ബംഗളൂരു: വ്യാജ വെബ്‌സൈറ്റുകളുണ്ടാക്കി ഭക്തരില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ക്ഷേത്ര പൂജാരിമാർ അറസ്റ്റിൽ.
കര്‍ണാടക കലബുറഗി ജില്ലയിലെ ദേവലഗണപൂര്‍ ക്ഷേത്രത്തിലെ പൂജാരിമാരാണ് വന്‍ തട്ടിപ്പ് നടത്തിയത്.എട്ടോളം വെബ്‌സൈറ്റുകള്‍ ഇവര്‍ നിര്‍മിച്ചതായാണ് പൊലീസ് പറയുന്നത്.നാല് വര്‍ഷമായി ഇതുവഴി 20 കോടി രൂപയാണ് ഇവർ ഭക്തരിൽ നിന്നും തട്ടിയെടുത്ത്.
ലഭിക്കുന്ന തുക ഇവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പിന്നീട് മാറ്റുകയാണ് ചെയ്തിരുന്നത്. കൂടാതെ, വിവിധ പൂജകള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും 10000 മുതല്‍ 50000 രൂപ വരെ ഫീസിനത്തില്‍ ഈടാക്കിയതായും പൊലീസ് കണ്ടെത്തി.സംസ്ഥാനത്തെ മുഴുറൈ വകുപ്പിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. കലബുറഗി ഡെപ്യൂട്ടി കമീഷണര്‍ യശ്വന്ത് ഗുരുക്കള്‍ വികസന സമിതി ചെയര്‍മാനുമാണ്.ഗുരുക്കറുടെ അധ്യക്ഷതയില്‍ അടുത്തിടെ നടന്ന ഓഡിറ്റ് യോഗത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
അഫ്സല്‍പൂര്‍ താലൂക്കിലെ ഗംഗാപൂര്‍ നദിക്ക് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ ദത്താത്രേയ ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. വടക്കന്‍ കര്‍ണാടകയില്‍ നിന്നും ദിവസവും നിരവധി ഭക്തരെത്തുന്ന പ്രധാന തീര്‍ഥാടന കേന്ദ്രമാണിത്.