NEWS

ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കോട്ടയം സ്വദേശിക്ക് 11 കോടിയോളം രൂപ പിഴ

റിയാദ്: ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ട്രെയിലറില്‍ മദ്യം കടത്തിയ മലയാളിക്ക് 11 കോടിയോളം രൂപക്ക് തുല്യമായ പിഴ.ഒപ്പം നാടുകടത്തുകയും ചെയ്യും.
കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനെയാണ് (26) ദമ്മാമിലെ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. മൂന്ന് മാസം മുമ്ബാണ് ദമ്മാം കിങ് ഫഹദ് കോസ്വേയില്‍ കസ്റ്റംസ് പരിശോധനക്കിടയില്‍ ഇയാള്‍ നാലായിരത്തോളം മദ്യക്കുപ്പികള്‍ നിറച്ച ട്രെയിലറുമായി പിടിയിലായത്.
പിടികൂടിയ മദ്യത്തിന്‍റെ അളവിനനുസരിച്ചാണ് പിഴ സംഖ്യ ഈടാക്കുന്നത്. ഇത്രയും ഭീമമായ തുക പിഴ അടച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരും. പിഴയടച്ചാല്‍ സൗദി അറേബ്യയില്‍ പുനഃപ്രവേശന വിലക്കോടെ നാടുകടത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: