കോഴിക്കോട്: കൊയിലാണ്ടി വിയ്യൂരിലെ ഒരു വീട്ടിൽ നടത്തിയ പൊലീസ് റെയ്ഡിലാണ് വിമുക്ത ഭടൻ ഉൾപ്പെട്ട വൻ ചീട്ട് കളി സംഘത്തെ പോലീസ് പിടികൂടിയത്. സിഐ സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിയ്യൂർ രാമതെരു പ്രതീഷിന്റെ വീട്ടിലായിരുന്നു റെയിഡ് നടത്തിയത്.
പ്രതീഷ് ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 3,63, 050 പിടിച്ചെടുത്തു. വീട് റെയിഡ് ചെയ്യുന്നതിനിടെ വീടിന്റെ കോണിക്കടിയിൽ കാണ്ടെത്തിയ 40 ലിറ്ററോളം വാറ്റ് ഉണ്ടാക്കുന്നതിനുള്ള വാഷും പിടികൂടി. വാഷ് സൂക്ഷിച്ചതിന് പ്രതീഷിന്റെ പേരിൽ അബ്കാരി കേസ്സും രജിസ്റ്റർ ചെയ്തു.
ചീട്ടുകളിക്കാർക്ക് പൊലീസ് ജാമ്യം നൽകി. പ്രതീഷിനെ കൊയിലാണ്ടി ജെഎഫ്സിഎം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയിഡിന് എസ്ഐ മാരായ എംഎൻ. അനൂപ് , കെടി രഘു, എഎസ്ഐ. അഷറഫ്, സിപിഒ മാരായ സിനു രാജ്, അജയ് രാജ് , മലബാർ സ്പെഷ്യൽ പോലീസുകാരും റെയ്ഡിൽ പങ്കെടുത്തു.