NEWS

കോട്ടയം മേലുകാവ് സെന്‍റ് തോമസ് പളളിയില്‍ മോഷണം

കോട്ടയം: മേലുകാവ് സെന്‍റ് തോമസ് പളളിയില്‍ മോഷണം.പളളിയുടെ വാതില്‍ കരിങ്കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ നേര്‍ച്ചപ്പെട്ടികള്‍ കടത്തി.

മേലുകാവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് കഷ്ടിച്ച്‌ നൂറു മീറ്റര്‍ മാത്രം അകലെയുളള പളളിയിലാണ് മോഷണം നടന്നത്.പളളിവാതിലിന്‍റെ പൂട്ട് തകര്‍ത്താണ് കളളന്‍ അകത്ത് കടന്നത്.ഉണ്ടായിരുന്ന രണ്ട് നേര്‍ച്ചപ്പെട്ടികള്ളും കളളന്‍ കൊണ്ടുപോയി.

പുലര്‍ച്ചെ അഞ്ചരയ്ക്ക് കുര്‍ബാനയ്ക്കായി പളളി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.മേലുകാവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് കഷ്ടിച്ച്‌ നൂറു മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പളളിയിലുണ്ടായ മോഷണം പൊലീസിനെയും ഞെട്ടിച്ചു.വിരലടയാള വിദഗ്‍ധരും ശ്വാനസേനയും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്

 

 

 

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പാലാ എഎസ്‍പി നിഥിന്‍രാജ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവര ശേഖരണം നടത്തി.

Back to top button
error: