തിരക്കുപിടിച്ച ജീവിതത്തില്‍ ഫോണ്‍ ചാര്‍ജ് ആകുന്നതിനായി ഒരു മണിക്കൂറും രണ്ടു മണിക്കൂറും കാത്തിരിക്കേണ്ട കാലം കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച് മിക്ക സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളും അതിവേഗ ചാര്‍ജറുകള്‍ പരീക്ഷിക്കുന്നുണ്ട്.അതില്‍ തന്നെ ഏറ്റവും വേഗതയുള്ള ചാര്‍ജറുമായി ഐക്യൂവിന്റെ പുതിയ സ്മാര്‍ട്ഫോണ്‍ ഉടൻ വിപണിയിൽ എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.
ഐക്യൂവിന്റെ 10 പ്രോ എന്ന ഏറ്റവും പുതിയ സ്മാര്‍ട്ഫോണിലാണ് അതിവേഗ ചാര്‍ജിങ് പരീക്ഷിക്കുന്നത്. 200W ഫാസ്റ്റ് ചാര്‍ജിങ്ങുമായി ഫോണ്‍ അടുത്ത മാസം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐക്യൂ 9 സീരീസ് ഫോണുകളുടെ പിന്‍ഗാമിയായിട്ടാകും 10 പ്രോ എത്തുക. ഇതിനൊപ്പം ഐക്യൂ 10 എന്ന വേരിയന്റുമുണ്ടാകും.
120ഹേര്‍ട്സ് ക്യൂഎച്ച്‌ഡി+ എല്‍ടിപിഒ സ്‌ക്രീന്‍, പുറകിലായി 50എംപി ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം, എന്നിവയ്‌ക്കൊപ്പമാണ് ആദ്യത്തെ 200W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 4,500എംഎഎച്ച് ബാറ്ററി എന്ന സവിശേഷതയും ഫോണില്‍ വരുന്നത്. ജൂലൈയില്‍ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോട്ടുകള്‍. എന്നാല്‍ കൃത്യമായ തീയതി കമ്ബനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.