Month: June 2022

  • NEWS

    കേടായ ചക്ക നൽകിയ കച്ചവടക്കാരനെ തല്ലിക്കൊന്നു

    ഗാസിയാബാദ് : വില്‍പ്പന നടത്തിയ ചക്ക കേടായിരുന്നുവെന്ന് ആരോപിച്ച്‌ പച്ചക്കറി കച്ചവടക്കാരനെ ചക്ക വാങ്ങിയ ആൾ തല്ലിക്കൊന്നു. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.പ്രദേശവാസിയായ സന്ദീപ് എന്നയാളാണ് പച്ചക്കറിക്കടക്കാരനായ അനിലിനെ ഇരുമ്ബ് കമ്ബി കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയത്. വ്യാഴാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.സന്ദീപ് വാങ്ങിയ ചക്ക കേടായതാണെന്ന് പറഞ്ഞ് തുടങ്ങിയ തര്‍ക്കം കൈയാങ്കളിയിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

    Read More »
  • Crime

    ജ്വല്ലറിയില്‍ ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു; വീഡിയോ കാണാം

    പട്ന: ബിഹാറിലെ ജ്വല്ലറിയിൽ ആയുധധാരികളെത്തി ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി കവർച്ച നടത്തി.  ബീഹാറിലെ ഹാജിപൂരിൽ ജൂൺ 22ന് രാത്രി 8 മണിയോടെയാണ് സംഭവം. ഹാജിപൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നീലം ജ്വല്ലറിയിലേക്ക് ആയുധധാരികളായ അഞ്ച് കവർച്ചക്കാർ പ്രവേശിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. കടയിൽ കയറിയ മോഷ്ടാക്കൾ ഇടപാടുകാരെ മർദ്ദിച്ചു. बिहार pic.twitter.com/hFQRVOBsQn — Sanket Upadhyay (@sanket) June 26, 2022   കവർച്ചാ ശ്രമം തടഞ്ഞ  ഉടമ സുനിൽ പ്രിയദർശിയെ കവർച്ചക്കാർ വെടിവെച്ച് കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു. സംഭവത്തെത്തുടർന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ജ്വല്ലറി സ്ഥിതി ചെയ്യുന്ന സ്ഥലത്തും പരിസരത്തും കൂടുതൽ സുരക്ഷയും ഏർപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

    Read More »
  • Kerala

    പെൻഷൻകാരുടെയും ജീവനക്കാരുടെയും 500 രൂപ വീതം പിടിക്കും, മെഡിസെപ് പദ്ധതിയിലെ ഗുണഭോക്കാക്കൾ ആരൊക്കെ…? വിശദ വിവരങ്ങൾ അറിയാം

        സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍. പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. 4,800 രൂപയും 18 ശതമാനം ജി.എസ്.ടി.യും ഉള്‍പ്പെടുന്ന തുക ഒരു കൊല്ലത്തേക്ക് ഇന്‍ഷുറന്‍സിനായി അടയ്‌ക്കേണ്ടതുണ്ട്. പ്രതിമാസ പ്രീമിയം തുക 500 രൂപയാണ്. ഇന്‍ഷുറന്‍സ് പ്രീമിയം തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ജൂണ്‍ മാസം മുതലും പെന്‍ഷന്‍കാരില്‍ നിന്ന് ജൂലായ് മാസം മുതലും ഈടാക്കിത്തുടങ്ങും. വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കുക. ഒരു വര്‍ഷത്തെ മൂന്ന് ലക്ഷം രൂപയില്‍ ഉപയോഗിക്കാത്ത തുകയില്‍ പരമാവധി ഒന്നരലക്ഷം വരെ അടുത്ത ഇന്‍ഷുറന്‍സ് കാലത്തേക്ക് മാറ്റാം. എം-പാനല്‍ ചെയ്ത സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മാത്രമേ മെഡിസെപ്പ് പ്രകാരമുള്ള പരിരക്ഷ ലഭിക്കൂ. ജീവന് ഭീഷണിയോ അപകടമോ ഉള്ള അടിയന്തരഘട്ടങ്ങളില്‍ എം-പാനല്‍ ചെയ്യാത്ത ആശുപത്രികളിലും ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഒ.പി ചികിത്സ പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 24…

    Read More »
  • NEWS

    തീവണ്ടിയില്‍ പതിനാറുകാരിക്ക് നേരെ അതിക്രമം നടത്തിയത് 50 വയസ്സിന് മുകളില്‍ പ്രായമുള്ള അഞ്ചു പേർ

    തൃശ്ശൂര്‍: അച്ഛനൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടത്തിയത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍.ഇവർ അഞ്ച് പേരുണ്ടായിരുന്നതായും പെൺകുട്ടിയും പിതാവും വെളിപ്പെടുത്തി. എറണാകുളത്തുനിന്ന് യാത്ര പുറപ്പെട്ട തീവണ്ടിയില്‍ ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി ഇവര്‍ ഇറങ്ങിപ്പോയെന്നും പരാതിക്കാര്‍ പറയുന്നു. ട്രെയിനില്‍ വച്ച്‌ അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ മലപ്പുറം സ്വദേശിയുടെ സഹായത്തിലാണ് രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു. തന്റെ കയ്യില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂര്‍ സ്വദേശികള്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തു.ഇവരുടെ മോശം പെരുമാറ്റം വീഡിയോയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കവെ കുട്ടിയുടെ ഫോണും സംഘം തട്ടിപ്പറിച്ചു. ഇത് ചെറുക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ഫാസിലിനെ പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇവര്‍ ആറുപേരും ആലുവ മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള സ്ഥലങ്ങളിലായി ഇറങ്ങിയെന്നാണ് പെണ്‍കുട്ടിയും അച്ഛനും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സിസിടിവി കേന്ദ്രീകരിച്ച്‌ ഇവരെ…

    Read More »
  • Kerala

    നിയമസഭയുടെ അഞ്ചാം സമ്മേളനം നാളെ തുടങ്ങും; വര്‍ധിത വീര്യത്തോടെ പ്രതിപക്ഷം, പ്രതിരോധിച്ച് ഭരണപക്ഷം

    തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത സംഭവം മുതൽ സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണത്തിൽ വരെ അലയടിക്കുന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കിടെ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം നാളെ തുടങ്ങും. കൈവിട്ട സമരങ്ങളിൽ വിട്ടുവീഴ്ചക്കില്ലെന്ന് ഇരുവിഭാഗവും നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിൽ സഭാ സമ്മേളനം കലുഷിതമാകുമെന്ന് ഉറപ്പ്. തൃക്കാക്കര തെരഞ്ഞെടുപ്പ് ജയം നൽകിയ വലിയ ആത്മവിശ്വാസത്തിൽ നിയമസഭയിലേക്ക് എത്തുന്ന പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യം നൽകുന്നതാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം. എസ്എഫ്ഐയുടെ കൈവിട്ട കളിയിൽ സര്‍ക്കാരാകട്ടെ കനത്ത പ്രതിരോധത്തിലും. സമരത്തെ തള്ളിപ്പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്ന് പ്രതിപക്ഷം ഉറപ്പിക്കുമ്പോൾ പ്രശ്നം ആദ്യ ദിവസം തന്നെ സഭാതലത്തിൽ കത്തിക്കയറുമെന്ന് ഉറപ്പ്. സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയാണ്. തൃക്കാക്കരക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്താത്ത പിണറായി വിജയന് സ്വര്‍ണ്ണക്കടത്ത് ആക്ഷേപത്തിൽ എന്ത് പറയാനുണ്ടെന്ന് സഭാ സമ്മേളനത്തിൽ വ്യക്തമാകും. സിൽവര്‍ ലൈൻ മുതൽ ബഫര്‍ സോൺ വരെയുള്ള വിഷയങ്ങളിൽ സര്‍ക്കാര്‍ നിലപാടുകളിൽ നെല്ലും പതിരും തിരിയും…

    Read More »
  • Kerala

    നടപടിക്ക് പിന്നില്‍ അച്ഛനോടുള്ള വിരോധം; പുറത്താക്കാന്‍ മാത്രം ഒരും തെറ്റും ചെയ്തിട്ടില്ല: ഷമ്മി തിലകന്‍

    കൊച്ചി: ‘അമ്മ’ സംഘടനയിൽ നിന്ന് പുറത്താക്കാൻ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും ഷമ്മി തിലകൻ ആരോപിച്ചു. തനിക്കെതിരായ നടപടി ചർച്ച ചെയ്യാൻ കഴിഞ്ഞ ജനറൽ ബോഡി എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തന്നോട് വിശദീകരണം ചോദിച്ചു. ഓരോ വാക്കിനും മറുപടി നൽകിയരുന്നതാണ്. ഈ മറുപടി തൃപ്തികരമല്ല എന്ന് തന്നെ അറിയിച്ചിട്ടില്ല. പുറത്താക്കും എന്നും കരുതിയില്ല. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ഷമ്മി തിലകൻ പറഞ്ഞു. കാര്യം ബോധ്യപ്പെട്ടാൽ അവർ പുറത്താക്കും എന്ന നിലപാടിൽ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകൻ വ്യക്തമാക്കി. അമ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കും കാര്യങ്ങൾ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്. സംഘടനയെ മാഫിയ സംഘം എന്നു വിളിച്ചിട്ടില്ല. മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. ‘അമ്മ’ സംഘടനയോട് തനിക്ക് ഒരു വിരോധവുമില്ല. ‘അമ്മ’യുടെ പ്രസിഡന്റിന് പല കത്തുകളും…

    Read More »
  • India

    വധുവിനെ അന്വേഷിച്ച് നാട്ടിലാകെ പോസ്റ്ററൊട്ടിച്ച് എഞ്ചിനീയറായ യുവാവ്, എന്നിട്ടോ…?

      പത്രങ്ങളിൽ പരസ്യം നൽകിയോ മാട്രിമോണിയൽ ഏജൻസികളിൽ രജിസ്റ്റർ ചെയ്തോ ബ്രോക്കർമാർ വഴിയോ ഒക്കയാണ് യുവതീയുവാക്കൾ പങ്കാളികളെ തിരയുന്നത്. എന്നാൽ തമിഴ്‍നാട്ടിലെ മധുര സ്വദേശിയായ ഒരു യുവാവ് വധുവിനെ കണ്ടെത്താൻ വ്യത്യസ്തമായ ഒരു വഴിയാണ് നേടിയത്. വധുവിനെ ആവശ്മുണ്ടെന്ന് കാണിച്ച് ന​ഗരത്തിലാകെ പോസ്റ്റർ ഒട്ടിച്ചു. ജ​ഗൻ എന്ന് പേരുള്ള യുവാവ് ഇതോടെ സാമൂഹികമാധ്യമങ്ങളിലാകെ വൈറലായി. മധുരയിലെ വില്ലുപുരത്തുള്ള ഈ 27 കാരനായ ജ​ഗൻ എഞ്ചിനീയറാണ്. തന്റെ നാട്ടിലാണ് വധുവിനെ ആവശ്യമുണ്ട് എന്ന പോസ്റ്ററുകൾ ജ​ഗൻ പതിച്ചത്. സാധാരണ എല്ലാവരും പിന്തുടരുന്ന രീതികളൊക്കെ നോക്കിയിട്ടും പെണ്ണ് കിട്ടാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു മാർ​ഗം ജ​ഗൻ അവലംബിച്ചത് എന്നാണ് പറയുന്നത്. പോസ്റ്ററുകളിൽ ജഗന്റെ ഫോട്ടോയും പേര്, ജാതി, ശമ്പളം, തൊഴിൽ, വിലാസം, തനിക്കുള്ള ഭൂമി തുടങ്ങിയ വിശദാംശങ്ങളുമുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി താൻ വധുവിനെ തിരയുന്നുണ്ട്. എന്നാൽ കണ്ടെത്താനായിട്ടില്ല. അങ്ങനെയാണ് പോസ്റ്റർ ഡിസൻ ചെയ്ത് ഒട്ടിച്ചത് എന്നാണ് ജ​ഗൻ പറയുന്നത്. പാർട്ട് ടൈം ഡിസൈനറായി…

    Read More »
  • NEWS

    തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന പത്ത് ടണ്ണോളം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി

    പുനലൂര്‍: തമിഴ്നാട്ടില്‍ നിന്ന് ആര്യങ്കാവ് വഴി കേരളത്തിലേക്ക് കൊണ്ടുവന്ന പത്ത് ടണ്ണോളം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി. മാരകമായ രാസവസ്തുക്കള്‍ കലര്‍ത്തി കടത്തിക്കൊണ്ടുവന്ന10750 കിലോ മത്സ്യമാണ് ‘ഓപറേഷന്‍ മത്സ്യ’യുടെ ഭാഗമായി വെള്ളിയാഴ്ച രാത്രിയില്‍ ആര്യങ്കാവ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷ വിഭാഗം പിടിച്ചെടുത്തത്. തമിഴ്നാട്ടിലെ കടലൂരില്‍ നിന്ന് കരുനാഗപ്പള്ളി, ആലംകോട് എന്നിവിടങ്ങളിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്ന മത്സ്യമാണിത്.കഴിഞ്ഞ രാത്രി 11ഓടെ ആരംഭിച്ച പരിശോധന ശനിയാഴ്ച പുലര്‍ച്ച വരെ നീണ്ടു.പിടിച്ചെടുത്ത മത്സ്യം ആര്യങ്കാവ് പഞ്ചായത്തിന്‍റെ സഹായത്തോടെ നശിപ്പിച്ചു. മത്സ്യം കൊണ്ടുവന്ന വാഹനങ്ങളുടെ ആര്‍.സി ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനങ്ങൾ തെന്മല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇനിയുള്ള ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

    Read More »
  • Kerala

    പെരുമ്പാവൂര്‍ എം.എല്‍.എയുടെ സ്വകാര്യ ബില്ല് ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും: ബിജു ഉമ്മന്‍

    കോട്ടയം: പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പള്ളി മലങ്കരസഭ തര്‍ക്കവുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് പറയുന്ന സ്വകാര്യ ബില്ല്, ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍. രാജ്യത്തിന്റെ നിയമമായ സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറിവോടുകൂടിയാണോ എം.എല്‍.എയുടെ ഭരണഘടനാ വിരുദ്ധമായ ശ്രമമെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കുവാനും ജുഡീഷ്യറിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കുവാനും ഉത്തരവാദിത്വമുള്ള സാമാജികര്‍, ബാലിശമായ വിവാദങ്ങളുയര്‍ത്തി സാമര്‍ത്ഥ്യം പ്രദര്‍ശിപ്പിക്കുവാന്‍ നിയമസഭ വേദിയാകുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ അന്തിമ വിധി മാനിച്ച് ശാശ്വത സമാധാനത്തിന് സര്‍ക്കാര്‍ നടത്തുന്ന നിയമാനുസൃത ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുവാന്‍ പെരുമ്പാവൂര്‍ എംഎല്‍എ നടത്തുന്ന വിചിത്രമായ ഒറ്റയാള്‍ പ്രദര്‍ശനം സത്യപ്രതിജ്ഞാലംഘനമാണ്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുവാന്‍ ഇദ്ദേഹം നടത്തുന്ന ശ്രമങ്ങളെ ഉത്തരവാദിത്തപ്പെട്ടവര്‍ വിലക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ ബിജു ഉമ്മന്‍ പറഞ്ഞു.

    Read More »
  • Tech

    പുകമാത്രമല്ല വെള്ളവും വരും കാറിന്റെ സൈലന്‍സറില്‍നിന്ന്, എന്തുകൊണ്ട് ?

    ചില കാറുകളുടെ എക്സ്ഹോസ്റ്റര്‍ പൈപ്പുകളില്‍ നിന്നും ഇടയ്ക്കിടെ ജലകണികകള്‍ ഇറ്റിറ്റുവീഴുന്നത് പലപ്പോഴും ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. ട്രാഫിക്ക് ബ്ലോക്കില്‍ കിടക്കുമ്പോഴോ മറ്റോ അന്യകാറുകളുടെ പിന്‍ഭാഗത്തു നിന്നായിരിക്കും പലപ്പോഴും ഈ കാഴ്‍ചകള്‍ പലരും കണ്ടിട്ടുണ്ടാകുക. ഇതു കാണുമ്പോള്‍ അല്‍പ്പം ടെന്‍ഷന്‍ തോന്നിയേക്കാം. ഒരുപക്ഷേ നിങ്ങളറിയാതെ നിങ്ങളുടെ വാഹനത്തിലും ഇതേ പ്രതിഭാസമുണ്ടോ എന്ന് സംശയിക്കുന്ന വാഹന ഉടമകളെ കുറ്റം പറയാനാവില്ല. മെക്കാനിക്കുകളോടും വാഹന വിദഗ്ധരോടുമൊക്കെ ചോദിച്ചാല്‍ ചിലര്‍ പറയും കാറിന് മികച്ച ഇന്ധനക്ഷമത ലഭിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഈ പ്രതിഭാസമെന്ന്. ഇത് ഒരുപരിധിവരെ ശരിയാണ്. കാരണം കാറിന്‍റെ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് ഈ ജലകണികകള്‍ എന്നാണ് വാഹനലോകം പറയുന്നത്. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന സംശയം പലര്‍ക്കുമുണ്ടാകും. ഈ പ്രതിഭാസത്തിനു പിന്നിലെ ശാസ്ത്രം അറിയാന്‍ പലര്‍ക്കും താല്‍പര്യവുമുണ്ടാകും. അതിന്‍റെ ഉത്തരമാണ് ഇനി പറയുന്നത്. ഒരു പെട്രോള്‍ തന്മാത്രയില്‍ എട്ട് കാര്‍ബണ്‍ കണങ്ങളും 18 ഹൈഡ്രജന്‍ കണങ്ങളുമാണുള്ളത്. പെട്രോള്‍ തന്മാത്രയുടെ രാസസൂത്രം C8H18 സൂചിപ്പിക്കുന്നത് ഈ കാര്‍ബണ്‍,…

    Read More »
Back to top button
error: