Month: June 2022
-
Kerala
ബിരുദ ഫലം ഒരുമാസത്തിനകം, സര്‍ട്ടിഫിക്കറ്റ് പരമാവധി 15 ദിവസത്തിനകം; സമഗ്ര മാറ്റം ശുപാര്‍ശ ചെയ്ത് പരീക്ഷാ പരിഷ്‌കരണ കമ്മീഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകളിലും സര്‍ട്ടിഫിക്കറ്റ് വിതരണത്തിലും സമഗ്രമാറ്റം ശുപാര്‍ശചെയ്ത് പരീക്ഷാ പരിഷ്‌കരണ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുകയും പരമാവധി പതിനഞ്ചു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫ. സി ടി അരവിന്ദകുമാര്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍ ബിന്ദു റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. കമ്മീഷനംഗങ്ങളും ഓരോ സര്‍വ്വകലാശാലയിലെയും വിവരവിനിമയ-സാങ്കേതിക വിദഗ്ദ്ധരും ചേര്‍ന്നുള്ള നിര്‍വ്വഹണസമിതി രൂപീകരിച്ച് എത്രയും വേഗം റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളുടെ നടത്തിപ്പിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ ശേഷം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച മൂന്നു കമ്മീഷനുകളില്‍പ്പെട്ടതാണ് പരീക്ഷാ പരിഷ്‌കരണ കമ്മീഷന്‍. കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫ. സി ടി അരവിന്ദകുമാര്‍ (പ്രോ വൈസ് ചാന്‍സലര്‍, എം ജി സര്‍വ്വകലാശാല) , കമ്മീഷന്‍ അംഗങ്ങളായ ഡോ. കെ അനില്‍കുമാര്‍ (രജിസ്ട്രാര്‍, കേരള സര്‍വ്വകലാശാല),…
Read More » -
NEWS
പ്ലാസ്റ്റിക് നിരോധനം നാളെ മുതൽ; ലംഘിക്കുന്നവർക്ക് കനത്ത പിഴ
തിരുവനന്തപുരം : നാളെ നിലവില്‍ വരുന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്‌റ്റിക് ഉല്‍പന്ന നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ നല്‍കേണ്ടിവരും.ഇത്തരം പ്ലാസ്‌റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം, ശേഖരണം, വിതരണം, വില്‍പന എന്നിവ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. പ്ലാസ്‌റ്റിക് കാരി ബാഗുകള്‍, ടെക്‌സ്റ്റൈല്‍ കവറുകള്‍, പ്ലാസ്‌റ്റിക് പേപ്പര്‍ കവറുകള്‍, സ്‌ട്രോ, പ്ലാസ്‌റ്റിക് ആവരണമുള്ള പ്ലേറ്റുകള്‍, കാര്‍ഡുകള്‍, തെര്‍മോകോള്‍ അലങ്കാര ഉല്‍പന്നങ്ങള്‍, പ്ലാസ്‌റ്റിക് കൊടി തോരണങ്ങള്‍, ഫ്‌ളകസ്, പി.വി.സി. ബോര്‍ഡ് തുടങ്ങിയ ഒറ്റത്തണ ഉപയോഗിക്കാവുന്നവയെല്ലാം നിരോധിതമായവയുടെ പട്ടികയില്‍പ്പെടും. നിരോധനം ലംഘിക്കുന്നവര്‍ക്ക് ആദ്യ നിയമലംഘനത്തിന് 10000 രൂപയും ആവര്‍ത്തിച്ചാല്‍ 25000 രൂപയും തുടര്‍ ലംഘനമുണ്ടായാല്‍ 50000 രൂപയും പിഴയും തടവും കൂടാതെ ലൈസന്‍സ് റദ്ദ് ചെയ്‌ത് സ്‌ഥാപനം പൂട്ടിക്കുകയും ചെയ്യും. തരംതിരിക്കാത്ത മാലിന്യം ഹരിതകര്‍മ സേനക്ക് കൈമാറുന്നതും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
Read More » -
Careers
ബിരുദധാരികള്‍ക്ക് കലക്ടറോടൊപ്പം പ്രവര്‍ത്തിക്കാം; ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ജൂലായ് 7 വരെ
