Month: June 2022
-
Kerala
നിയന്ത്രിച്ചില്ലെങ്കില്‍ മുന്നണിക്ക് ദോഷം: എസ്.എഫ്.ഐക്കെതിരേ സി.പി.ഐ. നേതാവ്
കൊല്ലം: എസ്എഫ്ഐയെ നിയന്ത്രിച്ചില്ലെങ്കില്‍ അത് ഇടത് മുന്നണിക്ക് ദോഷകരമാകുമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് തകര്‍ത്തത് മുന്നണിക്ക് നാണക്കേടുണ്ടാക്കിയെന്നും കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയതിന്റെ പരിണിതഫലമാണ് ഇതെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം അപലപനീയമാണ്, അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. ഗവണ്‍മെന്റിനെ അനുകൂലിക്കുന്ന ബഹുജന സംഘടനകള്‍ ആ നിലയില്‍ നിയമം കയ്യിലെടുക്കുന്നത് ശരിയല്ല. ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ട വിഷയമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. ഗവണ്‍മെന്റും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടത് വിദ്യാഭ്യാസ വിഷയങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും സംവാദങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടാണ്. എന്നാല്‍ അതിന് വ്യത്യസ്തമായി കലാലയങ്ങളില്‍ കയ്യൂക്ക് കാണിച്ചുകൊണ്ട് വിദ്യാര്‍ഥികളില്‍ ഭയത്തിന്റെ അന്തരീക്ഷത്തില്‍ നിര്‍ത്തുന്നത് ഗുണകരമായ കാര്യമല്ലെന്നും പ്രകാശ് ബാബു പറഞ്ഞു.
Read More » -
NEWS
മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചവർക്ക് മാലയിട്ട് സ്വീകരണം; രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തവർക്കെതിരെ ആക്രോശം
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്ക് മാലയിട്ട് സ്വീകരണം നല്‍കി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍ കുമാര്‍ എന്നിവരെയാണ് കണ്ണൂര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വീകിച്ചത്.ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതരായ ഇവരെ നേരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയിരുന്നു.കെ സുധാകരന്റെ അടുത്ത അനുയായികളാണ് വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ. അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളം ആക്രമണം അഴിച്ചുവിട്ടിരിക്കയാണ് കോൺഗ്രസ്.നിരവധി സിപിഐഎം ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായി.വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ഫോട്ടോ കോൺഗ്രസ് പ്രവർത്തകർ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനെയും കോൺഗ്രസുകാർ മർദ്ദിച്ചു.പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വയനാട്…
Read More » -
India
എ.കെ.ജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.യു മാര്‍ച്ച്; ദേശീയ നേതാക്കള്‍ പങ്കെടുത്തില്ല
ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം.പി. ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഎം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് – എന്‍.എസ്.യു പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ദേശീയ നേതാക്കള്‍ ആരും മാര്‍ച്ചില്‍ പങ്കെടുത്തില്ല. ഡല്‍ഹി സംസ്ഥാന കമ്മിറ്റിയാണ് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അദ്ദേഹം ഉള്‍പ്പെടെയുള്ള ഒരു പ്രമുഖ നേതാക്കളും എത്തിയില്ല. എകെജി ഭവന് നൂറ് മീറ്റര്‍ അകലെ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. എകെജി ഭവന് മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് ഡല്‍ഹി പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും അത് മറികടന്ന് മുന്നോട്ട് പോകനുള്ള ശ്രമം ഉണ്ടായില്ല. എസ്എഫ്ഐക്കും സിപിഎമ്മിനുമെതിരെ മുദ്രാവാക്യം വിളിച്ചും രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് മാര്‍ച്ച് നടത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ്…
Read More » -
Kerala
ഓഫീസ് ആക്രമണം: പ്രതി അവിഷിത്ത് തന്‍െ്‌റ സ്റ്റാഫല്ലെന്ന് വീണാ ജോര്‍ജ്; മന്ത്രിയെ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്
പത്തനംതിട്ട: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്ത അവിഷിത്ത് ഇപ്പോള്‍ തന്റെ സ്റ്റാഫംഗം അല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ മാസം ആദ്യമാണ് വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിത്ത് ഒഴിവായത് എന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. വിഷയത്തില്‍ മന്ത്രിക്കെതിരേ പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയാറെടുക്കുന്നതിനിടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. ആക്രമണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്നത് ഗുണ്ടായിസം കാണിക്കാനല്ലെന്നും ഇത്തരം അക്രമികളെ കൂടെ കൊണ്ടു നടക്കുന്ന ആരോഗ്യ മന്ത്രിയെ വഴിയില്‍ തടയുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ അക്രമം നടന്നത്. നടന്ന അക്രമം വിദ്യാര്‍ഥി സമൂഹത്തിന് അപമാനമാണ്. എസ്എഫ്‌ഐ. ആക്രമണത്തിന് വിഷയം ബഫര്‍ സോണല്ല, രാഹുല്‍ ഗാന്ധിയാണെന്നും ഷാഫി പറഞ്ഞു. ഡിവൈഎസ്പിയുടെ സസ്‌പെന്‍ഷനില്‍ വിഷയം തീരില്ല, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം, കേരളത്തിന്റെ ഏറ്റവും…
Read More » -
NEWS
മരണമടഞ്ഞ വ്യക്തിയുടെ ആധാറും പാന്‍ കാര്‍ഡും എന്ത് ചെയ്യണം ?
ഒരാളുടെ മരണശേഷം ആ വ്യക്തിയുടെ ആധാറും പാന്‍ കാര്‍ഡും പ്രവര്‍ത്തനരഹിതമാക്കേണ്ടത് അയാളുടെ കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തമാണ്. അതിന് നിയമങ്ങളുണ്ട്. മരിച്ചയാളുടെ ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ സറന്‍ഡര്‍ ചെയ്യാനോ നിര്‍ജീവമാക്കാനോ കഴിയില്ല. എന്നാല്‍ ബന്ധപ്പെട്ട വ്യക്തിയുടെ മരണശേഷം മരണ സര്‍ടിഫികറ്റുമായി ഇതിനെ ലിങ്ക് ചെയ്യാം. അത്തരമൊരു സാഹചര്യത്തില്‍, മരിച്ചയാളുടെ ആധാറോ പാന്‍ കാര്‍ഡോ ദുരുപയോഗം ചെയ്യുന്നത് തടയാൻ കഴിയും ഇതും ശ്രദ്ധിക്കണം 1.മരിച്ചയാളുടെ പാന്‍ കാര്‍ഡ് ഉടനടി തിരികെ നല്‍കുന്നതിന് പകരം, അതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക കാര്യങ്ങളും ആദ്യം പൂര്‍ത്തിയാക്കണം. അതിനുശേഷം മാത്രമേ പാന്‍ കാര്‍ഡ് അടയ്ക്കുന്നതിനുള്ള അപേക്ഷ നല്‍കാവൂ 2.ആധാര്‍ ആപില്‍ നിന്നോ യുഐഡിഎഐ ഔദ്യോഗിക സൈറ്റില്‍ നിന്നോ മരിച്ച വ്യക്തിയുടെ ബയോമെട്രിക്‌സ് ലോക് ചെയ്യുക. യുഐഡിഎഐയ്ക്ക് അല്ലാതെ മറ്റാര്‍ക്കും ഇത് ഉപയോഗിക്കാനാകില്ലെന്ന് ഉറപ്പ് വരുത്തുക. 3. ബാങ്ക് അകൗണ്ട് ക്ലോസ് ചെയ്യണം അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യണം, ഒടിപി അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യമുണ്ടെന്ന് അവകാശപ്പെടുന്ന കോളുകള്‍ക്കെതിരെ ജാഗ്രത…
Read More » -
NEWS
എന്തിനാണ് ഡബ്ല്യു.സി.സി…? അതിജീവിതയുടെ അഭിമാനം സംരക്ഷിക്കാനോ, നാടകം കഴിഞ്ഞ് അരങ്ങിൽ വന്ന് ആക്രോശിക്കാനോ…?
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മാത്രമല്ല ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണമെന്നും കോടതി നിരീക്ഷിച്ചു. ഒടുവിൽ ഇര അപമാനിതയാവുകയും വേട്ടക്കാരൻ വിജയിയായി പൊതുവേദിയിൽ ഹർഷാരവം മുഴക്കുകയും ചെയ്തു. അങ്ങനെ വിജയ് ബാബുവിനു മുന്നിൽ നമ്മുടെ നിയമ, നിതി വിഭാഗങ്ങളൊക്കെ സുല്ലിട്ടു. ഏപ്രിൽ 22നാണ് വിജയ്ബാബുവിനെതിരെ നടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തത്. അപ്പോൾ തന്നെ പ്രതിയെ പിടിക്കാൻ കൊട്ടും കുഴലുമായി കൊച്ചിയിലെ കമ്മിഷണർ സി.എച്ച്. നാഗരാജുവും കൂട്ടരും ചാടിപ്പുറപ്പെട്ടു. ഈ ദിവസങ്ങളിലൊക്കെ കൊച്ചിയിൽ പൊലീസിൻ്റെ മൂക്കിനു ചുവട്ടിലുണ്ടായിരുന്നു ഇയാൾ. ഒടുവിൽ കേസ് ചൂടുപിടിക്കുന്നു, അറസ്റ്റിലേക്ക് നീങ്ങുന്നു എന്ന മുന്നറിയിപ്പു നൽകി പ്രതിക്കു രക്ഷപെടാനുള്ള പഴുതൊരുക്കി കൊടുത്തതും മേൽപ്പടി ഏമാന്മാർ തന്നെ. പിന്നീട് ഫെയ്സ് ബുക്ക് ലൈവിൽ വന്ന് മീശ പിരിച്ച് നടിയേയും നമ്മുടെ നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച പ്രതി പരാതിക്കാരിയെ സ്വാധീനിക്കാനും സാക്ഷികളെ പിന്തിരിപ്പിക്കാനും ശ്രമിച്ചിരുന്നു. തന്റെ അധികാരവും പണവും…
Read More » -
LIFE
നടന്‍ റായിമോഹന്‍ പരീദ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
ന്യൂഡല്‍ഹി: പ്രശസ്ത ഒഡിയ നടന്‍ റായിമോഹന്‍ പരീദ(58) യെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭുവനേശ്വറിലെ പ്രാചി വിഹാറിലെ വസതിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുടുംബാംഗങ്ങളാണ് രാവിലെ റായിമോഹനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയിലേക്കാണ് സാഹചര്യത്തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു റായിമോഹന്‍. നൂറിലേറെ ഒഡിയ ചിത്രങ്ങളിലും 15 ബംഗാളി ചിത്രങ്ങളിലും വേഷമിട്ടു. തിയേറ്റര്‍ കലാകാരന്‍ കൂടിയായിരുന്നു . ഒഡിഷയിലെ ക്യോഞ്ഝാര്‍ സ്വദേശിയാണ് റായിമോഹന്‍. രാമ ലക്ഷ്മണ്‍, നാഗ പഞ്ചമി, രണ ഭൂമി, സിംഘ ബാഹിനി, ആസിബു കെബേ സാജി മോ റാണി, ഉഡാന്തി സീത തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. ഭാര്യയും രണ്ട് മക്കളുമുണ്ട്. മരണകാരണം പോലീസ് അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രതീക് സിങ് പറഞ്ഞു.
Read More » -
NEWS
ചെന്നൈയിൽ ഓടുന്ന കാറിനു മുകളിൽ മരം വീണ് 57കാരിക്ക് ദാരുണാന്ത്യം
ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ ഓടുന്ന കാറിനു മുകളിൽ മരം വീണ് 57കാരിക്ക് ദാരുണാന്ത്യം. കെ കെ പുതൂർ സ്വദേശിനിയായ മണിമേഘലയാണ് മരിച്ചത്.ഇവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചെന്നും ഒപ്പമുണ്ടായിരുന്ന രണ്ട് പേര്ക്ക് പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് കെ കെ നഗറിലാണ് സംഭവം നടന്നത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്
Read More » -
Crime
3 മക്കളെയും ഭാര്യയെയും കിണറ്റില്‍ തള്ളിയിട്ട് യുവാവിന്‍െ്‌റ ആത്മഹത്യാശ്രമം: മക്കള്‍ മരിച്ചു
മംഗളൂരു: മൂന്ന് മക്കളെയും ഭാര്യയെയും കിണറ്റില്‍ തള്ളിയിട്ട് യുവാവും കിണറ്റില്‍ ചാടി. കുട്ടികള്‍ മരിച്ചു. യുവാവും ഭാര്യയും രക്ഷപ്പെട്ടു. മംഗളുരുവിലാണ് സംഭവം. മുള്‍കി പദ്മനൂരിലെ ഹിതേഷ് ഷെട്ടിഗാരാണ് ഭാര്യയെയും കുട്ടികളെയും കിണറ്റില്‍ തള്ളിയിട്ട് ചാടിയത്. മക്കളായ രശ്മിത (13), ഉദയ് (11), ദക്ഷിത് (നാല്) എന്നിവരാണ് മരിച്ചത്. ഭാര്യ ലക്ഷ്മി രക്ഷപ്പെട്ടു. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എല്ലാവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്തെങ്കിലും കുട്ടികള്‍ മരിച്ചു. ലക്ഷ്മിയെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹിതേഷി(42)നെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറച്ചുനാളായി വിഷാദത്തിലായിരുന്നെന്നും സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇത്തരമൊരു പ്രവര്‍ത്തിക്ക് ഇയാളെ പ്രേരിപ്പിച്ചതെന്നുമാണ് വിവരം.
Read More » -
NEWS
തമിഴ്നാട് സ്വദേശിയെ കുടിവെള്ള ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അടിമാലി: മച്ചിപ്ലാവില്‍ തമിഴ്നാട് സ്വദേശിയെ കുടിവെള്ള ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് ബോഡി സ്വദേശി ബാലമുരുകനാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ബാലമുരുകനും മാതാവും താമസിച്ച് വന്നിരുന്നതിന് സമീപത്തെ ബഹുനില കെട്ടിടത്തിന് മുകളിലെ വാട്ടര്‍ ടാങ്കിലാണ് മൃതദേഹം കാണപ്പെട്ടത്. അടിമാലി പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Read More »