Month: June 2022

  • NEWS

    വാഹനാപകടം; കൊട്ടാരക്കരയിൽ ബൈക്ക് യാത്രികൻ മരിച്ചു

    കൊല്ലം : കൊട്ടാരക്കരയിൽ ടിപ്പർലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇ​ള​മ്ബ​ല്‍ കോ​ട്ട​വ​ട്ടം വ​ള്ളി​വി​ള വീ​ട്ടി​ല്‍ എ​സ്. ജോ​ണ്‍ (78) ആ​ണ് മരിച്ചത്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ബൈ​ക്കോ​ടി​ച്ചി​രു​ന്ന വി​ള​ക്കു​ടി സ്വ​ദേ​ശി വി​ന്‍​സ​ന്‍റ് (50) നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.രാ​വി​ലെ എം​സി റോ​ഡി​ല്‍ കൊ​ട്ടാ​ര​ക്ക​ര ക​രി​ക്ക​ത്ത് വ​ച്ചാ​ണ് അപകടം ഉണ്ടായത്.

    Read More »
  • Kerala

    തൃക്കാക്കര തോല്‍വി അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് സി.പി.എം.

    തിരുവനന്തപുരം: നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം പരിശോധിക്കാന്‍ സിപിഎം കമ്മീഷനെ നിയോഗിച്ചു. എ കെ ബാലനും ടിപി രാമകൃഷ്ണനും ആണ് കമ്മീഷനംഗങ്ങള്‍. വോട്ട് ചോര്‍ച്ചയടക്കമുള്ള കാര്യങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളും രണ്ടംഗ കമ്മീഷന്‍ അന്വേഷിക്കുമെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും വലിയ തോല്‍വിയേറ്റു വാങ്ങേണ്ടി വന്ന സാഹചര്യമാണ് പാര്‍ട്ടി പരിശോധിക്കുന്നത്. പരാജയം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ കമ്മീഷന്‍ നിയമിക്കണോയെന്ന കാര്യത്തില്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമായത്. എല്‍ഡിഎഫിന്റെ മുന്‍മന്ത്രിമാരും എംഎല്‍എമാരും അടക്കം വന്‍ സന്നാഹം തന്നെ ഇറങ്ങി പ്രചാരണം നടത്തിയിട്ടും അതിനൊത്ത വോട്ടുകള്‍ തൃക്കാക്കരയില്‍ ലഭിച്ചില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഒപ്പം സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും പരിശോധിക്കും. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായി ആദ്യം കെ.എസ്. അരുണ്‍കുമാറിന്റെ പേരാണ് പുറത്തുവന്നത്. ഇത് ഏറെ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. പിന്നീടാണ് ജോ ജോസഫിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. എറണാകുളം ജില്ലയില്‍ വിഭാഗീയത തുടരുന്നതിന്റെ ലക്ഷണമാണ് ഇതെന്നാണ് സിപിഎം സംസ്ഥാനസമിതിയില്‍ തിരഞ്ഞെടുപ്പ്…

    Read More »
  • Kerala

    ദേശാഭിമാനി ഓഫീസിനു നേരേ കല്ലേറ്

    കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരേയുണ്ടായ എസ്.എഫ്.ഐ. ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ ദേശാഭിമാനി ഓഫീസിനുനേരേ ആക്രമണം. കല്‍പ്പറ്റയില്‍ പ്രകടനമായെത്തിയ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. ഇന്ന് വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. രാഹുല്‍ഗാന്ധിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ ദേശാഭിമാനി ഓഫീസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. കല്ലും വടികളുമായെത്തിയ പ്രവര്‍ത്തകര്‍ ജില്ലാ ബ്യൂറോ ഓഫീസിന് സമീപമെത്തി മുദ്രാവാക്യം മുഴക്കി കല്ലെറിഞ്ഞു. വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമയായ സ്ത്രീയും കുട്ടികളും പുറത്തിറങ്ങി ഒച്ചവയ്ച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജഷീര്‍ പള്ളിവയല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റയില്‍ പ്രകടനം നടന്നത്. ദേശീയപാതയിലെ റാലിക്കിടെ ഒരുസംഘം പ്രവര്‍ത്തകര്‍ വഴിതിരിഞ്ഞ് കല്‍പ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക് എത്തി കല്ലെറിയുകയായിരുന്നു.

    Read More »
  • Kerala

    ‘മുന്‍കാല പ്രാബല്യത്തോടെ’ സ്റ്റാഫിനെ ഒഴിവാക്കി ആരോഗ്യമന്ത്രി; വഴി തടയലില്‍ ഭയക്കില്ലെന്നും വീണ

    തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയായ എസ്എഫ്‌ഐ നേതാവ് അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കി ഉത്തരവിറക്കി. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്. മുന്‍ കാല പ്രാബല്യത്തോടെയാണ് അവിഷിത്തിന്റെ ഒഴിവാക്കിയത്. അവിഷിത്ത് തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍ തിരികെ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. എംപി ഓഫീസ് ആക്രമണത്തിന് പിന്നാലെ ഇന്ന് രാവിലെ മന്ത്രിയുടെ ഓഫീസ് കെ.ആര്‍.അവിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഏറെ നാളായി ഓഫീസില്‍ ഹാജരാകുന്നില്ലെന്നും അതിനാല്‍ ഒഴിവാക്കണമെന്നുമാണ് കത്തില്‍ കാരണമായി പറയുന്നത്. ഇതിന് പിന്നാലെയാണ് നടപടി. പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെ ഒരു മാസം മുമ്പ് തന്നെ ഒഴിവാക്കിയിരുന്നു എന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതായാണ് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യം മന്ത്രി നിഷേധിച്ചു. അവിഷിത്തിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ‘സംഭവം എന്താണ് എന്ന് അന്വേഷിക്കട്ടെ. അന്വേഷിച്ച് നടപടി സ്വീകരിക്കും എന്നാണ് രാവിലെ പറഞ്ഞത്. അതിന് ശേഷം കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍…

    Read More »
  • Kerala

    കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചാൽ നേതൃത്വം തടയില്ലെന്ന് കെ മുരളീധരന്‍

    തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇനി കോൺഗ്രസ് പ്രവർത്തകര്‍ എന്തെങ്കിലും ചെയ്താൽ കോണ്‍ഗ്രസ് നേതൃത്വത്തിന് അത് തടയാൻ കഴിയില്ലെന്ന് കെ മുരളീധരന്‍ എംപി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എംപി ഒഫീസ് ആക്രമണത്തിലൂടെ ബിജെപിക്ക് സന്തോഷം നൽകുന്ന കാര്യം ആണ് സിപിഎം ഇന്നലെ ചെയ്തത് എന്ന് കെ മുരളീധരന്‍ ആരോപിച്ചു. സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞാണ് എസ്എഫ്ഐ എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കുന്നത് അടക്കം യുഡിഎഫ് ആലോചിക്കും.  ഇന്ദിര ഭവൻ അക്രമത്തിനു പിന്നാലെ ആണ് എംപി ഓഫീസ് അക്രമം നടന്നത്. ഇനി കോൺഗ്രസ് പ്രവർത്തകര്‍ എന്തെങ്കിലും ചെയ്താൽ നേതൃത്വത്തിന് അത് തടയാൻ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഇതിനെ പാര്‍ട്ടി നിയമ പരമായി സംരക്ഷിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.  അത്തരം ആക്രമണങ്ങള്‍ക്ക് ഉത്തരവാദി സിപിഎം ആയിരിക്കും. പോലീസിനെതിരെയും മുരളീധരൻ രംഗത്ത് എത്തി. കേരളാ പോലീസ് ക്രിമിനൽ സംഘമായി മാറി. ഇഡിയും കസ്റ്റംസും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് പിണറായി വിജയൻ ബിജെപിയെ…

    Read More »
  • Crime

    പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത സംഭവം; 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

    പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ ശോഭിക, മായ, കുഞ്ഞമ്മ വിജയൻ, പൊന്നമ്മ, ഷിജോ കുരുവിള എന്നിവരാണ് അറസ്റ്റിലായത്. കോയിപ്രം പൊലീസ് സ്റ്റേഷനിൽ  സൗമ്യ വിജയൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇന്നലെയാണ് പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് ഒരു സംഘം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന്  സൗമ്യ വിജയൻ ആരോപിച്ചിരുന്നു. സ്ത്രീകളാണ് ശാരീരികമായി ആക്രമിച്ചതെന്നും സിപിഎം പഞ്ചായത്ത് അംഗങ്ങളായ ഷിജു പി.കുരുവിള , സാബു ബഹന്നാൻ എന്നിവരാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നുമായിരുന്നു സൗമ്യയുടെ ആരോപണം. എന്നാല്‍, പ്രസിഡന്‍റ് പഞ്ചായത്ത് ഓഫീസിലെത്തിയപ്പോൾ പ്രതിഷേധിക്കുക  മാത്രമാണ് ചെയ്തതെന്നായിരുന്നുസിപിഎമ്മിന്റെ വിശദീകരണം. എൽഡിഎഫ് സ്വതന്ത്രയാണ് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയൻ. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. ഇത് പരാജയപ്പെട്ടതിന്റെ വാശിയാണ് ആക്രമണത്തിന് പിന്നിലെന്നും യുഡിഎഫ് പിന്തുണയോടെ ഭരണം  മുന്നോട്ട് കൊണ്ട്പോകുമെന്നും…

    Read More »
  • Kerala

    “പോയി ക്രിമിനലുകൾക്ക് പ്രൊട്ടക്ഷൻ കൊടുക്ക്” വയനാട് ഡിസിസി ഓഫീസിലെത്തിയ പൊലീസുകാർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

    വയനാട്: വയനാട് ഡിസിസി ഓഫീസിലെത്തിയ പൊലീസുകാർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സുരക്ഷയൊരുക്കാനായി വയനാട് ഡിസിസി ഓഫീസിലെത്തിയ പൊലീസിന് നേരെ നേതാക്കളുടെ രോഷം അണപൊട്ടി. ഡിവൈഎസ്പി അടക്കമുള്ള പൊലീസുദ്യോഗസ്ഥർ ഇതേത്തുടർന്ന് ഡിസിസി ഓഫീസിന് പുറത്തേക്ക് മാറി. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ വാർത്താസമ്മേളനത്തിനിടെയുണ്ടായ വാക്കുതർക്കത്തിന്‍റെ ശബ്ദം കേട്ട് അകത്തേക്ക് കയറിയ പൊലീസിന് നേരെ  ടി സിദ്ദിഖ് പൊട്ടിത്തെറിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാൻ കഴിയാതിരുന്ന പൊലീസ് തൽക്കാലം ഇവിടെ വന്ന് സുരക്ഷ തരണ്ട എന്നായിരുന്നു നേതാക്കളുടെ വാദം. ‘പോയി ക്രിമിനലുകൾക്ക് പ്രൊട്ടക്ഷൻ കൊടുക്ക്, ഞങ്ങൾക്ക് നിങ്ങളുടെ പ്രൊട്ടക്ഷനൊന്നും വേണ്ട’, ടി സിദ്ദിഖ് പൊട്ടിത്തെറിച്ചു. നേതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് സംഘം ഡിസിസി ഓഫീസിന് പുറത്തേക്ക് മാറുകയായിരുന്നു. പൊലീസിന്‍റെ അനാസ്ഥയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ഇത്തരത്തിൽ ആക്രമിക്കപ്പെടാൻ കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അതിനാൽത്തന്നെ ആ ഓഫീസിന് സുരക്ഷയൊരുക്കാൻ കഴിയാതിരുന്ന പൊലീസ് തൽക്കാലം ഡിസിസി ഓഫീസിന് സുരക്ഷയൊരുക്കാൻ വരണ്ട എന്നായിരുന്നു നേതാക്കൾ പറഞ്ഞത്. ”ജില്ലാ കോൺഗ്രസ്…

    Read More »
  • LIFE

    മൂന്നുവർഷം മുമ്പ് എയർപോർട്ടിൽ കാണാതായ ബാ​ഗ് അപ്രതീക്ഷിതമായി തിരികെ, അനുഭവം പങ്കുവച്ച് യുവതി

    മൂന്നുവർഷം മുമ്പ് നഷ്ടപ്പെട്ടുപോയ ഒരു ബാ​ഗ് അപ്രതീക്ഷിതമായി തന്റെ കയ്യിലെത്തിയതിന്റെ കഥ പങ്കുവച്ചിരിക്കയാണ് ഒരു പാകിസ്ഥാൻ സ്വദേശിനി. ലാഹോറിൽ നിന്നുള്ള ഖദീജ എം എന്ന സ്ത്രീയാണ് തന്റെ ട്വിറ്റർ ത്രെഡിൽ കഥ പങ്കുവെച്ചത്. 2018 -ലെ വിമാനയാത്രയ്ക്ക് ശേഷം ഇസ്‌ലാമാബാദ് എയർപോർട്ടിൽ വെച്ച് തന്റെ ലാപ്‌ടോപ്പ് ബാഗ് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് സൂചിപ്പിച്ചു കൊണ്ടാണ് അവർ അനുഭവം തുടങ്ങിയിരിക്കുന്നത്. Just realised I never told twitter this bizarre story. In 2018 I lost my laptop bag at Islamabad airport after an exhausting flight. It had my iPad, kindle and a hard disk. The hard disk had all my phone's backup. I was devastated but I got over it. — Khadija M. (@5odayja) June 22, 2022 “അതിൽ എന്റെ ഐപാഡ്, കിൻഡിൽ,…

    Read More »
  • Kerala

    എസ്.എഫ്.ഐക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എന്തിന് ആക്രമിച്ചു?

    തിരുവനന്തപുരം: പൂര്‍ണമായും സുപ്രീം കോടതിയുടെ വിവേചനാധികാരത്തില്‍ നില്‍ക്കുന്ന ഒരു വിഷയത്തിലാണ് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ബഫര്‍ സോണില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അപേക്ഷ നല്‍കണമെന്നാണ് കോടതി ഉത്തരവിലുളളത്. എന്നാല്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു സര്‍വകക്ഷി യോഗം പോലും വിളിച്ചു ചേര്‍ത്തില്ലെന്ന വിമര്‍ശങ്ങള്‍ക്കിടെയാണ് എസ്എഫ്ഐ സംഘം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്തത്. സംസ്ഥാനത്തെ എല്ലാവന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ണയിക്കണമെന്ന് കാണിച്ച് ഇക്കഴിഞ്ഞ മൂന്നാം തീയതി സുപ്രീം കോടതി ഇറക്കിയ ഉത്തരവില്‍ ഇങ്ങനെ പറയുന്നു. പൊതുജനതാല്‍പര്യാര്‍ത്ഥം ഈ ദൂരപരിധിയില്‍ ഇളവ് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ സ്ഥാപനങ്ങള്‍ക്കും സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാം. ഈ ഏജന്‍സികള്‍ ഇതു സംബന്ധിച്ച് കോടതിയില്‍ ശുപാര്‍ശ സമര്‍പ്പിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ കോടതി ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതാണ്. അതായത് ബഫര്‍ സോണ്‍ വിഷയത്തില്‍…

    Read More »
  • Local

    നാളെ ഡ്രൈഡേ, ബിവറേജസ് ഔട്ട്ലെറ്റുകളും ബാറും  തുറക്കില്ല

       ലഹരി വിരുദ്ധദിനമായതിനാൽ നാളെ സമ്പൂര്‍ണ ഡ്രൈഡേ. ബിവറേജസ് ഔട്ട്ലെറ്റുകളും ബാറും  തുറക്കില്ല. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ലഹരി വിരുദ്ധദിനം ആചരിക്കുന്നത്. ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ആചരിച്ചു തുടങ്ങുന്നത് 1987 ഡിസംബറിലാണ്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കൂടിയാണിത്. ചൈനയിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ഇതിനിടെ തിരക്കു കുറയ്ക്കാൻ 175 സംസ്ഥാനത്ത് പുതിയ മദ്യശാലകൾ കൂടി ആരംഭിക്കണമെന്ന ബെവ്കോ എം.ഡിയുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ശുപാർശ പൂർണമായി അംഗീകരിച്ചാൽ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകൾ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 562 മദ്യവിൽപന ശാലകളാകും. നിലവിൽ ബവ്കോയ്ക്കും കൺസ്യൂമർഫെഡിനും കൂടി 306…

    Read More »
Back to top button
error: