Month: June 2022
-
Crime
സുഹൃത്തിനൊപ്പം താമസിച്ച ഇന്‍സ്റ്റഗ്രാം താരമായ യുവതിയെ നാലാംനിലയില്‍നിന്ന് തള്ളിയിട്ട് കൊന്നു; ഭര്‍ത്താവും യുവതികളും അറസ്റ്റില്‍
ആഗ്ര: ഇന്‍സ്റ്റഗ്രാം താരമായ യുവതിയെ നാലാം നിലയിലെ ഫ്‌ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഗാസിയാബാദ് സ്വദേശിനിയായ റിതിക സിങ്ങി(30)നെയാണ് ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. സംഭവത്തില്‍ റിതികയുടെ ഭര്‍ത്താവ് ആകാശ് ഗൗതം അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് റിതികയും സുഹൃത്തായ വിപുല്‍ അഗര്‍വാളും താമസിക്കുന്ന ആഗ്രയിലെ ഓംശ്രീ അപ്പാര്‍ട്ട്‌മെന്റില്‍ ദാരുണമായ കൊലപാതകം നടന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ റിതിക കഴിഞ്ഞ നാലു വര്‍ഷമായി സുഹൃത്തിനൊപ്പമാണ് താമസം. രണ്ടു മാസം മുമ്പാണ് ഇരുവരും ആഗ്രയിലെ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചത്. വെള്ളിയാഴ്ച റിതികയുടെ ഭര്‍ത്താവ് ആകാശും രണ്ട് യുവതികളും അടക്കം അഞ്ചംഗസംഘം റിതികയുടെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും മര്‍ദിച്ച പ്രതികള്‍ രണ്ടു പേരുടെയും കൈകള്‍ കെട്ടിയിട്ടു. വിപുലിനെ കുളിമുറിയില്‍ പൂട്ടിയിട്ടു. പിന്നാലെ കൈകള്‍ കെട്ടിയ റിതികയെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍നിന്ന് തള്ളിയിട്ടെന്നാണ് പ്രാഥമിക വിവരം. കുളിമുറിയില്‍ കുടുങ്ങിയ വിപുല്‍ ബഹളംവെച്ചതോടെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് അയല്‍ക്കാര്‍ ഫ്‌ളാറ്റിലേക്ക് ഓടിയെത്തിയതോടെ പ്രതികള്‍…
Read More » -
NEWS
യു.എ.ഇയില്‍ തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം, തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഗുണകരം
ദുബായ് : സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ അറിയിച്ചു . തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധം തൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകുന്നത്. മന്ത്രാലയം അംഗീകരിച്ച ഭാഷകളിൽ മലയാളത്തിനു പുറമെ ഹിന്ദിയും തമിഴും ഇടം നേടി. അറബിക്, ഇംഗ്ലിഷ് ഭാഷകൾക്ക് പുറമെ മറ്റു ഭാഷകൾ കൂടി തൊഴിൽ ഇടപാടുകൾക്ക് അംഗീകരിക്കുന്നത് തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും. തൊഴിലുടമകൾക്ക് നിയമനവും എളുപ്പമാകും. അറബിക്കിലും ഇംഗ്ലിഷിലുമാണ് തൊഴിൽ കരാറുകളും അനുബന്ധ രേഖകളും തൊഴിൽ മന്ത്രാലയം സ്വീകരിച്ചിരുന്നത്. ഇരു വിഭാഗവും ഒപ്പിട്ട തൊഴിൽ കരാറുകൾ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. ഇതിന്റെ ഒരു പകർപ്പ് തൊഴിലാളിക്കും സ്പോൺസർ നൽകണമെന്നാണ് നിയമം. 11 ഭാഷകളിൽ ഏതെങ്കിലുമൊന്നിൽ തൊഴിൽ കരാറുകളും നിയമനത്തിന്നു മുൻപ് നൽകുന്ന തൊഴിൽ വാഗ്ദാന പത്രികയും ലഭിക്കും. ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളി, ശ്രീലങ്കൻ, തമിഴ്, ഉറുദു…
Read More » -
Crime
കുവൈത്ത് മനുഷ്യക്കടത്ത്: രക്ഷപ്പെട്ട ഒരു യുവതി കൂടി നാട്ടിലെത്തി
എറണാകുളം: കുവൈത്ത് മനുഷ്യക്കടത്ത് സംഘത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യുവതി കൂടി കൊച്ചിയിൽ എത്തി. ചെറായി സ്വദേശിനിയാണ് മടങ്ങിയെത്തിയത്. കുവൈത്തിൽ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് യുവതി പറഞ്ഞു. മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. നാട്ടിലെത്തിയാൽ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നിർദേശിച്ചതായും യുവതി വ്യക്തമാക്കി. ഫോണിലെ മുഴുവൻ വിവരങ്ങളും നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചുവെന്നും യുവതി പറഞ്ഞു. അതേസമയം കുവൈത്ത് മനുഷ്യക്കടത്ത് കേസിൽ പ്രധാന പ്രതികളിലേക്ക് എത്താൻ പൊലീസിന് ഇനിയുമായിട്ടില്ല. മലയാളി യുവതികളെ കുവൈത്തിലെ അറബി കുടുംബങ്ങൾക്ക് വിൽപന നടത്തിയ മജീദിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും പൊലീസിന് ലഭിച്ചിട്ടില്ല. ജോലി വാഗ്‍ദാനം ചെയ്ത് യുവതികളെ കുവൈത്തിലെത്തിച്ച് വിൽപന നടത്തിയ കേസിൽ ഇതുവരെ പൊലീസ് പിടിയിലായത് പത്തനംതിട്ട സ്വദേശി അജുമോൻ മാത്രമാണ്. അജുമോനാണ് കേരളത്തിലെ റിക്രൂട്ടിംഗ് ഏജന്റ് എന്ന നിലയിൽ പ്രവർത്തിച്ചത്. എന്നാൽ അറബികളിൽ നിന്നും പണം വാങ്ങിയതും കുവൈത്തിൽ തങ്ങളെ ഭീഷണിപ്പെടുത്തിയതും മർദ്ദിച്ചതും തളിപ്പറമ്പ് സ്വദേശിയായ മജീദ് ആണെന്ന് യുവതികൾ വെളിപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ട് നാട്ടിലെത്തിയിട്ടും…
Read More » -
Kerala
പോലീസിനെ വെല്ലുവിളിച്ച് എസ്എഫ്ഐ നേതാവ്; “വേട്ടയാടാമെന്ന് കരുതിയെങ്കിൽ പ്രതിരോധം തീർക്കും”
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തിന് പിന്നാലെ പൊലീസിനെ വെല്ലുവിളിച്ച് എസ്എഫ്ഐ മുൻ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്‍.അവിഷിത്ത്. വയനാട് എംപിക്ക് സന്ദര്‍ശനത്തിന് വരാനുള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലം. ഈ സംഭവത്തിന്റെ പേരില്‍ കേരളത്തിലെ പോലീസ് എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ തങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരുമെന്നും അവിഷിത്ത് പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫ് അംഗമായിരുന്നു അവിഷിത്ത് കെ ആര്‍. എന്നാല്‍, നിലവില്‍ ഇയാള്‍ തന്റെ സ്റ്റാഫംഗം അല്ലെന്നും ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിത്ത് ഒഴിവായി എന്നുമാണ് വിഷയത്തില്‍ ആരോഗ്യമന്ത്രി നല്‍കുന്ന വിശദീകരണം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അവിഷിത്ത് പങ്കാളിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിഷിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എസ്എഫ്‌ഐ എന്തിന് ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടണം, എസ്എഫ്‌ഐക്ക് അതില്‍ ഇടപെടാന്‍ എന്ത് ആവശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ഥികള്‍ എന്ന…
Read More » -
NEWS
ബിയര്‍ കഴിക്കുന്നതു കൊണ്ടുള്ള ഗുണഗണങ്ങൾ പറഞ്ഞാൽ തീരില്ല. ഹൃദയാരോഗ്യം ഉറപ്പുവരുത്തും, ഷുഗര്‍ നിയന്ത്രിക്കും, വൃക്കരോഗങ്ങള്‍ അകറ്റും
വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷേ വിശ്വസിച്ചേ തീരൂ. കാരണം ശാസ്ത്രീയപഠനങ്ങളിലൂടെ കണ്ടെത്തിയ വിവരങ്ങളാണ്. മദ്യപാനം എത്രത്തോളം ആരോഗ്യത്തിന് ഹാനീകരമെന്ന് ഏവർക്കു മറിയാം. അതിപ്പോള്‍ ഏത് അളവിലായാലും. എന്നാല്‍ ആരേയും അത്ഭുതപ്പെടുത്തുന്ന ഒരു പുതിയ പഠനമാണ് പുറത്ത് വരുന്നത്. യു.എസിലെ ‘ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രി’ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനറിപ്പോര്‍ട്ട് പ്രകാരം ബിയര്‍ കഴിക്കുന്നത് ആരോഗ്യത്തിന് പല നല്ല ഗുണങ്ങളും പ്രദാനം ചെയ്യുമത്രേ. പ്രധാനമായും വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ ബിയര്‍ വര്‍ധിപ്പിക്കും. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ദഹനം വേഗത്തിലാക്കുമെന്ന് മാത്രമല്ല, പല രീതിയിലും ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. മാനസികോല്ലാസത്തില്‍ വരെ ഈ ബാക്ടീരിയകള്‍ക്ക് പങ്കുണ്ട്. ഇതിന് പുറമെ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ബിയര്‍ നല്ലതാണെന്നും ഇവര്‍ പറയുന്നു. യു.എസിലെ തന്നെ ‘നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍’ (എന്‍.എല്‍.എം) അവകാശപ്പെടുന്നത് ഹൃദയാരോഗ്യത്തിനും ഷുഗര്‍ നിയന്ത്രിക്കാനുമെല്ലാം ബിയര്‍ സഹായകമാണെന്നാണ്. സ്ത്രീകള്‍ ഒരു ഡ്രിങ്കും പുരുഷന്മാര്‍ രണ്ട് ഡ്രിങ്കും ദിവസത്തില്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ അകറ്റുമെന്നും…
Read More » -
Tech
മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം ഇനി അലെക്സയിലൂടെ…. തിരിച്ചുകിട്ടാത്ത ഓര്‍മകളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം ശബ്ദത്തിലൂടെ ഒപ്പമുണ്ടാകും
നമ്മെ വിട്ടുപിരിഞ്ഞയാളുകളെ ഓര്‍ത്ത് കഴിയുന്നവരുണ്ടാവാം. തിരിച്ചുകിട്ടാത്ത ഓര്‍മകളില്‍ ആ വ്യക്തിയെ സൂക്ഷിച്ചുകൊണ്ടു നടക്കുന്നവര്‍. അവരെ കുറിച്ചുള്ള ഓര്‍മകള്‍ എന്നും നിലനിര്‍ത്താനും അയാളുടെ സാന്നിധ്യം ശബ്ദത്തിലൂടെ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകാനും അവസരം ഒരുക്കുകയാണ് ആമസോണ്‍ അലെക്‌സ. അലെക്‌സ എന്ന ഡിജിറ്റല്‍ അസിസ്റ്റന്റിന് ഇനി നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം നല്‍കാം. കമ്പനി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് അലെക്‌സയ്ക്ക് നിങ്ങള്‍ നല്‍കുന്ന പ്രിയപ്പെട്ടവരുടെ ശബ്ദം അടങ്ങുന്ന ഓഡിയോ ഫയല്‍ ഉപയോഗിച്ച് അയാളുടെ ശബ്ദം അനുകരിക്കാന്‍ സാധിക്കുമെന്ന് അലെക്‌സ സീനിയര്‍ വൈസ് പ്രസിഡന്റും ഹെഡ് സൈന്റിസ്റ്റുമായ രോഹിത് പ്രസാദ് പറഞ്ഞു. കമ്പനിയുടെ മാര്‍സ് കോണ്‍ഫറന്‍സിലാണ് ഈ സാങ്കേതിക വിദ്യ പ്രഖ്യാപിച്ചത്. ഈ ഫീച്ചര്‍ എന്ന് അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റിനെ പ്രിയപ്പെട്ടവരെ നിങ്ങള്‍ വിളിച്ചിരുന്ന പേര് തന്നെ വിളിച്ച് അഭിസംബോധന ചെയ്യാവുന്നതാണ്. പപ്പയെന്നോ, മമ്മി എന്നോ, അമ്മ എന്നോ അങ്ങനെ എന്തും വിളിക്കാം. അതേസമയം ശബ്ദം എളുപ്പത്തില്‍ അനുകരിക്കാന്‍ സാധിക്കുന്ന ഈ…
Read More » -
Sports
വിംബിള്‍ഡണ്‍ മത്സരക്രമമായി; ക്വാര്‍ട്ടറില്‍ ജോക്കോവിച്ച്- അല്‍ക്കറാസ് പോരാട്ടം
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മത്സരക്രമം തീരുമാനിച്ചു. മുന്‍നിര താരങ്ങള്‍ക്ക് ആദ്യമത്സരത്തില്‍ കാര്യമായ വെല്ലുവിളിയില്ല. ലോക ഒന്നാം നമ്പര്‍ ഡാനില്‍ മെദ്‌വദേവ്, രണ്ടാം നമ്പര്‍ അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവരില്ലാതെയാണ് വിംബിള്‍ഡണിന് കളമൊരുങ്ങുന്നത്. നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച്, ക്വാര്‍ട്ടറില്‍ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍ക്കറാസിനെ നേരിടുന്ന രീതിയിലാണ് മത്സരക്രമം. തുടരെ നാലാം വിംബിള്‍ഡണ്‍ കിരീടനേട്ടമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. 22 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ അര്‍ജന്റീനയുടെ ഫ്രാന്‍സിസ്‌കോ സെറൊണ്ടോളോയെ നേരിടും. വനിതകളില്‍ തുടരെ 35 ജയവുമായെത്തുന്ന ഒന്നാം നമ്പര്‍ താരം ഇഗ ഷ്വാന്‍ടെക് തന്നെയാണ് ശ്രദ്ധാകേന്ദ്രം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗ്രാന്‍സ്ലാം കോര്‍ട്ടിലേക്ക് മടങ്ങിയെത്തുന്ന മുന്‍ചാംപ്യന്‍ സെറീന വില്യംസ് 113ആം റാങ്കിലുള്ള ഹാര്‍മണി ടാനെ ആദ്യറൗണ്ടില്‍ നേരിടും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് സെറീന മത്സരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ താന്‍ കോര്‍ട്ടിലേക്ക് തിരിച്ചുവരുന്നുവെന്ന് നാല്‍പതുകാരിയായ സെറീന വ്യക്തമാക്കിയത്. പന്ത്രണ്ട് മാസം മുന്‍പ് വിംബിള്‍ഡണിനിടെ പരിക്കേറ്റതിന് ശേഷം സെറീന…
Read More » -
Kerala
‘പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തരുമല്ലോ, അത് നോക്കി പിടിച്ചാൽ പോരേ’; വീഡിയോ പങ്കുവച്ച് ആഭ്യന്തരവകുപ്പിനെതിരെ ബൽറാം
കൽപ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വയാനാട് എംപി ഓഫിസ് അടിച്ചു തകർത്ത സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധം കേരളമാകെ ശക്തമായിരിക്കെ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്ത്. അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയ യുവാക്കൾ പൊലീസിനോട് രോഷം കാണിക്കുന്നതടക്കമുള്ളതിന്‍റെ വീഡിയോ പങ്കുവച്ചാണ് ബൽറാമിന്‍റെ വിമർശനം. വാഹനത്തില്‍ കയറ്റിയ യുവാക്കള്‍ മറുവശത്തെ ജനാലയിലൂടെ പുറത്തുചാടുന്നതടക്കം വിഡിയോയിലുണ്ട്. പ്രതിഷേധക്കാരിൽ ഒരാൾ ‘പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ’ എന്ന് പൊലീസിനോട് ചോദിക്കുന്നത് ചൂണ്ടികാട്ടിയ ബൽറാം സംസ്ഥാന ആഭ്യന്തരവകുപ്പിനെതിരെയും വിമർശനം ഉന്നിയിച്ചിട്ടുണ്ട്. ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ പൊലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു, മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു! എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്! കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു. ഏത് വാഴയാണാവോ കേരളത്തിലെ…
Read More » -
Crime
ഗൃഹനാഥന്‍ ആശുപത്രിയില്‍: വീട്ടിലെത്തിയ ബന്ധു കണ്ടത് കുത്തിത്തുറന്നവീട്; നഷ്ടമായത് പവന്‍
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാളുടെ വീട്ടില്‍ വന്‍ മോഷണം. കൃഷ്ണപുരം എട്ടാം വാര്‍ഡില്‍ കറുകതറയില്‍ കെ.എം.ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച 25 പവന്‍ സ്വര്‍ണം കവര്‍ന്നു. ദിവസങ്ങളായി ബഷീറും കുടുംബവും കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതിനാല്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇവരുടെ ബന്ധു ഇന്ന് വീട് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Read More » -
Kerala
കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് നേരിട്ട് പറക്കാം; ഗോ ഫസ്റ്റ് ആദ്യ സര്‍വീസ് 28ന്
കൊച്ചി: രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് 28 മുതല്‍ കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് വിമാന സർവീസ് തുടങ്ങും. ആഴ്ചയില്‍ മൂന്ന് ദിവസം നേരിട്ട് ഫ്‌ളൈറ്റുകള്‍ ഉണ്ടാകും. സര്‍വീസിന് തുടക്കം കുറിച്ചുള്ള ആദ്യ ഫ്‌ളൈറ്റ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വൈകീട്ട് 8:05 ന് (പ്രാദേശിക സമയം) പുറപ്പെട്ട് 10:40ന് (പ്രാദേശിക സമയം) അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. റിട്ടേണ്‍ ഫ്‌ളൈറ്റ് അബുദാബിയില്‍ നിന്നും രാത്രി 11:40ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് (പ്രാദേശിക സമയം) കൊച്ചിയിലെത്തും. കൊച്ചിക്കും അബുദാബിക്കും ഇടയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. 15793 രൂപയുടെ റിട്ടേണ്‍ നിരക്കില്‍ ബുക്കിങ് ആരംഭിച്ചു. കൊച്ചി – അബുദാബി റൂട്ടില്‍ ഇരുഭാഗത്തേക്കും നേരിട്ട് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നതോടെ ബ്ലൂ കോളര്‍ ജോലിക്കാര്‍ക്കും വേനല്‍ അവധിക്ക് യുഎഇയും കേരളവും സന്ദര്‍ശിക്കാന്‍ ആലോചിക്കുന്ന യാത്രക്കാര്‍ക്കും ഉപകാരപ്രദമാകും. യുഎഇയുടെ തലസ്ഥാനം കൂടിയായ അബുദാബി ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ആധുനിക നഗരങ്ങളിലൊന്നാണ്.…
Read More »