IndiaNEWS

ആര്‍.ആര്‍.ബി. എന്‍.ടി.പി.സി. പരീക്ഷയുടെ ഉത്തരസൂചിക പുറത്തിറക്കി; ഡൗണ്‍ലോഡ് ലിങ്ക്…

ദില്ലി: റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് സി.ബി.ടി. 2 പരീക്ഷയുടെ ആര്‍.ആര്‍.ബി. എന്‍.ടി.പി.സി. ഉത്തരസൂചിക പുറത്തിറക്കി. പേ ലെവല്‍ 2, 3, 5 എന്നിവയ്ക്കായി നടത്തിയ പരീക്ഷയുടെ ഉത്തരസൂചികയാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഉത്തര സൂചിക ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഉത്തരസൂചികയില്‍ ഏതെങ്കിലും വിധത്തിലുളള ഒബ്ജക്ഷന്‍സ് ഉണ്ടെങ്കില്‍ 2022 ജൂണ്‍ 27 വരെ അവസരമുണ്ട്. ഒരു ഒബ്ജക്ഷന്‍ ഉന്നയിക്കുന്നതിനുള്ള നിശ്ചിത ഫീസ് ഒരു ചോദ്യത്തിന് 50 രൂപയും ബാധകമായ ബാങ്ക് സേവന നിരക്കുകളും ആണ്.

ആക്ഷേപം സാധുവാണെന്ന് കണ്ടെത്തിയാല്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരത്തെ അടച്ച ഫീസിന്റെ റീഫണ്ട് ലഭിക്കും. രണ്ടാം ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2022 ജൂണ്‍ 12 മുതല്‍ ജൂണ്‍ 17 വരെയാണ് നടന്നത്.

ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യേണ്ടതെങ്ങനെ?
RRB-യുടെ പ്രാദേശിക ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഉദാ: ആര്‍ആര്‍ബി ഭോപ്പാല്‍ – rrbbhopal.gov.in.
Link for Viewing of Question Paper, Responses and Keys & Raising of Objections if any to Questions/Options/Keys of 2nd Stage Computer Based Test (CBT-2) under CEN 01/2019 (NTPC) held from 12.06.2022 to 17.06.2022′ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക
RRB NTPC ഉത്തരസൂചിക 2022 ഡൗണ്‍ലോഡ് ചെയ്യുക.

 

Back to top button
error: