NEWS
മൂലക്കുരുവിന് ചികിത്സ വീട്ടിൽ തന്നെ
മൂലക്കുരു അഥവാ പൈല്‍സ് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്.പേരു സൂചിപ്പിയ്ക്കുന്ന പോലെ കുരുവല്ല.ഒരു വെയിന്‍ അഥവാ ഞരമ്പിനുണ്ടാകുന്ന പ്രശ്‌നമാണിത്.കാലില്‍ ഉണ്ടാകുന്ന വെരിക്കോസ് വെയിന്‍ പോലെ മലദ്വാരത്തിന് അടുത്തുണ്ടാകുന്ന ഒന്നാണിത്.
പൈല്‍സിന് കാരണങ്ങള്‍ പലതുണ്ട്. മലബന്ധം, ആഹാര രീതി, പൊതുവേ മസാലകളും എരിവും, വെള്ളം കുടി കുറയുന്നത്, ഇറച്ചി വിഭവങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നത് എല്ലാം തന്നെ ഇതിനു കാരണമാകുന്നു.
ഇത് തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍, നിയന്ത്രിച്ചു നിര്‍ത്തിയാല്‍ പരിഹാരം കാണാം.അത് അധികമായാല്‍ പുറത്തേയ്ക്കു തള്ളി വന്ന് ബ്ലീഡിംഗ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകും.ഒപ്പം അസഹ്യമായ വേദനയും.പൈല്‍സിന് സഹായകമായ ഒട്ടേറെ വീട്ടുവൈദ്യങ്ങളുണ്ട്.
എള്ള്, ചേനത്തണ്ട് എന്നിവയെല്ലാം തന്നെ ഈ പ്രശ്‌നത്തിനുളള സ്വാഭാവിക പരിഹാരങ്ങളാണ്.എള്ള് അരച്ച് പാലില്‍ കലക്കി കുടിയ്ക്കാം.ഇത് നല്ലതാണ്. ചേനത്തണ്ടും പൈല്‍സിന് നല്ലൊരു മരുന്നാണ്.ചെറുപയറും ചേനത്തണ്ടും കറി വച്ചു കഴിച്ചാല്‍ പൈല്‍സിന് നല്ലൊരു പരിഹാരമാണ്. ഇതു തോരനാക്കി കഴിയ്ക്കാം. വെറുതെ വേവിച്ചും കഴിയ്ക്കാം.ഈ സമയങ്ങളിൽ മത്സ്യ-മാംസാദികൾ ഒഴിവാക്കുക.
കല്‍ക്കണ്ടം, അല്‍പം പഴകിയ വാളന്‍ പുളി, നല്ല പോലെ പഴുത്ത പഴം, എന്നിവ കൂട്ടിച്ചേര്‍ത്തും മരുന്നുണ്ടാക്കാം. ഇവ ചേര്‍ത്തിളക്കി നല്ല മിശ്രിതമാക്കുക.ഇത് ദിവസവും മൂന്നു നാലു തവണ വച്ചു കഴിയ്ക്കാം.കുമ്പളങ്ങ ഉണക്കി ഉപ്പലിട്ടു കഴിയ്ക്കുന്നത് മൂലക്കുവില്‍ നിന്നും ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്.പനയില്‍ നിന്നെടുക്കുന്ന കല്‍ക്കണ്ടം അഥവാ പനങ്കല്‍ക്കണ്ടം, വെളുത്തുള്ളി എന്നിവ നല്ലതാണ്.
വെളുത്തുള്ളി നെയ്യില്‍ മൂപ്പിച്ച് പനങ്കല്‍ക്കണ്ടം ചേര്‍ത്തു വേണം, കഴിയ്ക്കാന്‍. പൈല്‍സിനുള്ള സ്വാഭാവിക പരിഹാര വഴിയാണിത്.ഇതിനൊപ്പം ജീവിത ശൈലി മെച്ചപ്പെടുത്തുക, വ്യായാമം ചെയ്യുക എന്നിവയെല്ലാം തന്നെ ഗുണം ചെയ്യും.നല്ലതു പോലെ വെള്ളം കുടിയ്ക്കുക. ഇതെല്ലാം പൈല്‍സില്‍ നിന്നുളള രക്ഷയാണ്.
ചുവന്നുള്ളി അഥവാ ചെറിയ ഉള്ളി മൂലക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് നെയ്യില്‍ മൂപ്പിച്ചു കഴിയ്ക്കുന്നത് ഗുണം ചെയ്യും. ചുവന്നുള്ളി പാലില്‍ അരച്ചു കഴിയ്ക്കുന്നതും പൈല്‍സിനുള്ള സ്വാഭാവിക പരിഹാരങ്ങളില്‍ പെടുന്ന ഒന്നാണ്.
രാത്രി ഭക്ഷണം കഴിഞ്ഞ് മൂന്നു പാളയംകോടന്‍ പഴം കഴിയ്ക്കുന്നത് നല്ലതാണ്. ഇതിനൊപ്പം വെള്ളവും കുടിയ്ക്കാം. താറാവു മുട്ട ഉപ്പു വെള്ളത്തില്‍ തിളപ്പിച്ച്, വെള്ളത്തിൽ തന്നെ ഇട്ടു വയ്ക്കുക. രാത്രി കഴിയ്ക്കാം. ഇതു പോലെ രാത്രി ഇട്ടു വച്ചാല്‍ രാവിലെ കഴിയ്ക്കാം.10 തൊട്ടാവാടിയുടെ തളിരില, 4 ചെറിയുള്ളി എന്നിവ ഒരു താറാവുമുട്ടയിൽ ഇന്തുപ്പു ചേര്‍ത്ത് ഓംലറ്റാക്കി കഴിയ്ക്കാം