IndiaNEWS

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു,40 എംഎല്‍എമാര്‍ തനിക്കൊപ്പമെന്നു ഏക്‌നാഥ് ഷിന്‍ഡെ

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഇടഞ്ഞു നില്‍ക്കുന്ന എംഎൽഎമാർ അസമിലെ ഗുവാഹട്ടിയിലെത്തി. സ്ഥലത്തെ റഡിസണ്‍ല ബ്ലു ഹോട്ടലിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. ശിവസേനയുമായി ഭിന്നതയിലുള്ള ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പമാണ് എംഎല്‍എമാര്‍ എത്തിയത്. ബിജെപി എംഎല്‍എ സുശാന്ത ബോര്‍ഗൊഹെയ്ന്‍ എംഎല്‍എമാരെ സ്വീകരിച്ചു.40 എംഎല്‍എമാര്‍ തന്റെയൊപ്പമുണ്ടെന്നും ബാൽ താക്കറെയുടെ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുമെന്നും ഗുവാഹട്ടിയില്‍ വെച്ച് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ഗുജറാത്തില്‍ നിന്ന് ഗുവാഹട്ടിയിലേക്ക് പുറപ്പെടവെ സൂറത്ത് എയര്‍പോര്‍ട്ടില്‍ വെച്ചും ഇതു തന്നെയായിരുന്നു പറഞ്ഞത്.

ബാൽ താക്കറെയുടെ ശിവസേന ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഹിന്ദുത്വം ഞങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുമെന്നായിരുന്നു ഷിന്‍ഡെ പറഞ്ഞത്. എംഎഎല്‍എമാരെ തിരിച്ചു കൊണ്ട് വരാന്‍ ശിവസേന നേതാക്കള്‍ അനുനയ നീക്കം നടത്തുമെന്ന് മുന്നില്‍ കണ്ടാണ് ബിജെപി ഇവരെ ഗുജറാത്തിലേക്കും പിന്നീട് ഗുവാഹട്ടിയിലേക്കും മാറ്റിയതെന്നാണ് റിപ്പോർട്ട്. ഇതിനിടെ ബാക്കിയുള്ള എംഎല്‍എമാരെ മുംബൈയിലെ വിവിധ ഹോട്ടലുകളിലേക്ക് ശിവസേന മാറ്റിയിട്ടുണ്ട്.288 ആണ് മഹാരാഷ്ട്ര നിയമസഭയിലെ അംഗബലം. എന്‍സിപിയുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ 285 അംഗങ്ങളാണ് നിലവില്‍ നിയമസഭയിലുള്ളത്. ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരു എംഎല്‍എ മരിച്ചതിനാല്‍ ഈ എണ്ണം 55 ആയി. കേവല ഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം

Signature-ad

 

 

Back to top button
error: