ദമ്മാം: സൗദി അറേബ്യയില്‍ വീട്ടുജോലിക്ക് എത്തി കാണാതായ മലയാളി വനിതയെ സാമൂഹികപ്രവര്‍ത്തകര്‍ കണ്ടെത്തി നാട്ടിലെത്തിച്ചു.
തൃശൂര്‍ മതിലകം സ്വദേശിനി ഹനീഫ ഫാത്തിമയെയാണ് ദമ്മാമിലെ നവയുഗം ജീവകാരുണ്യ പ്രവർത്തകർ കണ്ടെത്തി നാട്ടിലേക്ക് മടക്കിയയച്ചത്.
മൂന്നര വര്‍ഷം മുമ്ബാണ് ഹനീഫ ഫാത്തിമ നാട്ടില്‍നിന്ന് റിയാദിനടുത്തുള്ള അല്‍ഖര്‍ജില്‍ സൗദി പൗരന്റെ വീട്ടില്‍ ജോലിക്കെത്തിയത്. ജോലിസാഹചര്യങ്ങള്‍ മോശമായിരുന്നു. രാപകല്‍ വിശ്രമമില്ലാതെ പണിയെടുപ്പിച്ചെങ്കിലും ആറുമാസം കഴിഞ്ഞിട്ടും രണ്ടു മാസത്തെ ശമ്ബളം മാത്രമാണ് ലഭിച്ചത്. സ്പോണ്‍സറോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ സഹികെട്ട് അവിടെനിന്ന് പുറത്തുചാടിയ ഫാത്തിമയെക്കുറിച്ചുള്ള ഒരു വിവരവും പിന്നീട് അവരുടെ ബന്ധുക്കള്‍ക്ക് ലഭിച്ചില്ല.
തുടർന്ന് ദമ്മാമിലെ നവയുഗം ജീവകാരുണ്യ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ഫാത്തിമയെ കണ്ടെത്തി നാട്ടിലെത്തിച്ചത്.