ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ ഓടുന്ന കാറിനു മുകളിൽ മരം വീണ് 57കാരിക്ക് ദാരുണാന്ത്യം.
കെ കെ പുതൂർ സ്വദേശിനിയായ മണിമേഘലയാണ് മരിച്ചത്.ഇവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചെന്നും ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് കെ കെ നഗറിലാണ് സംഭവം നടന്നത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്