കോഴിക്കോട്: ജില്ലാ കലക്ടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ബിരുധദാരികള്‍ക്ക് അപേക്ഷിക്കാന്‍ അവസരം. 2022 ജൂലായ് – ഒക്ടോബര്‍ ബാച്ചിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലായ് 7 വരെ നീട്ടി. ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങള്‍ വായിച്ച് മനസ്സിലാക്കിയ ശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കുകയാണ് വേണ്ടത്. നാല് മാസമാകും ഇന്റേര്‍ണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഇന്റര്‍വ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്. പുതിയ ബാച്ച് ജൂലായ് രണ്ടാം വാരം ആരംഭിക്കും. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കികൊണ്ട് സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ക്ക്…
Read More » -
NEWS
നമുക്കു പാർക്കാൻ മേല്‍ക്കൂരയും വാതിലും ഭിത്തിയുമില്ലാത്ത ഹോട്ടല്‍, ഈ സീറോസ്റ്റാര്‍ ഹോട്ടലിന് വാടക 26,000 രൂപ. കിടക്കാനുള്ള മുറിയ്ക്ക് മതിലുകളില്ല
: കിടക്കാനുള്ള മുറിയ്ക്ക് മതിലുകളില്ല, രാത്രി ഉറങ്ങാനാകില്ല, ചൂടു പിടിച്ച ചര്‍ച്ചകള്‍ മാത്രം. ഇത്തരത്തിൽ ഏറെ പ്രത്യേകതകളുള്ള ഒരു ഹോട്ടലുണ്ട്. നമ്മുടെ നാട്ടിലെങ്ങുമല്ല, സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ഏറെ പുതുമകളുള്ള ഈ വാസസ്ഥലം. ലോകത്തെക്കുറിച്ചുള്ള സകല ആശങ്കകളെയും പ്രശ്‌നങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യാനും ഇനിയെന്ത് എന്നാലോചിക്കാനും പ്രതിഷേധം പങ്കുവയ്ക്കാനും മാത്രമുള്ള ഇടമാണ് ഈ ഹോട്ടല്‍. ഈ ഹോട്ടലില്‍ താമസിക്കുന്നതിനായി ഒരു ദിവസത്തെ വാടക വെറും 26,000 രൂപ മാത്രമാണ്. ഈ സീറോ സ്റ്റാര്‍ ഹോട്ടലിന്റെ വിശേഷങ്ങള്‍ എന്തൊക്കെയെന്ന് നോക്കൂ. ഈ ഹോട്ടല്‍ ആരംഭിച്ചത് കണ്‍സെപ്റ്റ് ആര്‍ടിസ്റ്റുമാരായ ഇരട്ട സഹോദരങ്ങളാണ്. ഫ്രാങ്ക്, പാട്രിക് റിക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഹോട്ടല്‍ തുടങ്ങിയത്. തെക്കന്‍ സ്വിസ് കന്റോണായ വലൈസിലെ സെയ്ലോണ്‍ ഗ്രാമത്തിലാണ് വ്യത്യസ്തമായ ഈ മുറികള്‍ സ്ഥിതി ചെയ്യുന്നത്. വാതിലോ ഭിത്തിയോ ഇല്ലാതെ ഒരു പ്ലാറ്റ്ഫോമില്‍ വച്ചിരിക്കുന്ന ഡബിള്‍ ബഡും മേശകളും കസേരകളും ടേബില്‍ ലാംപുകളും മാത്രമേ മുറിയുടെ അകത്തുള്ളൂ. ഹോട്ടലിന്റെ അടിസ്ഥാന തത്ത്വം തന്നെ വ്യത്യസ്തമായി…
Read More » -
Kerala
പേവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ചു: 4 വാക്‌സിനും സ്വീകരിച്ചിരുന്നതായി ബന്ധുക്കള്‍; കടിച്ചത് അയല്‍വീട്ടിലെ നായ
പാലക്കാട്: ഒരുമാസം മുമ്പ് നായകടിയേറ്റ വിദ്യാര്‍ഥിനി പേവിഷബാധയേറ്റ് മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി(19) ആണ് മരിച്ചത്. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്സിന്‍ എടുത്തിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ശ്രീലക്ഷ്മി മരിച്ചത്. പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്‌സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവരെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുന്‍പാണ് ചില ലക്ഷണങ്ങള്‍ ശ്രീലക്ഷ്മി കാണിച്ചത്. ഇതേ തുടര്‍ന്ന് ശ്രീലക്ഷ്മിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയും പരിശോധനകളില്‍ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയുമായിരുന്നു. തൃശ്ശൂരില്‍ നിന്നും മങ്കരയില്‍ എത്തിച്ച ശ്രീലക്ഷ്മിയുടെ മൃതദേഹം അല്‍പസമയത്തിനകം പാമ്പാടി ഐവര്‍മഠത്തില്‍ സംസ്‌കരിക്കും. ശ്രീലക്ഷ്മിയെ നായ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ ഉടമയ്ക്കും കടിയേറ്റിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല.…
Read More » -
Kerala
ബ്രൂവറി അഴിമതി: തുടര്‍ നടപടി അവസാനിപ്പിക്കണമെന്ന ഹര്‍ജി തള്ളി; രേഖകള്‍ ചെന്നിത്തലയ്ക്ക് നല്‍കാന്‍ ഉത്തരവ്
തിരുവനന്തപുരം: ബ്രൂവറി അഴിമതി കേസില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്‍െ്‌റ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹര്‍ജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരം മുന്‍ എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ അനധികൃതമായി തീരുമാനമെടുത്തുവെന്നും ഇത് അഴിമതിയാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ക്രമക്കേട് നടന്നിട്ടില്ലെന്നും ഹര്‍ജി തള്ളണമെന്നും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ എതിര്‍ ഹര്‍ജി നല്‍കിയരുന്നെങ്കിലും ഇതും കോടതി തള്ളി. അഴിമതി ആരോപണങ്ങള്‍ തെളിയിക്കുന്നതിന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ തന്നെ തടസ്സ വാദം ഉന്നയിക്കുന്നത്, നിയമവാഴ്ചയോട് ഉള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തലയുടെ അഭിഭാഷകന്‍ വാദിച്ചു. ഇരു ഭാഗത്തിന്റേയും വാദങ്ങള്‍ കേട്ട ശേഷമാണ് വിജിലന്‍സ് കോടതി കേസുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്. രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹത്തിന്…
Read More » -
Crime
ബാലഭാസ്‌കറിന്റെ ഫോണ്‍ എന്തുകൊണ്ട് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ല; സിബിഐയോട് വിശദീകരണം തേടി കോടതി
തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ അപകട മരണക്കേസില്‍ സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജിയില്‍ കോടതി അന്വേഷണ ഏജന്‍സിയോട് വിശദീകരണം തേടി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തില്‍ സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും ആവശ്യപ്പെട്ട് അച്ഛന്‍ ഉണ്ണിയാണ് കോടതിയെ സമീപിച്ചത്. ബാലഭാസ്‌കറിന്റേയും മകളുടേയും അപകട മരണത്തിന് പിന്നില്‍ അട്ടിമറി ഇല്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഇത് തള്ളണമെന്ന് അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ സിജെഎം കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ബാലഭാസ്‌കറിന്റെ ഫോണ്‍ എന്തു കൊണ്ട് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു. കേസ് ജൂലൈ അഞ്ചിന് വീണ്ടും പരിഗണിക്കും. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് പ്രകാശന്‍…
Read More » -
Kerala
വെട്ടൂര്‍ ജി ശ്രീധരന്‍ അന്തരിച്ചു; മറഞ്ഞത് റേഡിയോ പ്രക്ഷേപണത്തിന്‍െ്‌റ സുവര്‍ണകാലത്ത് ഗള്‍ഫ് മലയാളി നെഞ്ചേറ്റിയ വ്യക്തിത്വം
ദുബൈ: പ്രശസ്ത റേഡിയോ അവതാരകന്‍ വെട്ടൂര്‍ ജി ശ്രീധരന്‍ (74) അന്തരിച്ചു. വൃക്ക രോഗസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ബാംഗ്ലൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വര്‍ക്കല വെട്ടൂര്‍ സ്വദേശിയാണ്. ഗള്‍ഫിലെ മലയാള റേഡിയോ പ്രക്ഷേപണത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വത്തിനുടമയാണ് വെട്ടൂര്‍ ശ്രീധരന്‍. തൊണ്ണൂറുകളില്‍ യുഎഇയില്‍ ആദ്യത്തെ മലയാളം റേഡിയോ ആരംഭിച്ചപ്പോള്‍ റാസല്‍ഖൈമയില്‍ നിന്നുള്ള ആ ഒരു മണിക്കൂര്‍ പ്രക്ഷേപണം നയിച്ചത് ശ്രീധരന്‍ ആയിരുന്നു. പിന്നീട് അത് റേഡിയോ ഏഷ്യ എന്ന 24 മണിക്കൂര്‍ പ്രക്ഷേപണം ആയി വളര്‍ന്നു. 20 വര്‍ഷത്തോളം റേഡിയോ ഏഷ്യയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന അദ്ദേഹം 2018ല്‍ വിരമിച്ച ശേഷം നാട്ടില്‍ കഴിയുകയായിരുന്നു. 1980 – ല്‍ യു.എ.ഇയിലെത്തിയ അദ്ദേഹം ഷാര്‍ജയിലെ ഫെഡറല്‍, പാലസ് ഹോട്ടലുകളിലെ ജീവനക്കാരനായാണ് പ്രവാസത്തിനു തുടക്കമിട്ടത്. അക്കാലത്ത് ‘വിളംബരം’ അടക്കമുള്ള നാടകങ്ങളെഴുതി വെട്ടൂര്‍ ശ്രദ്ധ നേടിയിരുന്നു. കൂടാതെ കഴിമ്പ്രം വിജയനെഴുതിയ ‘അമ്പറ’ എന്ന നാടകം സംവിധാനം ചെയ്ത്…
Read More » -
Kerala
വെട്ടിക്കുറക്കുമോ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും?
കേരളം കടക്കെണിയിലേക്ക് എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി. നമുക്ക് വസ്തുതകൾ ഒന്ന് പരിശോധിക്കാം. കേരളമടക്കം 5 സംസ്ഥാനങ്ങളുടെ ധനസ്ഥിതി ഗുരുതരാ വസ്ഥയിലേക്ക് നീങ്ങുന്നു എന്നാണ് റിസർവ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന നത്തിന്റെ പൊതുകടം വളരെ കൂടുതലാണ്. ശമ്പളം, പെൻഷൻ, പലിശ മറ്റു ഭരണചെലവുകൾ എന്നിവയിൽ ഗണ്യമായ കുറവ് ഉണ്ടാകണം എന്നാണ് റിസർവ് ബാങ്ക് ശുപാർശ ചെയ്തിരിക്കുന്നത്. സർക്കാർ തുടർച്ചയായി വലിയ തുകകളാണ് ബജറ്റിനു പുറത്തു നിന്നും കടം എടുക്കുന്നത്.2022 ൽ സംസ്ഥാനത്തിന്റ കടം 3,39,939 കോടിയായി ഉയർന്നിരിക്കുകയാണ്. നിത്യ നിദാന ചിലവുകൾക്ക് പോലും കടം എടുക്കേണ്ട അവസ്ഥ. കൂടാതെ കിഫ്‌ബി വഴി ബജറ്റിനു പുറത്തുള്ള കടമെടുപ്പ് വേറെയും. കേന്ദ്ര സർക്കാരിൽ നിന്ന് ഗ്രാന്റ് ആയും, ജി എസ് ടി വഴിയും പണം ലഭിച്ചത് കൊണ്ട് ട്രഷറി പൂട്ടിയില്ല. കേന്ദ്ര ധനകാര്യ കമ്മിഷന്റെ വിലയിരുത്തൽ അനുസരിച്ചു ഏറ്റവും ഉയർന്ന റവന്യു കമ്മിയുള്ള സംസ്ഥാനം കേരളമാണ്. ഒരു നിയന്ത്രണവും ഇല്ലാതെയുള്ള ചിലവാണ് ഇവിടെ…
Read More »