Month: June 2022

  • NEWS

    ബ്രഡും ബിസ്ക്കറ്റും പതിവായി കഴിക്കരുത്;കരള്‍ രോഗങ്ങള്‍ വരുത്തുന്ന നാല് കാര്യങ്ങൾ 

    പാകം ചെയ്ത് സമയം നഷ്ടപ്പെടുത്താതെ എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുന്ന ബ്രഡും ബിസ്കറ്റുമൊക്കെ പ്രഭാതഭക്ഷണമാക്കി മാറ്റിയവരാണ് ഇന്ന് നമ്മൾ.പണ്ട് കപ്പയും പുഴുക്കും ഇഡ്ഡലിയും പുട്ടുമൊക്കെയായിരുന്നു നമ്മുടെ പ്രഭാത ഭക്ഷണങ്ങൾ. മദ്യപാനത്തെ തുടര്‍ന്നല്ലാതെ ലിവര്‍ സിറോസിസ് അഥവാ കരള്‍വീക്കം ഉണ്ടാകുന്നതിന് പ്രധാന കാരണം ഈ ഭക്ഷണരീതിയാണ്.ഗുരുതരമായ രീതിയില്‍ ഈ രോഗം കരളിനെ ബാധിച്ചുകഴിഞ്ഞാല്‍ ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ പോലും കഴിയില്ല.അതിനാല്‍ അത് വരാതെ നോക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. കരള്‍ രോഗങ്ങള്‍ വരുത്തുന്ന നാല് കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം. മദ്യം മദ്യപാനശീലമുള്ളവരില്‍ കരള്‍ സംബന്ധമായ ചെറിയ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയാല്‍ തന്നെ അത് ഉപേക്ഷിക്കേണ്ടതാണ്.അല്ലെങ്കില്‍ കരള്‍ വീക്കം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.അതേപോലെ തന്നെ പുകവലിയും പാക്കേജ്‌ഡ് ഫുഡ് പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളില്‍ സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും.കൂടാതെ പ്രിസര്‍വേറ്റീവ്സും ചേര്‍ത്തിട്ടുണ്ടായിരിക്കും. ഇത് ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. സോഡിയം കരള്‍ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ആദ്യം തന്നെ നിയന്ത്രിക്കേണ്ട ഒന്നാണ് സോഡിയം അഥവാ ഉപ്പ്.ഉപ്പ് കൂടുന്തോറും കരൾ…

    Read More »
  • NEWS

    തത്തയേയും മൈനയേയുമൊക്കെ വളർത്തുന്നവർ അറിഞ്ഞിരിക്കുക;ആറു വർഷം വരെ തടവും 25,000 രൂപ പിഴയും വരെ നിങ്ങൾക്ക് ലഭിച്ചേക്കാം

    1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്.കാക്ക ഒഴികെയുള്ള എല്ലാത്തരം പക്ഷികളും നിയമത്താൽ സംരക്ഷിതരാണ്. ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പരുന്ത് വർഗങ്ങൾ, ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവ ഉൾപ്പെടും. സാധാരണ മിക്കവരും വളർത്തുന്ന തത്തകൾ (നാടൻ ഇനങ്ങളായ റിങ് നെക്ക് പാരക്കീറ്റ്, മലബാർ പാരക്കീറ്റ്, അലക്‌സാൻ‍ഡ്രിയൻ പാരക്കീറ്റ് (മലന്തത്ത), വെർണൽ ഹാംഗിങ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ) നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടും.വന്യജീവി സംരക്ഷണ നിയമത്തിലെ ഒൻപതാം വകുപ്പനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനോ കൂടുകളിൽ പാർപ്പിക്കാനോ പാടില്ല. അവയെ പിടിക്കുന്നതുമാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകൾ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകർക്കുക എന്നിവയെല്ലാം നിയമലംഘനമാണ് (വകുപ്പ് 2(16)). പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാൽ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് ആറു വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിച്ചേക്കാം. സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട പക്ഷികളെയോ മറ്റു ജീവികളെയോ കിട്ടുകയാണെങ്കിൽ അത് യഥാസമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും അവരെ ഏൽപ്പിക്കേണ്ടതുമാണ്.അലങ്കാരപക്ഷികളെ ലൈസൻസ് പ്രകാരം വളർത്തുമ്പോൾ പോലും അവയുടെ  (അവയെ…

    Read More »
  • NEWS

    അറിയാമോ,ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ 40 മുതൽ 50 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും

    എൽ.പി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ  40 മുതൽ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും , വിതരണക്കാരും , തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.മിക്കവാറും ഉപഭോക്താക്കൾക്ക് ഇക്കാര്യമറിയില്ല. ഓയിൽ കമ്പനികളോ , വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ താൽപര്യം കാണിച്ചിട്ടുമില്ല. അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകൾക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. റീഫിൽ ചെയ്ത സിലിണ്ടർ വാങ്ങുമ്പോൾതന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നൽകേണ്ടതില്ല.ഓരോ വ്യക്തികൾക്കുമായല്ല പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുവർഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വർഷംതൊറും എണ്ണക്കമ്പനികൾ തേഡ്പാർട്ടി പ്രീമിയം അടയ്ക്കുന്നത്.ഇൻഷുറൻസ് പരിരക്ഷ ഇങ്ങനെയാണ്  ലഭിക്കുന്നത് അപകട ഇൻഷുറൻസ് കവറേജ് (ഒരാൾക്ക്) – 5 ലക്ഷം ചികിത്സാ ചെലവ് – 15 ലക്ഷം അടിയന്തര സഹായം ഓരോരുത്തർക്കും 25,000 രൂപവീതം. വസ്തുവിനുണ്ടാകുന്ന കേടുപാടുകൾക്ക് – ഒരു ലക്ഷം. അപകടമുണ്ടായാൽ വിതരണക്കാരെ രേഖാമൂലം അറിയിക്കുക.വിതരണക്കാർ എണ്ണക്കമ്പനികളെയും…

    Read More »
  • NEWS

    പാൻകാർഡും ആധാർ കാർഡും നഷ്ടപ്പെട്ടാൽ എളുപ്പത്തില്‍ പുതിയ കാര്‍ഡ് ലഭിക്കാന്‍

    1 https://www.onlineservices.nsdl.com/paam/endUserRegisterContact.html- എന്ന വെബ്സൈറ്റ് തുറക്കുക, 2. ‘നിലവിലുള്ള പാന്‍വിവരങ്ങളുടെ മാറ്റങ്ങള്‍ അല്ലെങ്കില്‍ തിരുത്തല്‍/ പാന്‍ കാര്‍ഡിന്റെ റീപ്രിന്റ്’ എന്ന ഒാപ്ഷന്‍ തിരഞ്ഞെടുക്കുക. നിര്‍ബന്ധമെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന എല്ലാ ഫീല്‍ഡുകളും പൂരിപ്പിച്ച്‌ ‘സമര്‍പ്പിക്കുക’ ബട്ടണില്‍ ക്ലിക്കുചെയ്യുക. 3. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയില്‍ ഒരു ടോക്കണ്‍ നമ്ബര്‍ നിങ്ങള്‍ക്ക് ലഭിക്കും. അത് സ്‌ക്രീനിലും കാണിക്കും. ഉപയോക്താവ് ആ നമ്ബര്‍ സൂക്ഷിക്കണം 4.തുടരുക എന്നതില്‍ ക്ലിക്ക് ചെയ്യുക സൈറ്റില്‍ പറയുന്ന ‘വ്യക്തിഗത വിശദാംശങ്ങള്‍’ പൂരിപ്പിക്കുക.നിങ്ങള്‍ക്ക് ഒന്നുകില്‍ NSDL-ന്റെ PAN സേവന യൂണിറ്റിന്റെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് രേഖകള്‍ നേരിട്ട് അയയ്‌ക്കാം അല്ലെങ്കില്‍ e-KYC-യ്‌ക്കായി ഇ-സൈന്‍ സമര്‍പ്പിക്കാം. 5. ഇനി കാര്‍ഡ് മോഷ്ടിച്ചതാണെങ്കില്‍ പോലീസിന്‍റെ എഫ്‌ഐആര്‍ അറ്റാച്ചുചെയ്യുക. 6. അടുത്ത മെനുവില്‍, കാര്‍ഡ് സ്വീകരിക്കുന്ന മോഡ് തിരഞ്ഞെടുക്കുക. ‘ഫിസിക്കല്‍ പാന്‍ കാര്‍ഡ് ആവശ്യമാണോ?’ എന്നതിന് കീഴില്‍ നിങ്ങള്‍ ‘yes’ തിരഞ്ഞെടുത്താല്‍, കാര്‍ഡ് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് അയയ്ക്കും. അല്ലെങ്കില്‍, രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിക്ക് ഇ-പാന്‍…

    Read More »
  • Food

    എത്ര പരിശോധന നടത്തിയിട്ടും കാര്യമില്ല, ചിലര്‍ മാറാന്‍ തയാറല്ല; ചിലര്‍ ഒന്നും പഠിക്കില്ല… പഴകിയ ഷവര്‍മയും ചീഞ്ഞ മാംസ വിഭവങ്ങളും വീണ്ടും പിടിച്ചെടുത്തു

    അമ്പലപ്പുഴ: ഭക്ഷ്യവിഷബാധ മൂലം ജീവനുകള്‍ പൊലിഞ്ഞിട്ടും തിരുത്താന്‍ തയാറല്ലാതെ ചില ലാഭക്കൊതിയന്മാര്‍ കച്ചവടത്തിന് മുന്നിട്ടിറങ്ങുമ്പോള്‍ അറിയാതെ ചെന്നു കുഴിയില്‍ച്ചാടുന്ന ജനത്തിന്‍െ്‌റ വിധി തുടരുന്നു. ആലപ്പുഴ ജില്ലിയിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെടുത്തത് ഭഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങള്‍. മൂന്ന് ഹോട്ടലുകളില്‍ നിന്നും പഴകിയതും ഫ്രീസറില്‍ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. പഴകിയ ഷവര്‍മ, ബീഫ്, ചില്ലിചിക്കന്‍, ചില്ലിബീഫ് എന്നിവ വിവിധ ഹോട്ടലുകളില്‍ നിന്നും കണ്ടെടുത്ത് നശിപ്പിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കുറവന്‍തോട് മുതല്‍ വണ്ടാനം വരെയും കഞ്ഞിപ്പാടത്തുമായാണ് പരിശോധന നടത്തിയത്. പരിസരം വൃത്തിഹീനമായി കണ്ട സ്ഥാപനങ്ങളില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി. ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനിയുടെ ജീവന്‍ നഷ്ടമായതിനെത്തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടും തിരുത്താന്‍ ചിലര്‍ തയാറാകുന്നില്ലെന്നാണ് പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങള്‍ വ്യക്തമാക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ദിവസങ്ങളോളം പാകം ചെയ്തതും അല്ലാത്തതുമായ മാംസം ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കുകയും വിശ്വസിച്ച് ചെല്ലുന്ന ജനത്തിന് നല്‍കുകയും…

    Read More »
  • Local

    നിരപരാധിയായ ഓട്ടോ ഡ്രൈവറെ മുൻവൈരാഗ്യത്താൽ  അബ്കാരി കേസിൽ കുടുക്കാൻ ശ്രമം, രണ്ട് പേർ പിടിയിൽ

        പരപ്പനങ്ങാടി: താനൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് അവിചാരിതമായാണ് ആ കോൾ വന്നത്. പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോറിക്ഷയിൽ നാടൻ ചാരായം വിൽപ്പന നടത്തുന്നു എന്നാണ് സ്റ്റേഷൻ ഫോണിലേക്ക് വിളിച്ചു പറഞ്ഞത്. പൊലീസ് ഉടനടി സ്ഥലത്തെത്തി പരിശോധന നടത്തി. ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് നിന്നും കുപ്പികളിലാക്കി കവറുകളിൽ വെച്ച നാലര ലിറ്റർ ചാരായം കണ്ടെടുക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ അയാൾ നിരപരാധിയാണെന്ന് തോന്നി. അങ്ങനെയാണ് കൂടുതൽ അന്വേഷണം നടത്തിയത്. ഒടുവിൽ ഒരു പ്രതികാര കഥയുടെ ചുരുളഴിഞ്ഞു. ഓട്ടോ ഡ്രൈവറുടെ അയൽവാസിയായ മുജീബ് റഹ്മാൻ മുൻ വൈരാഗ്യം വെച്ച് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലിയെ അബ്കാരി കേസിൽ കുടുക്കാനായി ചെയ്തതാണെന്ന് മനസിലായി. മുജീബ് റഹ്മാൻ്റെ നിർദേശ പ്രകാരമാണ് പദ്ധതി ആസൂത്രണം ചെയ്തത്. മുജീബ് റഹ്മാൻ ഒരു കേസിൽ ജയിലിൽ കിടന്ന സമയത്ത് അവിടെ വച്ചു പരിചയപ്പെട്ട വാഴയൂർ സ്വദേശി അബ്ദുൾ മജീദിനെക്കൊണ്ട് കോട്ടക്കൽ ചുടലപ്പാറയിൽ നിന്നും ഷൗക്കത്തലിയുടെ ഓട്ടോ വിളിപ്പിച്ചു. യാത്രയ്ക്കിടയിൽ…

    Read More »
  • Health

    കുട്ടികളെ സൂക്ഷിക്കുക, പനിയുണ്ടെങ്കില്‍ സ്‌കൂളില്‍ വിടരുത്, ദിവസം 2 തക്കാളിപ്പനിയെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നതായി വിവരം

    ഇടുക്കി: കഴിഞ്ഞ ഒരാഴ്ചയിലേറെയായി സംസ്ഥാനത്ത് പനി പലയിടത്തും വ്യാപിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭീഷണിയുയരുന്നത് കുട്ടികള്‍ക്കെന്ന് വിവരം. 10 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ തക്കാളിപ്പനി കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗികളുള്ള വീട്ടിലെ കുട്ടി സ്‌കൂളിലെത്തുക വഴി രോഗം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്നിരിക്കെ തക്കാളിപ്പനി കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അപകടസൂചന നല്‍കുന്നു. പനിയുള്ള കുട്ടിയില്‍നിന്ന് മറ്റു കുട്ടികള്‍ക്ക് പകരാനുള്ള സാധ്യതയാണ് ആശങ്ക സൃഷ്ടിക്കുന്നത്. കുട്ടികള്‍ അടുത്തിടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരുന്നതും പല കുട്ടികള്‍ക്ക് ഒരുമിച്ചു രോഗം വരുന്നതും സാധാരണമാണ്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ള കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിടരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം. രോഗം പൂര്‍ണമായി മാറിയതിനുശേഷം മാത്രം പറഞ്ഞയയ്ക്കുക. ഇടുക്കി ജില്ലയില്‍ കുട്ടികളില്‍ തക്കാളിപ്പനി വ്യാപിക്കുന്നതായും ഹൈറേഞ്ചിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ദിവസം രണ്ട് തക്കാളിപ്പനി കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നെന്നുമാണ് വിവരം. ജില്ലയില്‍ തക്കാളിപ്പനിയെന്ന് സംശയിക്കുന്ന 142 കേസുകളും സ്ഥിരീകരിച്ച 24 കേസുകളും കഴിഞ്ഞ അഞ്ച്…

    Read More »
  • India

    ഇരുപത്താറുകാരിയുടെ പരാതി: സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗക്കേസ്

    ന്യൂഡല്‍ഹി: ഇരുപത്താറുകാരിയായ യുവതിയുടെ പരാതിയില്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി പി.പി. മാധവനെതിരെ ബലാത്സംഗക്കേസ്. ഡല്‍ഹി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജോലി നല്‍കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. യുവതിയെ ബലാത്സംഗം ചെയ്യുകയും വിവരം പുറത്തു പറഞ്ഞാല്‍ കടുത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഉത്തം നഗര്‍ പോലീസ് സ്റ്റേഷനില്‍ ജൂണ്‍ 25-നാണ് പരാതി ലഭിച്ചതെന്നും ഐപിസി സെക്ഷനുകള്‍ 376, 506 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ദ്വാരക ഡെപ്യൂട്ടി കമ്മിഷണര്‍ എം. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. മാധവന്റെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മുതിര്‍ന്ന രാഷ്ട്രീയനേതാവിന്റെ പേഴ്‌സണല്‍ സെക്രട്ടറിയാണെന്നും എഴുപത്തൊന്നുകാരനാണെന്നുമുള്ള വിവരമാണ് ഡെപ്യൂട്ടി കമ്മിഷണര്‍ നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഡല്‍ഹിയില്‍ താമസിച്ചു വരുന്ന യുവതിയുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് വിവരം. 2020 ല്‍ അദ്ദേഹം മരിച്ചു.…

    Read More »
  • NEWS

    ബലിപെരുന്നാള്‍: സൗദിയിലെ ബാങ്കുകള്‍ അവധി ദിനങ്ങള്‍ പുറത്തുവിട്ടു

    റിയാദ്: ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ സൗദിയിലെ ബാങ്കുകളുടെ ഈദ് അവധി ആരംഭിക്കുമെന്ന് അധികൃതര്‍. ബലിപെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ദിനങ്ങള്‍ സൗദി അറേബ്യയിലെ ബാങ്കുകള്‍ പ്രഖ്യാപിച്ചു. ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ആരംഭിക്കുന്ന ബാങ്കുകളുടെ ഈദ് അവധി ജൂലൈ 12 നാണ് അവസാനിക്കുക. അവധിക്ക് ശേഷം 13-ാം തീയതി പ്രവര്‍ത്തനം പുനരാരംഭിക്കും. ബാങ്കുകള്‍, അവയുടെ ശാഖകള്‍, അനുബന്ധ ഓഫീസുകള്‍, മണി എക്‌സ്‌ചേഞ്ച് സെന്ററുകള്‍ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്. എന്നാല്‍ അവധി ദിനങ്ങളിലും ഹജ്ജ് തീര്‍ഥാടകര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണല്‍ ശാഖകളും തുറന്ന് പ്രവര്‍ത്തിക്കും.  

    Read More »
  • NEWS

    ബഹ്‌റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം; ആളപായമില്ല

    മനാമ: ബഹ്‌റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം ഉണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാവിലെ സിത്‌റയിലായിരുന്നു സംഭവമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സിന് സാധിച്ചതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒന്‍പത് ഫയര്‍ എഞ്ചിനുകളും 30 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ കെടുത്തിയ ശേഷം പ്രദേശം തണുപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. തീപിടുത്തം എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. പ്രദേശത്തെ ഏറെ നേരം കനത്ത പുകയായിരുന്നുവെന്നും ഏറെ അകലെ നിന്ന് തന്നെ ഇത് ദൃശ്യമായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈനില്‍ മഖബഹിലെ ഒരു ലേബര്‍ ക്യാമ്പിലും തീപിടുത്തമുണ്ടായി. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ഇവിടെ അപകട കാരണമായതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.…

    Read More »
Back to top button
error: