NEWS

മാവിന് സുരക്ഷയൊരുക്കി നാല് ജീവനക്കാരും ആറ് നായ്‌ക്കളും; മാങ്ങയുടെ വില രണ്ടര ലക്ഷം 

മാവിന് സുരക്ഷയൊരുക്കി നാല് ജീവനക്കാരും ആറ് നായ്‌ക്കളും; മാങ്ങയുടെ വില രണ്ടര ലക്ഷം

ഭോപ്പാല്‍: ലോകത്തിലെ ഏറ്റവും വിലമതിക്കുന്നതും അപൂര്‍വ്വവുമായ മാങ്ങ നല്‍കുന്ന മാവിനെ സംരക്ഷിക്കാന്‍ വന്‍ സുരക്ഷയൊരുക്കി വീട്ടുകാർ.
മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.നാല് സുരക്ഷാജീവനക്കാരും ആറ് നായ്‌ക്കളും ചേര്‍ന്നാണ് മാവിന് സംരക്ഷണമൊരുക്കിയിരിക്കുന്നത്.ജപ്പാനിൽ നിന്നുള്ള മിയാസക്കി എന്ന അപൂര്‍വ്വയിനം മാവാണ് ഇത്.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങകളില്‍ ഒന്നാണിത്.കിലോയ്‌ക്ക് 2.7 ലക്ഷം രൂപ വരെയാണ് മിയാസക്കി മാങ്ങയുടെ വില.ഇത്തരം രണ്ട് മാവുകളാണ് ദമ്ബതികളുടെ വീട്ടിലുള്ളത്.

വര്‍ഷങ്ങള്‍ക്ക് മുൻപ് ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദമ്ബതികള്‍ക്ക് മാവിന്‍ തൈ നല്‍കിയത്. പൊന്നുപോലെ സൂക്ഷിക്കണമെന്നും മക്കളെ പോലെ നട്ടുവളര്‍ത്തണമെന്നും അയാള്‍ ആവശ്യപ്പെട്ടു.വീട്ടില്‍ കൊണ്ടുവന്ന് നടുമ്ബോഴും ഇത്രമാത്രം വിലപ്പെട്ട മാവിന്‍ തൈകള്‍ ആയിരുന്നുവതെന്ന് ദമ്ബതികള്‍ തിരിച്ചറിഞ്ഞില്ല.ദാമിനി എന്ന് പേരിട്ടാണ് ദമ്ബതികള്‍ മാവിന്‍ തൈ നട്ടുവളര്‍ത്തിയത്.

 

Signature-ad

 

 

ജപ്പാനില്‍ കണ്ടുവരുന്ന വിലപ്പെട്ട മിയാസക്കി മാങ്ങയാണിതെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ദമ്ബതികള്‍ തിരിച്ചറിഞ്ഞു.രണ്ട് വര്‍ഷം മുൻപ് പ്രദേശത്തെ ചില കള്ളന്മാര്‍ ചേര്‍ന്ന് മാങ്ങ മോഷ്ടിച്ചിരുന്നു.ഇതോടെയാണ് മാവിനെ സംരക്ഷിക്കാന്‍ അതിസുരക്ഷയൊരുക്കാനുള്ള തീരുമാനം ദമ്ബതികള്‍ സ്വീകരിച്ചത്.

ലോകത്തിലെ ഏറ്റവും വിലകൂടിയ പഴമെന്ന് കരുതുന്ന മിയാസാക്കി മാങ്ങ നിലവില്‍ ജപ്പാൻ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങി ഏതാനും രാജ്യങ്ങളില്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.ചൂടുള്ള കാലാവസ്ഥയും കൂടുതല്‍ മണിക്കൂറുകള്‍ സൂര്യവെളിച്ചവും ഉള്ള സ്ഥലങ്ങളിലാണ് ഈ മാവുകള്‍ വളരുന്നത്.പരമാവധി 900 ഗ്രാം വരെ വലുപ്പം വയ്ക്കാറുള്ള ഈ മാങ്ങയ്ക്ക് സാധാരണ മാങ്ങയേക്കാള്‍ 15 ശതമാനം മധുരം കൂടുതലാണ്.



1984ല്‍ ജപ്പാനിലെ മിയാസാക്കി നഗരത്തിലാണ് ഈ മാങ്ങ ആദ്യമായി കൃഷി ചെയ്തത്.തായിയോ നോ തമാഗോ എന്ന പേരില്‍ കൂടി അറിയപ്പെടുന്ന മാങ്ങ ഒരു കിലോയ്ക്ക് 2.70 ലക്ഷം രൂപയാണ് അന്താരാഷ്ട്ര വിപണിയിലെ വില.

Back to top button
error: