Month: June 2022

  • Tech

    ടെസ്‌ലയുടെ എഐ റോബോട്ട് സെപ്തംബറില്‍ പ്രദര്‍ശിപ്പിക്കും

    ടെസ്‍ല നിര്‍മിക്കുന്ന യന്ത്രമനുഷ്യന്റെ പ്രാഥമിക രൂപം സെപ്തംബര്‍ 30ന് പ്രദര്‍ശിപ്പിക്കും. ടെസ്‌ലയുടെ എഐ ഡേ ആണ് സെപ്റ്റംബര്‍ 30. ഒപ്ടിമസ് എന്നായിരിക്കും റോബോട്ടിന്റെ പേരെന്ന് മസ്‌ക് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഹ്യൂമനോയിഡ് റോബോട്ടുകള്‍ എന്നറിയപ്പെടുന്ന ഇത്തരം റോബോട്ടുകളെ നിര്‍മിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയാണ് ടെസ്‍ല. കഴിഞ്ഞ വര്‍ഷമാണ് ഒപ്ടിമസിനെ എലോണ്‍ മസ്ക് ആദ്യമായി പരിചയപ്പെടുത്തിയത്. ഏകദേശം ആറടി പൊക്കമുള്ള റോബോട്ട് മണിക്കൂറില്‍ അഞ്ച് മൈല്‍ വരെ നടക്കും. 150 പൗണ്ട് ഭാരം ഉയര്‍ത്താനും 45 പൗണ്ട് ഭാരം കൊണ്ടു നടക്കാനും ഈ റോബോട്ടിനാകും. നല്ല സുഹൃത്താകാന്‍ ഒപ്ടിമസിന് കഴിയും. കാറിന്റെ ബോള്‍ട്ട് പിടിക്കാനും കടയില്‍ പോയി പലചരക്കു സാധനങ്ങള്‍ വാങ്ങി വരാനും റോബോട്ടിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ടെസ്‌ല കാറുകളിലുള്ള ഓട്ടോപൈലറ്റ് സംവിധാനം ഈ റോബോട്ടില്‍ പ്രയോജനപ്പെടുത്തും. യഥാര്‍ഥ ജീവിതത്തിലുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ ഇത് സഹായിക്കും. ഒപ്ടിമസിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത സെന്‍സറുകളും ആക്ച്യുവേറ്ററുകളും ഉണ്ടാകും. കൂടാതെ ഒപ്ടിമസിന്റെ തലയില്‍ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് ക്യാമറകളും ഉള്ളില്‍…

    Read More »
  • Kerala

    നിയമസഭയ്ക്ക് അകത്തെ പ്രതിഷേധം: ചട്ടലംഘനം ആരോപിച്ച് സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി

    തിരുവനന്തപുരം: നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ പ്രതിഷേധം ചട്ടലംഘനം ആണെന്നാരോപിച്ച് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി. പ്രതിപക്ഷ എംഎൽഎമാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത് ചട്ടലംഘനം എന്ന് ആരോപിച്ചാണ് പരാതി. സാമാജികർക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ച് കൊണ്ട് പ്രതിപക്ഷ എം.എൽ.എ മാർ നിയമസഭാ നടപടികൾ മൊബൈലിൽ പകർത്തുകയും മാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും ചെയ്തു. സഭാചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഈ പ്രവൃത്തികൾക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രി സ്പീക്കർക്ക് പരാതി നൽകിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ അടിച്ചുതകർത്തതിനെതിരെ വൻ പ്രതിഷേധമാണ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ നടത്തിയത്. ചോദ്യോത്തര വേള തുടങ്ങിയ സമയത്ത് തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാഡുകളുമായി പ്രതിഷേധ സ്വരമുയർത്തി. സഭാ നടപടികൾ നിർത്തിവെച്ചിട്ടും ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നേർക്ക് നേർ പോർവിളി നടത്തി. പ്രതിഷേധം കനത്തതോടെ നടപടികൾ വേഗത്തിലാക്കി നിയമസഭയുടെ ആദ്യദിവസം പിരിഞ്ഞു. അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിട്ടും മറുപടി കേൾക്കാത്ത പ്രതിപക്ഷ നടപടി അസാധാരണമാണെന്ന് മുഖ്യമന്ത്രി…

    Read More »
  • Crime

    നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച വിമാനയാത്രക്കാരന്‍ പിടിയില്‍

    ദോഹ: ഖത്തറിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ദോഹ ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ പിടിയിലായി. കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ 26.95 കിലോഗ്രാം നിരോധിത വസ്‍തുക്കള്‍ കണ്ടെടുത്തു. അധികൃതര്‍ പിടിച്ചെടുത്ത പാന്‍ മസാല പോലുള്ള പുകയില ഉത്പന്നത്തിന്റെ ചിത്രവും കസ്റ്റംസിന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്തുവിട്ടു. أحبطت إدارة جمارك مطار حمد الدولي محاولة تهريب مادة التنباك الممنوعة وذلك أثر اشتباه مفتش الجمارك لحقيبة المسافر ، وجاءت تفاصيل الضبطية عند قيام المفتش الجمركي بتفتيش الحقيبة وتبين تهريب تنباك بوزن 26.95 كيلو جرام تقريباً #جمارك_قطر#كافح pic.twitter.com/0nnUxIXktG — الهيئة العامة للجمارك (@Qatar_Customs) June 27, 2022 നിയമം ലംഘിച്ച് നിരോധിത വസ്‍തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കരുതെന്ന് യാത്രക്കാര്‍ക്ക് ഖത്തര്‍ കസ്റ്റംസ് മുന്നറിയിപ്പ് നല്‍കി. നിരന്തര പരിശീലനം…

    Read More »
  • Sports

    ഇന്ത്യക്കെതിരായ ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

    ബര്‍മിങ്ഹാം: ഇന്ത്യക്കെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ടെസ്റ്റിനുള്ള ഇംഗ്ലണ്ട്(England vs India) ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ തൂത്തുവാരിയ ടീമിനെ തന്നെ സെലക്ടര്‍മാര്‍ നിലനിര്‍ത്തി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ കൊവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ച ടെസ്റ്റാണ് അടുത്ത ആഴ്ച നടത്തുന്നത്. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. മൂന്നാം ടെസ്റ്റിനിടെ കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് മത്സരത്തിനിടക്ക് പിന്‍മാറിയ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം, മൂന്നാം ടെസ്റ്റില്‍ ഫോക്സിന് പകരം കൊവിഡ് പകരക്കാരനായി വിക്കറ്റ് കാത്ത സാം ബില്ലിംഗ്സും ടീമില്‍ ഇടം നേടി. എന്നാല്‍ ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഫോക്സ് കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഫോക്സിന്‍റെ അഞ്ച് ദിവസത്തെ നിര്‍ബന്ധിത ഐസൊലേഷന്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് തുടങ്ങുന്നതിന് തൊട്ടുതലേന്നാണ് അവസാനിക്കുക. ഐസൊലേഷന്‍ കഴിഞ്ഞ ഉടനെ…

    Read More »
  • NEWS

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടാളക്കാർ ഉള്ള സ്ഥലം ഏതെന്ന് അറിയാമോ ? സംസ്കൃതം ഔദ്യോഗിക ഭാഷയായ നാട് ?!

    കുന്നുകളുടെയും സൈനികരുടെയും നാടായ ഇവിടെ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രവും പച്ചപ്പും മേഘങ്ങളും തമ്മില്‍ ചേർന്നു നില്‍ക്കുന്ന ആകാശം…. ഒരു നേര്‍ത്ത വര മാത്രമാണ് ഇവിടുത്തെ മേഘങ്ങളെ ഭൂമിയോ‌ട് ചേര്‍ത്തു നിര്‍ത്തുന്നത്.. സോപ്പുപെട്ടി അടുക്കിവെച്ചതുപോലെ, നിരനിരയായി ട്രെയിന്‍ നിര്‍ത്തിയിട്ടതുപോലെ തോന്നിപ്പിക്കുന്ന കെട്ടിടങ്ങള്‍… എല്ലാ കാഴ്ചകളും ചെന്നവസാനിക്കുന്നത് ഉയര്‍ന്നു നില്‍ക്കുന്ന, ആകാശത്തെ തൊട്ടുതലോടി നില്‍ക്കുന്ന കുന്നുകളിലാണ്… ഇത് അല്‍മോറ! ഉത്തരാഖണ്ഡിലെ സ്വര്‍ഗ്ഗങ്ങളിലൊന്ന് !!  പിടിച്ചിരുത്തുന്ന പ്രകൃതി സൗന്ദര്യം മാത്രമല്ല, അതിസമ്പന്നമായ സാംസ്കാരിക പാരമ്പര്യവും മനുഷ്യന്‍റെ കരവിരുതില്‍ വിരിഞ്ഞ നിര്‍മ്മിതികളും നാവില്‍ കപ്പലോടിക്കുന്ന രുചികളുമെല്ലാം അല്‍മോറയുടെ മറ്റുചില മേന്മകളാണ്.ചിപ്കോ പ്രസ്ഥാനത്തിന് തുടക്കമായത് പോലും ഇവിടെ നിന്നായിരുന്നു.അതേപോലെ യോഗയുടെ ആരംഭവും ഇവിടെ തന്നെയായിരുന്നു. നേരത്തെ മുതല്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രധാന മേഖലകളില്‍ ഒന്നാണ് അല്‍മോറ.അൽമോറയിലും ഉത്തരാഖണ്ഡിലുമാണ് ഏറ്റവും കൂടുതൽ പട്ടാളക്കാർ താമസിക്കുന്നത്.ഇവിടുത്തെ ജനസംഖ്യ എടുത്താലും അതില്‍ അധികവും സൈനിക മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ ആയിരിക്കും.ഉയർന്ന പർവതങ്ങളും വനങ്ങളും ഉള്ള ചുറ്റുപാടുകൾ കാരണം…

    Read More »
  • NEWS

    തേങ്ങാവെള്ളം ആർക്കൊക്കെ ഉപയോഗിക്കാം;ആരൊക്കെ തേങ്ങാവെള്ളം ഉപയോഗിക്കരുത്

    തേങ്ങാ ഗുണകരമാണെന്നു പറഞ്ഞ് ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് ശരീരത്തിൽ കൂടുതൽ ഫാറ്റ് അടിയുന്നതിനും തുടർന്ന് ഹൃദ്രോഗത്തിനും ചില അവസരങ്ങളിൽ കാൻസറിനും കാരണമാകും   മുംബൈയിലെ ടാറ്റാ മെമ്മോറിയൽ കാൻസർ ഇൻസ്റ്റിട്യൂറ്റിലെ പ്രശസ്തനായ കാൻസർ സർജൻ ഡോ. രാജേന്ദ്ര എ. ബഡുവേയുടെ പേരിൽ ഒരു വാട്സ്ആപ് സന്ദേശം ഇപ്പോൾ പരക്കുന്നുണ്ട്.കാൻസറിനെ പ്രതിരോധിക്കുന്ന തേങ്ങാ ചികിത്സയെക്കുറിച്ചാണത്. എന്നാൽ ഡോ. രാജേന്ദ്രയ്ക്ക് ഈ വാർത്തുയുമായി യാതൊരുവിധ ബന്ധമില്ലതാനും.വല്ലപ്പോഴുമൊക്കെ മുടിയിൽ പുരട്ടാനായി മാർക്കറ്റിൽ നിന്നു വാങ്ങിക്കുന്ന ടിൻ വെളിച്ചെണ്ണയെക്കുറിച്ചല്ലാതെ അദ്ദേഹം മറ്റൊന്നിനെയും കുറിച്ച് കേട്ടിട്ടു പോലുമില്ല. ചൂടുള്ള തേങ്ങാവെള്ളം മരുന്നാണോ? ചൂടുള്ള തേങ്ങാവെള്ളം കുടിച്ചാൽ കാൻസർ രോഗം മാറുമെന്നാണ് ചിലർ പ്രചരിപ്പിച്ച വാർത്ത. എന്നാൽ ഇത് അശാസ്ത്രീയവും അടിസ്ഥാനരഹിതവുമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു കഴിഞ്ഞു. തേങ്ങാവെള്ളം എന്നു കേൾക്കുമ്പോൾ സാധാരണയായി നമ്മുടെ മനസ്സിൽ ആദ്യം വരുന്നത്, തേങ്ങായുടെ ഉള്ളിലെ വെള്ളമോ അല്ലെങ്കിൽ കരിക്കിൻവെള്ളമോ ആയിരിക്കില്ലേ? എന്നാൽ പ്രചരിച്ച വാട്സാപ്പ് സന്ദേശത്തിൽ, രണ്ടോ മൂന്നോ തേങ്ങായിട്ടു തിളപ്പിച്ച വെള്ളത്തെ…

    Read More »
  • NEWS

    എന്താണ് വാഹന്‍ സൈറ്റ്? ഇതുകൊണ്ടുള്ള ഉപയോഗം ?

    ഇന്ത്യയിലെ റോഡുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പേരുകള്‍ ട്രാക്ക് ചെയ്യുന്നതിന് കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ച സംവിധാനമാണ് വാഹന്‍.ഇന്ത്യന്‍ നിരത്തുകളില്‍ കിടക്കുന്ന 28 കോടി വാഹനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളാണ് ഈ വെബ്‌സൈറ്റില്‍ ഉള്ളത്. വിവിധ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിയും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിയുമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.വാഹന്‍ സൈറ്റില്‍ രജിസ്ട്രേഷന്‍ നമ്ബര്‍ നല്‍കിയാല്‍ മതി, വാഹനത്തിന്റെ ഉടമയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്ക് ലഭിക്കും. വളരെ എളുപ്പത്തിൽ ആർക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് വാഹൻ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ നൽകുന്നതോടെ ഉടമയുടെ വിവരങ്ങൾ മാത്രമല്ല, വാഹനത്തിന്റെ എല്ലാ കാര്യങ്ങളും സൈറ്റിൽ ലഭ്യമാവുന്നതാണ്. 13 വിവരങ്ങളാണ് വാഹൻ സൈറ്റിൽ നിന്ന് നമുക്ക് ലഭിക്കുന്നത്. 1.വാഹന ഉടമയുടെ പേര് 2.വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ 3.രജിസ്ട്രേഷൻ തീയതി 4.വാഹനത്തിന്റെ ഇന്ധന തരം 5.വാഹനത്തിന്റെ മോഡലും നിർമ്മാണവും 6.എഞ്ചിൻ നമ്പർ 7.വാഹനത്തിന്റെ തരം അല്ലെങ്കിൽ ക്ലാസ് 8.വാഹനത്തിന്റെ റോഡ് നികുതി വിശദാംശങ്ങൾ…

    Read More »
  • NEWS

    സമൂഹമാധ്യമമങ്ങളുടെ ഗുണവും ദോഷവും; സൂക്ഷിച്ചില്ലെങ്കിൽ പിടിവീഴും

    മൊബൈൽ ഫോൺ കൈയ്യിലുണ്ടെന്നു കരുതി എന്തും ആകാമെന്ന് കരുതരുത്;പിടി വീഴും   ഇന്നത്തെ ആധുനിക ലോകത്ത് തെരുവുകൾ നിരീക്ഷണ ക്യാമറകളാൽ നിറഞ്ഞിരിക്കുകയും, ഓരോ വ്യക്തിയുടെയും കൈകളിലുള്ള സ്മാര്‍ട്ട്‌ ഫോണുകൾ വഴി അന്യർ എപ്പോഴും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.അന്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുക എന്നത് അല്ലെങ്കിൽ തന്നെ നമ്മുടെ ഒരു ഇഷ്ടവിനോദമാണല്ലോ! ഇന്ന് പൊതുസ്ഥലത്ത് നടക്കുന്ന ഏതൊരു സംഭവവും സോഷ്യൽ മീഡിയയിൽ പ്രചരിക്കാന്‍ അധികം സമയമൊന്നും വേണ്ട.ഇത് കാരണം ജീവനൊടുക്കേണ്ടി വന്നവരും ജീവൻ തിരിച്ചുകിട്ടിയവരും ധാരാളം.അപകടസമയത്തും മറ്റും ഇത് ഗുണകരമാണ്.എന്നാൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിച്ച വ്യാജവാർത്തകളുടെ പേരിൽ എത്രയോ പേർക്ക് ജീവനൊടുക്കേണ്ടി വന്നിട്ടുണ്ടെന്നത് ഇതിന്റെയൊരു മറുവശം കൂടിയാണ്. കോവിഡ്-19 വ്യാപനം പോലെ സമൂഹത്തിൽ അതിവേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു മഹാമാരിയാണ് വ്യാജ വാർത്തകൾ. കൊറോണയുടെ ഉറവിടം ഇന്നും വൈദ്യശാസ്ത്രജ്ഞൻമാർക്ക്  അജ്ഞാതമാണ് എങ്കിൽ    വ്യാജവാർത്തകളുടെ ഉറവിടം മുഖ്യമായും സമൂഹമാധ്യമമാണ്.പത്രാധിപരില്ലാത്ത വർത്തമാനപത്രത്തെപ്പറ്റി ചിന്തിച്ചുനോക്കൂ.അതാണ് സമൂഹമാധ്യമം.ആര് എന്തെഴുതുന്നു എന്ന് നോക്കാൻ ആരുമില്ല.കള്ളം പ്രചരിപ്പിച്ചാൽ ആരും ചോദിക്കാനില്ല. വ്യക്തിഹത്യ നടത്തിയാൽ…

    Read More »
  • NEWS

    നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഈ അടയാളങ്ങള്‍ പറയും

    ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നു കയറാൻ കഴിയുന്ന നിരവധി ആപ്ലിക്കേഷനുകളും മാർഗ്ഗങ്ങളും ഇന്ന് ഇന്റര്‍നെറ്റില്‍ ഉണ്ട്.ഏതെങ്കിലും ലിങ്കില്‍ ക്ലിക് ചെയ്താല്‍ പോലും നിങ്ങളുടെ ഫോണില്‍ എളുപ്പത്തില്‍ അവർക്ക് കടന്നു കയറാൻ കഴിയും. നിങ്ങള്‍ ഒരു സ്മാര്‍ട് ഫോണ്‍ ഉപയോക്താവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുമാണെങ്കില്‍, നിങ്ങളുടെ ഫോണിലും സ്പൈവെയര്‍ ആപ് മറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍, സ്മാര്‍ട് ഫോണ്‍ ഹാക് ചെയ്യപ്പെടാം.അത്തരമൊരു സാഹചര്യത്തില്‍,ഫോണിന് സ്പൈവെയര്‍ ആപ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാകും.എന്നതിനെപ്പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.     ഈ ആപ്ലിക്കേഷനുകളില്‍ ചിലത് നിങ്ങളുടെ ഫോണിലെ സാമ്പത്തിക വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍, മറ്റുചിലത് ഫോട്ടോ ഗാലറി, കോളുകള്‍, സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഫോണിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു.ഈ ചാരപ്പണി ആപ്ലിക്കേഷനുകളും ഉപകരണങ്ങളും അവയുടെ സ്വഭാവമനുസരിച്ച് ഫോണുകളില്‍ മറഞ്ഞിരിക്കും.അവ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല.എന്നാല്‍, നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഈ അടയാളങ്ങള്‍ പറയും.       ഫോണിനെ ഒരു സ്പൈവെയര്‍ ആപ് ബാധിച്ചിട്ടുണ്ടെങ്കില്‍, ഫോണിന്റെ…

    Read More »
  • NEWS

    വൈദ്യുതി ബിൽ കുറയ്ക്കാം;വൈദ്യുതി അപകടങ്ങളും

    വൈദ്യുതി അപകട കാരണങ്ങളിൽ പ്രധാനമാണ് വയറിങ്ങിലെ പോരായ്മ.മഴക്കാലത്ത് വീടുകളിലെ ഭിത്തികളിൽ തൊടുമ്പോൾ ഷോക്കോ തരിപ്പോ അനുഭവപ്പെട്ടാൽ വൈദ്യുതി ചോർച്ച ഉണ്ടെന്നു മനസ്സിലാക്കണം.നനവില്ലാത്ത ചെരിപ്പ് ഉപയോഗിച്ചോ ഫ്ളോർ മാറ്റിൽ നിന്നോ ഇവ പരിശോധിക്കുന്നതാണ് സുരക്ഷിതം.നനഞ്ഞ കൈ  ഉപയോഗിച്ച് വൈദ്യുതി സ്വിച്ചുകൾ പ്രവർത്തിപ്പിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ വീടുകളിൽ ഒരു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിജ്.പീക്ക് ലോഡ് ഉള്ള സമയത്ത് (വൈകിട്ട് 6 മണി മുതൽ രാത്രി 10 വരെ) രണ്ടു മുതൽ നാലു മണിക്കൂർ വരെ ഫ്രിജ് ഓഫ് ചെയ്തിടാം.വൈദ്യുത ബില്ലിൽ ലാഭം കിട്ടും.ഫ്രിജിന്റെ കാലയളവും വർധിക്കും.വിശ്രമമില്ലാത്ത പ്രവർത്തനം മൂലം കംപ്രസറിന്റെ വൈൻഡിങ്ങിലെ ലാമിനേഷൻ ഇളകി സ്പാർക് ഉണ്ടാകാം.ഇത് ഷോക്കിനു കാരണമാകും.മൂന്ന്–നാലുമണിക്കൂർ ഫ്രിജ് ഓഫ് ചെയ്തിടുമ്പോൾ കോയിലുകൾ തണുക്കും.വയറിങ്ങിലെ ഇൻസുലേഷൻ ദ്രവിക്കുന്നതു മൂലവും ഫ്രിജിൽ നിന്നു ഷോക്ക് ഉണ്ടാകാം. കഴിയുന്നതും ചെരിപ്പ് ധരിച്ചു വേണം മിക്സി ഉപയോഗിക്കാൻ. ഉപയോഗം ശ്രദ്ധയോടെ അല്ലെങ്കിൽ മിക്സർ ജാറിൽ നിന്ന് ലീക്ക് ആകുന്ന വെള്ളമിറങ്ങി മിക്സിയുടെ…

    Read More »
Back to top button
error: