NEWS

ബ്രഡും ബിസ്ക്കറ്റും പതിവായി കഴിക്കരുത്;കരള്‍ രോഗങ്ങള്‍ വരുത്തുന്ന നാല് കാര്യങ്ങൾ 

പാകം ചെയ്ത് സമയം നഷ്ടപ്പെടുത്താതെ എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുന്ന ബ്രഡും ബിസ്കറ്റുമൊക്കെ പ്രഭാതഭക്ഷണമാക്കി മാറ്റിയവരാണ് ഇന്ന് നമ്മൾ.പണ്ട് കപ്പയും പുഴുക്കും ഇഡ്ഡലിയും പുട്ടുമൊക്കെയായിരുന്നു നമ്മുടെ പ്രഭാത ഭക്ഷണങ്ങൾ.
മദ്യപാനത്തെ തുടര്‍ന്നല്ലാതെ ലിവര്‍ സിറോസിസ് അഥവാ കരള്‍വീക്കം ഉണ്ടാകുന്നതിന് പ്രധാന കാരണം ഈ ഭക്ഷണരീതിയാണ്.ഗുരുതരമായ രീതിയില്‍ ഈ രോഗം കരളിനെ ബാധിച്ചുകഴിഞ്ഞാല്‍ ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ പോലും കഴിയില്ല.അതിനാല്‍ അത് വരാതെ നോക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്.

കരള്‍ രോഗങ്ങള്‍ വരുത്തുന്ന നാല് കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

മദ്യം

മദ്യപാനശീലമുള്ളവരില്‍ കരള്‍ സംബന്ധമായ ചെറിയ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയാല്‍ തന്നെ അത് ഉപേക്ഷിക്കേണ്ടതാണ്.അല്ലെങ്കില്‍ കരള്‍ വീക്കം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.അതേപോലെ തന്നെ പുകവലിയും

പാക്കേജ്‌ഡ് ഫുഡ്

പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളില്‍ സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും.കൂടാതെ പ്രിസര്‍വേറ്റീവ്സും ചേര്‍ത്തിട്ടുണ്ടായിരിക്കും. ഇത് ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

സോഡിയം

കരള്‍ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ആദ്യം തന്നെ നിയന്ത്രിക്കേണ്ട ഒന്നാണ് സോഡിയം അഥവാ ഉപ്പ്.ഉപ്പ് കൂടുന്തോറും കരൾ ദ്രവിച്ചു കൊണ്ടിരിക്കും.

 

 

 

ബേക്ക്‌ഡ് ഫുഡ്

ബേക്ക് ചെയ്തെടുക്കുന്ന ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കരളിന് നല്ലതല്ല. അതിനാല്‍ തന്നെ ബ്രഡും ബിസ്കറ്റും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Back to top button
error: