Month: June 2022
-
Kerala
മഹാരാജാസ് കോളേജില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വകുപ്പുകളിലേക്കുളള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുളള അപേക്ഷ ഓണ്‍ലൈനായി ആരംഭിച്ചിരിക്കുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ നിശ്ചിത സമയത്തിനുളളില്‍ അപേക്ഷിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ www.maharajas.ac.in, www.maharajasonline.kerala.gov.in വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
Read More » -
NEWS
ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം
ദുബൈ: ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് യുഎഇയില്‍ പ്രകടമ്പനം അനുഭവപ്പെട്ടതായി താമസക്കാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാനില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്നാണ് ഇതിന്റെ പ്രകമ്പനങ്ങള്‍ യുഎഇയിലും അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 7.37നാണ് ഇറാനില്‍ ഭൂചലനം ഉണ്ടായതെന്ന് യുഎഇ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു. ആറ് ഏഴ് സെക്കന്‍ഡ് വരെയായിരുന്നു യുഎഇയിലെ പല സ്ഥലങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതെന്ന് താമസക്കാര്‍ പറയുന്നു. യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ പ്രകാരം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ താഴ്ചയില്‍ തെക്കന്‍ ഇറാന്‍ മേഖലയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം രേഖപ്പെടുത്തിയത്.
Read More » -
Breaking News
വൈദ്യുതിനിരക്ക് കൂട്ടി; 6.6 ശതമാനം വര്‍ധന: പുതിയ നിരക്ക് ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധനവരുത്തി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍. 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെയുള്ള ഉപഭോഗമുള്ള ദാരിദ്യരേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനവില്ല. അഞ്ച് വര്‍ഷത്തേക്കുള്ള വര്‍ദ്ധനവാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടതെങ്കിലും ഒരു വര്‍ഷത്തെ പുതിയ നിരക്കാണ് റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനവ് വേണമെന്ന് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യവും റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അനുകൂല താരിഫാണെന്ന അവകാശവാദത്തോടെയാണ് റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതിനിരക്ക് പ്രഖ്യാപിച്ചത്. അനാവശ്യമായി ഒരു വിഭാഗത്തിന് മുകളിലും ഭാരം വരില്ലെന്നും കമ്മീഷന്‍ അവകാശപ്പെട്ടു. പ്രതിമാസം ഉപഭോഗം 50 യൂണിറ്റ് വരെയുള്ള ഉപഭോക്താകള്‍ക്ക് നിരക്ക് വര്‍ധന ബാധകമായിരിക്കില്ല. 100 യൂണിറ്റ് വരെ ഉപഭോഗമുള്ളവര്‍ക്ക് പ്രതിമാസം 22.50 രൂപയുടെ നിരക്ക് വര്‍ധനയുണ്ടാവും. 150 യൂണിറ്റ് വരെ 25 പൈസ വര്‍ധനയാണ് വരുത്തിയത്. 150 യൂണിറ്റ് വരെയുള്ളവര്‍ മാസം 47.50…
Read More » -
Kerala
തൊഴിൽ വാഗ്ദാനം ചെയ്ത് കോടികൾ തട്ടുന്ന വിരുതന്മാർനാട്ടിൽ വിലസുന്നു. മിനിയാന്ന് തിരൂരിൽ അമീർ, ഇന്നലെ കണ്ണൂരിൽ ബിൻഷ തോമസും പയ്യോളിയിൽ ശരത് മോഹനും
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജോലി വാഗ്ദാനമടക്കം നൽകി തട്ടിപ്പ് നടത്തിയ വ്യക്തി കൊച്ചിയിൽ പയ്യോളി പൊലീസിന്റെ പിടിയിലായി. കോട്ടയം ഏറ്റുമാനൂര്‍ വല്ലയില്‍ചാലില്‍ വീട്ടില്‍ ശരത് മോഹന്‍ (39) ആണ് പിടിയിലായത്. പയ്യോളി കൂടാതെ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട്, ഏറ്റുമാനൂര്‍, എറണാകുളം ഗാന്ധി നഗര്‍, കണ്ണൂർ മയ്യില്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു. ഇത സമയം റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയ യുവതിയെ അറസ്റ്റു ചെയ്തു. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മിനിയാന്ന് തിരൂർ പൊലീസ് അറസ്റ്റ് ചെയ്ത അമീർ ദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്താണ് ലക്ഷങ്ങൾ തട്ടിയത്. തിരൂർ , നിലമ്പൂർ സ്വദേശികളായ യുവാക്കളിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റി വിസ നൽകാതെ അമീർ ഒളിവിൽ പോയി . തിരൂർ…
Read More » -
Health
മുറിച്ചെടുത്ത തലയോട്ടി സൂക്ഷിച്ചത് വയറ്റില്‍; അപൂര്‍വ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവന്‍
ദുബായ്: തലച്ചോറിന് ക്ഷതമേറ്റ യുവാവിന്‍െ്‌റ ശസ്ത്രക്രിയയുടെ ഭാഗമായി മുറിച്ചെടുത്ത യുവാവിന്‍െ്‌റ തലയോട്ടിയുടെ ഭാഗം സൂക്ഷിച്ചത് വയറ്റില്‍. ദുബായിലെ ആസ്റ്റര്‍ ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയയിലൂടെ യുവാവിന് ഡോക്ടര്‍മാര്‍ പുതുജീവനേകിയത്. പാക് സ്വദേശിയായ നദീം ഖാനാണ് അദ്ഭുത രക്ഷപ്പെടലിനുശേഷം നാട്ടിലേക്ക് മടങ്ങിയത്. ആസ്റ്റര്‍ ആശുപത്രിയിലെ ന്യൂറോസര്‍ജറി വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. ചെല്ലദുരൈ ഹരിഹരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മുറിച്ചെടുത്ത തലയോട്ടിയുടെ ഭാഗം പുറത്ത് സുക്ഷിക്കാന്‍ സാധിക്കില്ല. വേറെ വഴിയില്ലാത്തത് കൊണ്ട് വയറിനുള്ളില്‍ മുറിച്ചെടുത്ത തലയോട്ടി സൂക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് തലയോട്ടി വയറ്റിനുള്ളില്‍ നിന്ന് എടുത്ത് വെച്ചുപിടിപ്പിക്കുമെന്ന് ചെല്ലദുരൈ പറഞ്ഞു. ഇരുപത്തേഴുകാരനായ നദീമിനെ 2021 നവംബറിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. നിര്‍മാണത്തൊഴിലാളിയായ നദീം ശൗചാലയത്തില്‍ ബോധരഹിതനായിക്കിടക്കുന്നതു കണ്ട് സുഹൃത്തുക്കള്‍ അല്‍ ഖുസൈസിലെ ആസ്റ്റര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയില്‍ മസ്തിഷ്‌കാഘാതം സംഭവിച്ചതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് അപൂര്‍വ ശസ്ത്രക്രിയയ്ക്കും നീണ്ട ഏഴ് മാസത്തെ ചികിത്സയ്ക്കും ശേഷമാണ് നദീം ആശുപത്രി വിട്ടത്. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് നദീമിന്റെ വലതു ഭാഗം തളര്‍ന്നുവെങ്കിലും ചികിത്സയെത്തുടര്‍ന്ന് ഓര്‍മ്മ…
Read More » -
Kerala
വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനോട് കയർത്ത് VD സതീശൻ
വാർത്താ സമ്മേളനത്തിനിടയിൽ ദേശാഭിമാനി ലേഖകനെ ഭീഷണി പ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട് സംഭവം വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളന്നത്തിലാണ് സതീശൻ ദേശാഭിമാനി ലേഖകന് നേരെ മോശമായ ഭാഷയിൽ സംസാരിച്ചത്. സതീശന്റെ വിശദീകരണത്തിന് ശേഷം ലേഖകൻ ചോദ്യം ഉന്നയിച്ചപ്പോൾ സതീശൻ ചാടി എഴുന്നേൽക്കുകയായിരുന്നു.മര്യാദക്കിരുന്നില്ലെങ്കിൽ പുറത്താക്കുമെന്ന് പറഞ്ഞായിരുന്നു തുടക്കം. അസംബന്ധമുണ്ടൈങ്കിൽ കയ്യിൽ വച്ചാൽ മതി. മര്യാദക്കിരുന്നോണം. ചോദ്യങ്ങൾ പിണറായിയോട് ചെന്ന് ചോദിക്ക്. എന്നോട് വേണ്ട. ഇനി നിങ്ങൾ ചോദ്യം ചോദിച്ചാൽ ഇവിടെ നിന്ന് ഞാൻ ഇറക്കിവിടും. മര്യാദ കാണിക്കണം. കൈരളിയുടേതാണെങ്കിലും ദേശാഭിമാനിയുടേതാണെങ്കിലും ലേഖകർ മര്യാദക്കിരിക്കണം. ചോദ്യം ചോദിക്കുന്നതൊെ്ക്ക നിർത്തിക്കോണം. കലാപാഹ്വാനം നടത്തുകയാണ് ലേഖകന്മാർ…എന്നു തുടങ്ങിയ പ്രതികരണങ്ങളാണ് സതീശനിൽ നിന്നുണ്ടായത്. ഇതിനിടെ ലേഖകനെ കയ്യേറ്റം ചെയ്യാനും ഒരു സംഘം കോൺഗ്രസുകാർ ശ്രമിച്ചത് സംഘർഷം സൃഷ്ടിച്ചു. മാധ്യമ പ്രവർത്തകന്റെ കൈയ്യും നാക്കും അറുത്തെടുക്കുമെന്ന് ചിലർ വിളിച്ചു പറഞ്ഞത് സംഘർഷം രൂക്ഷമാക്കി. സംഘർഷം ഒഴിവാക്കാൻ എത്തിയ പോലിസുകാർക്കെതിരെയും കയ്യേറ്റമുണ്ടായി.
Read More » -
Kerala
‘പശുവിന്റെ’ കാശ് അടിച്ചുമാറ്റി; ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
കാസര്‍കോട്: പശു വിതരണ പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ എം ബിനുമോനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കാസര്‍കോട്ടെ കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളില്‍ പശുവിതരണ പദ്ധതിയില്‍ ഫണ്ട് ക്രമക്കേട് നടത്തിയ ബിനുമോന്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. പശുവിന്റെ വിലയുടെ പകുതിയോ പരമാവധി 30,000 രൂപയോ ഒരാള്‍ക്ക് സബ്‌സിഡിയായി ലഭിക്കണം. എന്നാല്‍ സബ്‌സിഡി ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും പരാതിയുമായി എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന്‍ ഇയാളുടെ അടുപ്പക്കാരായ പത്ത് പേരുടെ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. പണം എത്തിയ ഉടനെ ഇവ പിന്‍വലിച്ച് ബിനുമോന് അവര്‍ നല്‍കുകയും ചെയ്തു. സബ്‌സിഡി തുക സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റിയെങ്കിലും അപേക്ഷകരുടെ കണ്ണില്‍ പൊടിയിടാന്‍ ചിലര്‍ക്ക് ചെറിയ തുകകള്‍ നല്‍കുകയും ചെയ്തു. പശു വാങ്ങിയെന്ന് ഉറപ്പ് വരുത്തി, വില്‍പ്പനക്കാരുടെ അക്കൗണ്ടില്‍ നല്‍കേണ്ട തുകയാണ് നേരിട്ട്…
Read More » -
Kerala
രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞു, രാജേഷ് എം.മേനോൻ സ്ഥാനമേറ്റു; അട്ടപ്പാടി മധു വധക്കേസിൽ പുതിയ പബ്ലിക് പ്രോസിക്യൂട്ടർ
അട്ടപ്പാടി മധു വധക്കേസിൽ അഡ്വ. രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. നിലവിലുള്ള സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. സാക്ഷികളുടെ കൂറുമാറ്റം തടയാൻ പ്രോസിക്യൂന് സാധിക്കാത്തതിൽ കുടുംബം അത്യപ്തി പ്രകടിപ്പിച്ചിരുന്നു. കേസിൽ രാജി വയ്ക്കുന്ന മുന്നാമത്തെ പ്രോസിക്യൂട്ടറാണ് സി.രാജേന്ദ്രൻ. കേസിൽ കൂടുതൽ സാക്ഷികൾ ഇനിയും കൂറുമാറാൻ സാധ്യതയുണ്ടെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ ശേഷം രാജേഷ് എം.മേനോൻ പറഞ്ഞു. അത് തടയുക വലിയ വെല്ലുവിളിയാണ്. കേസ് നന്നായി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന സി.രാജേന്ദ്രൻ നേരത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്…
Read More » -
India
ശിവസേന വിമതര്‍ പുതിയ പേരില്‍: ശിവസേന ബാലസാഹെബ്; മുംബൈയില്‍ നിരോധനാജ്ഞ
ഗുവാഹട്ടി: ശിവസേനാ വിമതരെ അയോഗ്യരാക്കുന്നതിനുള്ള നടപടികളുമായി ഉദ്ധവ് താക്കറെ മുന്നോട്ട് പോകുന്നതിനിടെ തങ്ങളുടെ കൂട്ടായ്മയ്ക്ക് പുതിയ പേരിട്ട് വിമതര്‍. ശിവസേന ബാലസാഹെബ് എന്നാണ് ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ തങ്ങളുടെ സംഘത്തിന് പേരിട്ടത്. ‘ഞങ്ങളുടെ സംഘം ശിവസേന ബാലസാഹെബ് എന്ന പേരിലറിയപ്പെടും. ഒരു പാര്‍ട്ടിയിലും ലയിക്കുകയില്ല’ വിതമ എംഎല്‍എയും അവരുടെ വക്താവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ദീപക് കേസര്‍ക്കര്‍ പറഞ്ഞു. ഇന്ന് വൈകീട്ട് കേസര്‍ക്കാര്‍ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.ശിവസേന ബാലസാഹെബ് പിന്നീട് ഒരു രാഷ്ട്രീപാര്‍ട്ടിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ശിവസേനയുടെ നിര്‍ണായക ദേശീയ എക്സിക്യുട്ടീവ് യോഗം മുംബൈയില്‍ ആരംഭിച്ചു. യോഗം നടക്കുന്ന മുംബൈയിലെ ശിവസേന ഭവന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ഉദ്ധവ് താക്കറെയടക്കമുള്ള നേതാക്കള്‍ ഇങ്ങോട്ടേക്കെത്തിയിട്ടുണ്ട്. അതേസമയം, നിയമനടപടികള്‍ അവസാനിക്കുന്നത് വരെ വിമതര്‍ ഗുവാഹട്ടിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ തന്നെ തുടരുമെന്നാണ് സൂചന. 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിലിന്റെ പരിഗണനയിലാണ്. വിമത എംഎല്‍എമാരുടെ…
Read More » -
Crime
കഞ്ചാവും ‘പച്ചക്കറി’!; വില്‍പ്പനക്കാരന്‍ അറസ്റ്റില്‍
കല്‍പ്പറ്റ: നഗരത്തില്‍ പച്ചക്കറി വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ തലശ്ശേരി ചിറക്കര ചമ്പാടാന്‍ വീട്ടില്‍ ജോസ് എന്ന മഹേഷാണ് പിടിയിലായത്. പച്ചക്കറി വില്‍പ്പന നടത്തുന്നുവെന്ന വ്യാജേന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിക്കലായിരുന്നു ഇയാളുടെ പ്രധാന പരിപാടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 530 ഗ്രാം കഞ്ചാവും 3000 രൂപയും പിടിച്ചെടുത്തു. എന്‍ഡിപിഎസ് ആക്ട് പ്രകാരം പ്രതിയെ കല്‍പ്പറ്റ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി പി അനൂപ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം എ രഘു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം എ സുനില്‍കുമാര്‍, വി കെ വൈശാഖ്, സി കെ. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. മാസങ്ങള്‍ക്ക് മുമ്പ് പച്ചക്കറി വണ്ടിയില്‍ ഹാന്‍സ് അടക്കമുള്ള ലഹരിവസ്തുക്കള്‍ കടത്തുന്നതിനിടെ മുത്തങ്ങ ചെക്പോസ്റ്റില്‍ യുവാക്കള്‍ പിടിയിലായിരുന്നു. കര്‍ണാടക-തമിഴ്നാട്…
Read More »