർമ്മത്തിന്റെ തിളക്കം കൂട്ടാനും ഇതു നല്ലതാണ്. വെയിലേൽക്കുമ്പോഴുള്ള കരുവാളിപ്പ് ഇല്ലാതാക്കാൻ തക്കാളി ജ്യൂസ് പുരട്ടിയാൽ മതി. അത്യുൽപാദനശേഷിയുള്ള വിവിധതരം വിത്തുകൾ വിപണിയിൽ ലഭ്യമാണ്. ശക്തി, മുക്തി, വെള്ളായണി വിജയ്, അർക്കാ രക്ഷക്, അർക്കാ സമ്രാട്ട്, പുസാ റുബി എന്നിവയാണു പ്രധാന ഇനങ്ങൾ. വിപണിയിൽ നിന്നു വാങ്ങുന്ന നല്ല പഴുത്ത തക്കാളിയുടെ വിത്തെടുത്തു മുളപ്പിച്ചും കൃഷി ചെയ്യാം.
തക്കാളിയുടെ ഉദ്ഭവത്തെപ്പറ്റി പറയുകയാണെങ്കിൽ ഇന്നത്തെ മെക്സികോ, പെറു എന്നീ രാജ്യങ്ങളാകാം എന്ന് കരുതപ്പെടുന്നു. ‘അസിടെക്’ എന്ന തെക്കേ അമേരിക്കന്‍ സമൂഹം ബി.സി 500ല്‍ കൃഷി ചെയ്തതായി അനുമാനമുണ്ട്.
1492ാം വര്‍ഷം മെക്സികോയില്‍ നിന്നും കൊളനിയയില്‍ തക്കാളി പ്രത്യക്ഷപ്പെടുകയുണ്ടായി. സ്പാനിഷ് ആക്രമണകാരികള്‍, മെക്സികോ പ്രദേശങ്ങളെ ബി.സി 1515ല്‍ കൈവശപ്പെടുത്തുന്നതിനിടെ  തോട്ടത്തില്‍ നിന്നും തക്കാളി വിത്തുകള്‍ അപഹരിച്ചു പോവുകയാണുണ്ടായത്. തന്മൂലം സ്പെയിനും മറ്റ് ഇതര തെക്കേ അമേരിക്കന്‍ നാടുകളും തക്കാളി കൃഷി വ്യാപകമാക്കാന്‍ കാരണമായി.
തുടക്കത്തില്‍ തക്കാളിപ്പഴം ഒരലങ്കാര വസ്തുവായിട്ടാണ് ജനം കരുതിയത്. അരമനകളിലും , പൂന്തോട്ടങ്ങളിലും , സഭകളിലും തക്കാളിപ്പഴം ആകര്‍ഷണീയ ഘടകമായി. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറ്റലിയായിരുന്നു ആദ്യമായി തക്കാളിയെ എതിരേറ്റത്. തക്കാളി ഉപയോഗിച്ച് ജാം തുടങ്ങിയ വിവിധ ഭക്ഷണ പദാര്‍ഥങ്ങള്‍ നിര്‍മിച്ച് സ്വാദറിഞ്ഞതും ഇറ്റലീയരായിരുന്നു. 1544ാമാണ്ട് റിയോ മാത്യോള എന്ന ഇറ്റാലിയന്‍ വനിത തക്കാളി ഉപയോഗിച്ച് വിവിധ ഭക്ഷണ പദാര്‍ഥങ്ങളെക്കുറിച്ചുള്ള ഒരു ഡയറി തയാറാക്കുകയുണ്ടായി.
തെക്കേ അമേരിക്കന്‍ നാടുകളെ കൂടാതെ മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങള്‍ തക്കാളി വിഷലിപ്തമായ ഒരു സസ്യമാണെന്ന് കരുതി ഭക്ഷിക്കാതെ ഒരു കൗതുക വസ്തുവായിക്കണ്ടു. 1692ല്‍ ജോസഫ്ഡന്‍ എന്നുപേരായ ജര്‍മന്‍കാരന്‍ തന്റെ പുസ്തകത്തില്‍ തക്കാളി ‘ലൈക്ക്കോപ്പീക്കന്‍’ എന്ന വര്‍ഗത്തില്‍പെട്ട വിഷച്ചെടിയാണെന്ന് എഴുതി. അതേസമയം, ഇയാളുടെ നിഗമനം തിരുത്തിക്കുറിച്ചുകൊണ്ട് സത്യം വെളിപ്പെടുത്താന്‍ കാറല്‍ ലിനാഗസ് എന്നയാള്‍ രംഗത്തുവന്നു.
1830ല്‍ തക്കാളി ഭക്ഷ്യയോഗ്യമല്ലെന്നു കരുതി അമേരിക്കന്‍ ജനത തിരസ്കരിക്കുകയാണുണ്ടായത്. ഇതിനൊരു പ്രതിവിധി കണ്ടെത്തിയത് റോബര്‍ട്ട് ഗിബ്ബണ്‍ ജാക്സന്‍ എന്നയാളാണ്. ഇന്ന് തക്കാളി ചേരാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ അമേരിക്കയില്‍ അപൂര്‍വമാണ്.
ലോകമെമ്പാടും ഏതാണ്ട് 7,500 ഇനം തക്കാളിയുണ്ട്. സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ മഞ്ഞനിറമാര്‍ന്ന തക്കാളിക്ക് യെല്ലോ ആപ്പിൾ എന്നും പൊന്‍നിറമുള്ള തക്കാളിക്ക് ഗോള്‍ഡന്‍ ആപ്പിള്‍ എന്നും വിളിപ്പേരുണ്ട്.ഫ്രാന്‍സില്‍ വിളയുന്ന തക്കാളിപ്പഴത്തിന് ഹൃദയത്തിന്റെ മാതൃകയാണ്. ഇതിന് ലൗ ആപ്പിള്‍ എന്ന് പറയപ്പെടുന്നു.
തത്സമയം ചുവപ്പ്, മഞ്ഞ, ഓറഞ്ച്, കറുപ്പ് എന്നീ നിറങ്ങള്‍ കൂടാതെ വെള്ള, കടുംനീല എന്നീ നിറങ്ങളിലും വിളയിക്കപ്പെടുന്നു. 16ാം നൂറ്റാണ്ടിലായിരുന്നു ആദ്യമായി തക്കാളി ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത്.

Back to top button
error: