
തിരുവനന്തപുരം കരമനയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശി രാഹുല്‍ (21), മൂവാറ്റുപുഴ സ്വദേശി ഡയസ് (22) എന്നിവരാണ് മരിച്ചത്.
എന്‍ജിനീയറിങ് കോളേജിലെ ആറംഗസംഘമാണ് വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രത്തിനു സമീപം കടവില്‍ കുളിക്കാനായി എത്തിയത്. ഇവരില്‍ രാഹുലും ഡയസും മാത്രമാണ് കടവിലേക്ക് ഇറങ്ങിയത്. യുവാക്കള്‍ കാല്‍ തെറ്റി വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. കടവിന്റെ ഭാഗത്ത് അധികം ആഴം ഇല്ലാതിരുന്നിട്ടും നീന്തല്‍ വശമില്ലാതിരുന്നതാണ് യുവാക്കളുടെ മരണത്തിന് കാരണമായത്.
ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് നാട്ടുകാരാണ് വിവരം പോലീസിലും ഫയര്‍ഫോഴ്സിലും അറിയിക്കുന്നത്.കരയ്ക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.






