അടിമാലി: മച്ചിപ്ലാവില്‍ തമിഴ്നാട് സ്വദേശിയെ കുടിവെള്ള ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തമിഴ്നാട് ബോഡി സ്വദേശി ബാലമുരുകനാണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
ബാലമുരുകനും മാതാവും താമസിച്ച് വന്നിരുന്നതിന് സമീപത്തെ ബഹുനില കെട്ടിടത്തിന് മുകളിലെ വാട്ടര്‍ ടാങ്കിലാണ് മൃതദേഹം കാണപ്പെട്ടത്. അടിമാലി പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.