Month: June 2022
-
NEWS
പനിക്കാലമാണ്,പതിവാക്കാം ചിക്കൻ സൂപ്പ്
സ്വാദിഷ്ഠവും എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഒന്നുമാണ് ചിക്കന്‍ സൂപ്പ്.ജലദോഷം പോലുള്ള അണുബാധക്കെതിരെ പോരാടാന്‍ എന്തുകൊണ്ടും മികച്ചതാണ് ഇത്.തന്നെയുമല്ല പെട്ടെന്ന് ദഹിക്കുന്ന ഒന്നുമാണ് ചിക്കൻ സൂപ്പ്.ഇതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ചേരുവകള്‍ 1. 250 ഗ്രാം ചിക്കന്‍ (ബോണ്‍ ഇന്‍ ചിക്കന്‍) 2. 1 കാരറ്റ് 3. ½ കപ്പ് സ്വീറ്റ് കോണ്‍ 4. 1 ഉരുളക്കിഴങ്ങ് വേണമെന്നുണ്ടെങ്കില്‍ മാത്രം 5. 1 കപ്പ് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും പച്ചക്കറികള്‍ (ഓപ്ഷണല്‍) (കോളിഫ്‌ലവര്‍, സെലറി, കാബേജ്) 6. 2 ടീസ്പൂണ്‍ നാരങ്ങ നീര് (പനി, ജലദോഷം എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു) 7. 1 ടീസ്പൂണ്‍ ഇഞ്ചി ചെറുതായി അരിഞ്ഞത് (ഓപ്ഷണല്‍) 8. 1 ടീസ്പൂണ്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 9. 1 ടീസ്പൂണ്‍ നെയ്യ് അല്ലെങ്കില്‍ എണ്ണ അല്ലെങ്കില്‍ വെണ്ണ.10.1 ചെറിയ കറുവപ്പട്ടയുടെ ഇല 11.4 കുരുമുളക് 12.2 കറുവപ്പട്ട കഷണം ചിക്കന്‍, ഉരുളക്കിഴങ്ങ്, മിക്‌സഡ് പച്ചക്കറികള്‍, 3 കപ്പ് വെള്ളം എന്നിവ…
Read More » -
NEWS
പ്ലാറ്റ്ഫോം ടിക്കറ്റ് എന്ന പേരിൽ റയിൽവേയുടെ കൊള്ളയടി
കോവിഡ് നിയന്ത്രണത്തിന് മുമ്പ് 10 രൂപ മാത്രമായിരുന്നു എല്ലാ റയിൽവെ സ്റ്റേഷനുകളിലേയും പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക്.പിന്നീടത് 50 ആക്കി.തിരക്ക് നിയന്ത്രിക്കാനെന്ന പേരിലാണ് നിരക്ക് വർദ്ധിപ്പിച്ചത്. 2021 നവംബർ 25-ന് വീണ്ടും അത് 10 രൂപയാക്കി കുറച്ചു.പക്ഷെ എന്തിന്റെ പേരിലായാലും,ചെറിയ തോതിലെങ്കിലും നിരക്ക് വാങ്ങുന്നുണ്ടെങ്കിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടാവണം അത് വാങ്ങേണ്ടത്.അല്ലാതെ തെരുവിലെ പിടിച്ചു പറിക്കാരെപ്പോലെ റയിൽവെ പെരുമാറരുത്. ഇരിക്കാനൊരു ഇരിപ്പിടമോ,നനയാതെയും വെയില് കൊള്ളാതെയും കയറി നിൽക്കാനൊരു മേൽക്കൂരയോ പോലുമില്ലാത്ത എത്രയോ സ്റ്റേഷനുകൾ ഇന്നും ഇന്ത്യയിലുണ്ട്.എന്തിനാണ് അവിടങ്ങളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങുന്നത്? മികച്ച വരുമാനം നേടുമ്പോഴും ഇന്നും പരിമിതിയുടെ പിടിയിലാണ് കേരളത്തിലെ പല റയില്‍വെ സ്‌റ്റേഷനുകളും.ദിനം പ്രതി നൂറുകണക്കിന് ആളുകള്‍ക്ക് ഉപകാരപ്രഥമാകുന്ന റയിൽവെ സ്‌റ്റേഷനുകളുടെ ദുരവസ്ഥ ഒരിക്കലും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുകയുമില്ല. ക്യാന്റീനും പൊലീസ് എയ്ഡ് പോസ്റ്റുകളും പോയിട്ട് ഒരു മൂത്രപ്പുര പോലുമില്ലാത്ത എത്രയോ റയിൽവെ സ്റ്റേഷനുകൾ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.എയർപോർട്ടുകളിലെ പോലെ യൂസേഴ്സ് ഫീ വാങ്ങുന്നുണ്ടെങ്കിൽ,അതിനി…
Read More » -
Kerala
രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമണത്തിൻ്റെ പേരിൽ സംസ്ഥാനത്തുടനീളം അക്രമം അഴിച്ചു വിട്ട് കോൺഗ്രസ്
കൽപ്പറ്റ: എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിലുള്ള പ്രതിഷേധത്തിൻ്റെ മറവിൽ സംസ്ഥാനത്തുടനീളം അക്രമവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് കോൺഗ്രസ്. കൽപ്പറ്റയിൽ നടന്ന കോൺഗ്രസ് പ്രതിഷേധപ്രകടനത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എം.പിമാരായ കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, രമ്യാ ഹരിദാസ്, ടി സിദ്ദിഖ് എം.എൽ.എ, വി.ടി ബൽറാം, എം.കെ രാഘവന്‍ എന്നീ നേതാക്കൾ നേതൃത്വം നൽകി. പ്രകടനത്തിൽ 1500ലേറെ പ്രവർത്തകർ പങ്കെടുത്തു. പ്രകടനത്തിനു ശേഷം നടന്ന പൊതുസമ്മേളനം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ‘യു.ഡി.എഫിന് പ്രതിരോധിക്കാനറിയാം. ഞങ്ങളെയങ്ങ് തോൽപ്പിച്ചു കളയാമെന്ന് കരുതിയാൽ ആത്മരക്ഷക്കൊരു പിടിത്തം ഞങ്ങളങ്ങ് പിടിക്കും. ആ പിടിത്തം പിടിച്ചാൽ ഇവിടത്തെ ഒരു സിപിഎമ്മുകാരനും ഇറങ്ങി വെളിയിൽ നടക്കാൻ സമ്മതിക്കില്ല’ കെ. സുധാകരൻ ആഞ്ഞടിച്ചു സിവില്‍ സ്റ്റേഷന്‍ പരിസരത്തെ എം.പി ഓഫീസില്‍ നിന്നും ആരംഭിച്ച റാലി പിണങ്ങോട് വരെ നീണ്ടു. റാലിക്കിടെ പലയിടത്ത് വെച്ചും പൊലീസും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരും…
Read More » -
Local
കൊല്ലം വെള്ളയിട്ടമ്പലത്തിലും കൊട്ടാരക്കര കരിക്കത്തും ഇരുചക്രവാഹനാപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം
കൊല്ലം: കൊല്ലം വെള്ളയിട്ടമ്പലത്തിനു സമീപം കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വൈകിട്ടാണ് അപകടമുണ്ടായത്. പന്മന പറമ്പിമുക്ക് സ്വദേശി സുധീർ, ചോല സ്വദേശി ഷെഹിൻഷാ എന്നിവരാണ് മരിച്ചത്. രാവിലെ കൊട്ടാരക്കരയിൽ ടിപ്പർലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇളകോട്ടവട്ടം വള്ളിവിള വീട്ടില്‍ എസ്. ജോണ്‍ (78) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ബൈക്കോടിച്ചിരുന്ന വിളക്കുടി സ്വദേശി വിന്‍സൻ്റിനെ തിരുവനന്തപുരം മെഡില്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എംസി റോഡില്‍ കൊട്ടാരക്കര കരിക്കത്ത് വച്ചാണ് അപകടം ഉണ്ടായത്.
Read More » -
NEWS
മാവിന് സുരക്ഷയൊരുക്കി നാല് ജീവനക്കാരും ആറ് നായ്‌ക്കളും; മാങ്ങയുടെ വില രണ്ടര ലക്ഷം
മാവിന് സുരക്ഷയൊരുക്കി നാല് ജീവനക്കാരും ആറ് നായ്‌ക്കളും; മാങ്ങയുടെ വില രണ്ടര ലക്ഷം ഭോപ്പാല്‍: ലോകത്തിലെ ഏറ്റവും വിലമതിക്കുന്നതും അപൂര്‍വ്വവുമായ മാങ്ങ നല്‍കുന്ന മാവിനെ സംരക്ഷിക്കാന്‍ വന്‍ സുരക്ഷയൊരുക്കി വീട്ടുകാർ. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.നാല് സുരക്ഷാജീവനക്കാരും ആറ് നായ്‌ക്കളും ചേര്‍ന്നാണ് മാവിന് സംരക്ഷണമൊരുക്കിയിരിക്കുന്നത്.ജപ്പാനിൽ നിന്നുള്ള മിയാസക്കി എന്ന അപൂര്‍വ്വയിനം മാവാണ് ഇത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങകളില്‍ ഒന്നാണിത്.കിലോയ്‌ക്ക് 2.7 ലക്ഷം രൂപ വരെയാണ് മിയാസക്കി മാങ്ങയുടെ വില.ഇത്തരം രണ്ട് മാവുകളാണ് ദമ്ബതികളുടെ വീട്ടിലുള്ളത്. വര്‍ഷങ്ങള്‍ക്ക് മുൻപ് ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദമ്ബതികള്‍ക്ക് മാവിന്‍ തൈ നല്‍കിയത്. പൊന്നുപോലെ സൂക്ഷിക്കണമെന്നും മക്കളെ പോലെ നട്ടുവളര്‍ത്തണമെന്നും അയാള്‍ ആവശ്യപ്പെട്ടു.വീട്ടില്‍ കൊണ്ടുവന്ന് നടുമ്ബോഴും ഇത്രമാത്രം വിലപ്പെട്ട മാവിന്‍ തൈകള്‍ ആയിരുന്നുവതെന്ന് ദമ്ബതികള്‍ തിരിച്ചറിഞ്ഞില്ല.ദാമിനി എന്ന് പേരിട്ടാണ് ദമ്ബതികള്‍ മാവിന്‍ തൈ നട്ടുവളര്‍ത്തിയത്. ജപ്പാനില്‍ കണ്ടുവരുന്ന വിലപ്പെട്ട മിയാസക്കി മാങ്ങയാണിതെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ദമ്ബതികള്‍ തിരിച്ചറിഞ്ഞു.രണ്ട് വര്‍ഷം മുൻപ് പ്രദേശത്തെ ചില കള്ളന്മാര്‍…
Read More » -
NEWS
ഇക്കണക്കിന് പോയാൽ വെള്ളം കുടിക്കും; വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് കുടിവെള്ളത്തിനും നിരക്കു കൂട്ടാന്‍ ശുപാര്‍ശ
തിരുവനന്തപുരം :വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കു കൂട്ടാന്‍ ശുപാര്‍ശ. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലീറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാനാണ് ജല അതോറിറ്റിയുടെ നിര്‍ദേശം. ഗാര്‍ഹികേതര, വ്യവസായ കണക്ഷനുകള്‍ക്കും നിരക്കു വര്‍ധിപ്പിക്കണമെന്നും സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വര്‍ധന അനിവാര്യമാണെന്നും ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു. 1000 ലീറ്റര്‍ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് 23 രൂപയാണ് ജല അതോറിറ്റിക്കു ചെലവാകുന്നത്. എന്നാല്‍, ഉപഭോക്താക്കളില്‍നിന്നു ലഭിക്കുന്ന ശരാശരി വരുമാനം 11 രൂപ മാത്രം. വ്യവസായ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അതോറിറ്റിയുടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളിലേക്ക് കെ എസ്‌ഇബി വൈദ്യുതി നല്‍കുന്നത്. ഇതുപ്രകാരം കുടിശിക ഇനത്തില്‍ 1016 കോടി രൂപയാണ് ജല അതോറിറ്റി, കെ എസ്‌ഇബിക്കു നല്‍കാനുള്ളത്. 2050 കോടി രൂപ ജല അതോറിറ്റിക്കു പിരിഞ്ഞുകിട്ടാനുണ്ട്. ഇതില്‍ 1387 കോടി രൂപയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേതാണ്. ഒരു മാസം 50 – 55 കോടി രൂപയാണ് വരുമാനമായി ലഭിക്കുന്നത്. ശമ്ബളം,…
Read More » -
Kerala
പ്ലസ് വണ്‍ പ്രവേശനം: ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും വേണ്ടെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എല്‍സി പാസ്സായ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പ്രത്യേക സംവരണ സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ ഉള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികളും ഒ.ഇ.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളും മാത്രം വില്ലേജ് ഓഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് അഡ്മിഷനായി ഹാജരാക്കിയാല്‍ മതി. പ്ലസ് വണ്‍ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കാന്‍ കുട്ടികളുടെ കൈവശമുള്ള എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതിയാവും എന്നും അതില്‍ വിലാസവും ജാതിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസഡയറക്ടര്‍ വിശദീകരിക്കുന്നു. പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു . മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ പ്രതിസന്ധിയുണ്ടെന്ന വിവിധ കോണുകളില്‍ ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്ലസ് വണ്‍ സീറ്റുകളുടെ കാര്യത്തില്‍…
Read More » -
NEWS
മല്‍സ്യ ലഭ്യത കുറഞ്ഞു; പഴകിയ മത്സ്യം വീണ്ടും വ്യാപകം
പത്തനംതിട്ട: ഹാര്‍ബറുകളില്‍ മല്‍സ്യ ലഭ്യത കുറഞ്ഞതോടെ, കേരളത്തിൽ വീണ്ടും പഴകിയ മത്സ്യം വ്യാപകമാകുന്നു. സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെയാണ് മല്‍സ്യലഭ്യത കുറഞ്ഞത്.ഇത് വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്.നെയ്മീന് ഇപ്പോള്‍ കിലോയ്ക്ക് 1350 രൂപ മുതലാണ് വില. ട്രോളിങ്ങ് നിരോധനത്തിന് മുൻപ് 900-1000 രൂപയായിരുന്നു നെയ്മീന് കിലോയ്ക്ക് വില.കൊല്ലം നീണ്ടകര, മല്‍സ്യബന്ധന തുറമുഖത്തുനിന്നു കച്ചവടക്കാര്‍ എടുത്ത് ചില്ലറ വില്‍പന നടത്തുന്നതിന്‍റെ വിലയാണിത്. സാധാരണക്കാര്‍ കൂടുതലായും വാങ്ങുന്ന നാടന്‍ മത്തിയ്ക്ക്(തെക്കന്‍ മത്തി) കിലോയ്ക്ക് 200 രൂപ മുതലാണ് വില.ചില സ്ഥലങ്ങളില്‍ ഇത് 230 രൂപയുമാണ്. അയല ചെറുതാണെങ്കില്‍ 200 രൂപ മുതലും വലുതാണെങ്കില്‍ 300 രൂപ മുതലുമാണ് വില. ചൂരയുടെ വില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്.ചില ദിവസങ്ങളില്‍ ഇത് 300-350 രൂപ വരെ ആകുന്നുണ്ട്.ചെറിയ ചെമ്മീന് 450 രൂപ മുതല്‍ മുകളിലോട്ടാണ് വില.കേര മല്‍സ്യത്തിന് 500-600 രൂപയാണ് ഇപ്പോള്‍ വില. ട്രോളിങ് നിരോധനത്തിന് മുൻപ് ഇത് 400 രൂപയായിരുന്നു.സാധാരണക്കാരുടെ എന്നത്തേയും ആശ്വാസമായിരുന്ന നെത്തോലിക്ക് (നെത്തല്‍)200 രൂപ…
Read More » -
India
ടീസ്റ്റ സെതല്‍വാദിനെ മുംബൈയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് എ.ടി.എസ്.; അഹമ്മാദാബാദിലേക്ക് കൊണ്ടുപോയെന്ന് വിവരം
മുംബൈ: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്). ടീസ്റ്റയെ മുംബൈയിലെ വീട്ടിലെത്തിയാണ് സംഘം കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ സെതല്‍വാദിന്റെ മുംബൈയിലെ വീട്ടില്‍ എത്തിയ സംഘം അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം അഹമ്മാദാബാദിലേക്ക് കൊണ്ടുപോയതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എന്‍ജിഒ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പൊലീസിന് നല്‍കിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടീസ്റ്റയെ തേടി ഗുജറാത്ത് എടിഎസ് എത്തിയത്. ഞാന്‍ വിധി വളരെ ശ്രദ്ധയോടെ വായിച്ചു. വിധിയില്‍ ടീസ്റ്റ സെതല്‍വാദിന്റെ പേര് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. അവര്‍ നടത്തുന്ന എന്‍ജിഒ, എന്‍ജിഒയുടെ പേര് എനിക്ക് ഓര്‍മയില്ല, കലാപത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പോലീസിന് നല്‍കിയിരുന്നു എന്നുമായിരുന്നു അമിത് ഷാ അഭിമുഖത്തില്‍ പറഞ്ഞത്. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ലെന്നും, അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവരെ പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും ടീസ്റ്റയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. ഐപിസി സെക്ഷന്‍…
Read More » -
NEWS
യുഎഇയില്‍ റോഡ് മറികടക്കുന്നതിനിടെ വാഹനമിടിച്ച് വയനാട് സ്വദേശിനി മരിച്ചു
ദുബൈ: വയനാട് സ്വദേശിനി ദുബൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങില്‍താഴെ ഹഫ്‌സലിന്റെ ഭാര്യ റംഷീന (32) ആണ് മരിച്ചത്. ദുബൈയിലെ സത്‌വ അല്‍ ബിലയിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ലാന്റ് ക്രൂയിസര്‍ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു. സിഗ്‌നല്‍ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിതാവ് – അബൂബക്കര്‍. മാതാവ് – റംല. മകന്‍ – മുഹമ്മദ് യിസാന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read More »