അഗര്‍ത്തല: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ത്രിപുരയില്‍ ബിജെപി-കോണ്‍ഗ്രസ് സംഘര്‍ഷം.കോണ്‍ഗ്രസ് ഭവന് മുന്നിലാണ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തില്‍ ത്രിപുര പിസിസി അധ്യക്ഷന്‍ ബിരജിത് സിന്‍ഹ ഉള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റു.ബിരജിത്തിന്റെ കൈ ബിജെപി പ്രവർത്തകർ തല്ലിയൊടിക്കുകയും ചെയ്തു.
കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. അഗര്‍ത്തല നിയമസഭാ സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുദീപ് റോയ് ബര്‍മാനുമായി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.