NEWS

കേടായ ചക്ക നൽകിയ കച്ചവടക്കാരനെ തല്ലിക്കൊന്നു

ഗാസിയാബാദ് : വില്‍പ്പന നടത്തിയ ചക്ക കേടായിരുന്നുവെന്ന് ആരോപിച്ച്‌ പച്ചക്കറി കച്ചവടക്കാരനെ ചക്ക വാങ്ങിയ ആൾ തല്ലിക്കൊന്നു.
ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.പ്രദേശവാസിയായ സന്ദീപ് എന്നയാളാണ് പച്ചക്കറിക്കടക്കാരനായ അനിലിനെ ഇരുമ്ബ് കമ്ബി കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയത്.
വ്യാഴാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.സന്ദീപ് വാങ്ങിയ ചക്ക കേടായതാണെന്ന് പറഞ്ഞ് തുടങ്ങിയ തര്‍ക്കം കൈയാങ്കളിയിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: