NEWS

വാഹനാപകടത്തില്‍ നിന്നും രക്ഷപെട്ട ആൾ വീട്ടിലെത്തി തൂങ്ങിമരിച്ചു

ചേര്‍ത്തല: നാല് പേർ മരിച്ച വാഹനാപകടത്തില്‍ നിന്നും പരിക്കോടെ രക്ഷപെട്ട ആൾ തൂങ്ങിമരിച്ചു.ചേര്‍ത്തല തെക്ക് ഗ്രാമ പഞ്ചായത്ത് അര്‍ത്തുങ്കല്‍  വേങ്ങശേരില്‍ ബൈജു എന്ന അമ്ബത്തൊന്നുകാരനാണ് തൂങ്ങിമരിച്ചത്.
 
 
കഴിഞ്ഞ മെയ് 22 നു ബൈജുവും കുടുംബവും ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടക സംഘം വേളാങ്കണ്ണിക്ക് പോയ ടെമ്ബോ ട്രാവലര്‍ ടൂറിസ്റ്റ് ബസുമായി വടക്കാഞ്ചേരിയില്‍ വച്ച്‌ കൂട്ടിയിടിച്ച് ബൈജുവിന്റെ ബന്ധുക്കളായ പോള്‍ എന്ന പൈലി, ഭാര്യ റോസി, പോളിന്റെ സഹോദരന്‍ വര്‍ഗീസിന്റെ ഭാര്യ ജെസി എന്നിവര്‍ മരിച്ചിരുന്നു.
അപകടത്തിൽ പരിക്കേറ്റ ബൈജു കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും വീട്ടീലെത്തിയത്.ശേഷം തൂങ്ങി മരിക്കുകയായിരുന്നു.
 

Back to top button
error: