Month: June 2022

  • NEWS

    വീട്ടിൽ സബ്സിഡിയോടുകൂടി സൗരനിലയം സ്ഥാപിക്കാം

    വീട്ടിൽ ഒരു സൗരനിലയം സബ്സിഡിയോടുകൂടി സ്ഥാപിക്കാം സൗര പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷൻ ഇന്നുമുതൽ ജൂലൈ 4 വരെ കെഎസ്ഇബിയുടെ എല്ലാ സെക്ഷൻ ഓഫീസുകളിലും ഉണ്ടായിരിക്കും.     പുരപ്പുറ സൗരോർജ നിലയങ്ങൾ സബ്സിഡിയോടെ സ്ഥാപിക്കുന്ന കെഎസ്ഇബിയുടെ പദ്ധതിയുടെ ഭാഗമാണിത്.സൗരോർജ നിലയങ്ങളിലൂടെ സംസ്ഥാനത്ത് 1,000 മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപാദിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.    

    Read More »
  • Movie

    ‘ഒന്ന് വെച്ചിട്ട് പോടോ’ എന്ന് ഒരു മെഗാസ്റ്റാറിനോട് ഫോണിലൂടെ പൊട്ടിത്തെറിച്ച് രമ്യനമ്പീശൻ, ആരാണാ താരം… യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്…?

    കുറച്ചു കാലം മുമ്പാണ്. നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലെ ‘ആണ്ടേ ലോണ്ടേ’ എന്ന ഗാനം ആലപിച്ച്‌ രമ്യ നമ്പീശന്‍ ഹിറ്റായി നിൽക്കുന്ന സമയം. വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഗാനത്തിന് പല മേഖലകളിൽ നിന്നും ഒട്ടേറെ അഭിനന്ദനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. രമ്യ ഡ്രൈവിങ് പഠിക്കുന്നത് ആ കാലത്താണ്. ഒരുദിവസം വളരെ ആശങ്കയോടെ ക്ലച്ചും ഗിയറുമൊക്കെ മാറ്റി കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്ന സമയത്താണ് രമ്യക്ക് ഒരു കോള്‍ വന്നത്. ‘ഹലോ, ഞാന്‍ മമ്മൂട്ടിയാണ്’ വിളിച്ച വ്യക്തി പറഞ്ഞു. എന്നാല്‍ ഇങ്ങനെയുള്ള ധാരാളം വ്യാജ കോളുകള്‍ ലഭിച്ചിട്ടുള്ളതിനാലും ഡ്രൈവിങ്ങിന്റെ ടെന്‍ഷനില്‍ നിന്നതിനാലും രമ്യ നമ്പീശന്‍ വിചാരിച്ചത് തന്നെ ആരോ കബളിപ്പിക്കാൻ വിളിക്കുന്നതാവും എന്നാണ്. രമ്യ മറ്റൊന്നുമാലോചിക്കാതെ പൊട്ടിത്തെറിച്ചു; ‘ ഒന്ന് വെച്ചിട്ട് പോടോ.’ അല്പസമയത്തിന് ശേഷം മമ്മൂട്ടിയുടെ സഹായി ജോര്‍ജ് വിളിച്ചു പറഞ്ഞു, ‘മോളെ അത് ശരിക്കും മമ്മൂട്ടിയായിരുന്നു’ എന്ന്. അപ്പോഴുണ്ടായ അവസ്ഥ വിവരിക്കാന്‍ പറ്റില്ലെന്നാണ് രമ്യ പറയുന്നത്. പിന്നീട് തിരികെ വിളിച്ചിട്ട്…

    Read More »
  • Local

    മുഹമ്മയിൽ പട്ടാപ്പകൽ ഗൃഹനാഥനെ ബന്ദിയാക്കി പണം കവര്‍ന്നു, അന്യ സംസ്ഥാനക്കാരനെന്ന് സംശയം

        ആലപ്പുഴ: കുടിവെള്ളം ചോദിച്ച് പട്ടാപ്പകല്‍ വീട്ടിലെത്തിയ അപരിചിതൻ ഗൃഹനാഥനെ ബന്ദിയാക്കി പണം കവര്‍ന്നു. ഇതര സംസ്ഥാനക്കാരന്‍ എന്നു സംശയിക്കുന്ന യുവാവാണ് പണവും കവർന്ന് കടന്നത്. ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ് സംഭവം. ലക്ഷ്മി സദനത്തില്‍ ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചയ്ക്കാണ് കയ്യില്‍ രണ്ടു സഞ്ചിയുമായി യുവാവ് വീട്ടില്‍ എത്തിയത്. വെള്ളം ചോദിച്ചാണ് യുവാവ് വീട്ടിലേയ്ക്കു വന്നത്. ബാലാനന്ദന്‍ വെള്ളം എടുക്കാന്‍ അടുക്കളയിലേക്കു പോയപ്പോള്‍ മോഷ്ടാവ് വീട്ടില്‍ കയറി പേഴ്‌സിലിരുന്ന 3500 രൂപ എടുത്തു. ഇതു കണ്ട ബാലാനന്ദന്‍ മോഷ്ടാവിനെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ മോഷ്ടാവ് ബാലാനന്ദനെ കീഴ്പ്പെടുത്തി മുറിയിലിട്ടു പൂട്ടിയശേഷം രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ബാലാനന്ദനെ രക്ഷപ്പെടുത്തിയത്. പരാതിയെ തുടര്‍ന്ന് മുഹമ്മ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    അബുദാബിയിൽ നിന്നും അവധിക്കു വന്ന യുവാവ് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടത്തിൽ മരിച്ചു

    കുന്നംകുളം: ഓരോ ദിവസവും എത്രയധികം സ്വപ്നങ്ങളാണ് നടുറോഡിൽ പൊലിഞ്ഞു പോകുന്നത്. പ്രതിദിനം നമ്മുടെ നിരത്തുകളിൽ പിടഞ്ഞു തീരുന്ന ജീവനുകളിൽ മഹാഭൂരിപക്ഷവും ജീവിതത്തിലേക്ക് പഥമൂന്നിയിട്ടില്ലാത്ത യുവാക്കളായിരിക്കും. ഇന്നലെ വൈകിട്ട് തൃശൂർ കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പൊലിഞ്ഞു പോയത് 26 വയസുകാരനായ ഒരു യുവാവാണ്. തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫിയാണ് അപകടത്തിൽ മരിച്ചത്. അബുദാബിയിൽ നിന്നും അവധിക്കു നാട്ടിലെത്തിയതായിരുന്നു യുവാവ്. വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിനു സമീപമായിരുന്നു അപകടം. അമിത വേഗതയിൽ വന്ന പൊന്നാനി-തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാര്യമായി കൂട്ടിയിടിക്കുകയായിരുന്നു. കുന്നംകുളത്തു നിന്നും കോഴിക്കോട്ടേയ്ക്കു പോകുകയായിരുന്നു കാർ. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണു ആളെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേഖലയില്‍ ഭാഗികമായി വാഹനഗതാഗതം തടസ്സപ്പെട്ടു.

    Read More »
  • India

    ഉദ്യോഗാര്‍ഥികള്‍ ഒഴുകുന്നു അഗ്‌നിപഥിലേക്ക്; നാല് ദിവസംകൊണ്ട് ലഭിച്ചത് 94,000 അപേക്ഷകര്‍

    ന്യൂഡല്‍ഹി: രണ്ടാഴ്ചമുമ്പ് രാജ്യത്ത് പ്രതിഷേധത്തിനും സംഘര്‍ഷത്തിനും തീവെപ്പിനും ഇടയാക്കിയ അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷകരുടെ ഒഴുക്ക്. വിജ്ഞാപനം വന്ന് നാല് ദിവസം പിന്നിടുമ്പോള്‍ മൊത്തം അപേക്ഷകരുടെ എണ്ണം 94000 കടന്നു. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുമാത്രമാണിത്. വ്യോമസേനയിലേക്ക് മാത്രമായി 56960 അപേക്ഷകള്‍ എത്തിയിട്ടുണ്ടെന്ന് സേന വ്യക്തമാക്കി. ജൂണ്‍ 14 -നാണ് സേനാ നിയമനത്തില്‍ ചരിത്രപരമായ തീരുമാനമെടുത്തതിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. പതിനേഴര വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവരെ നാല് വര്‍ഷ കരാറില്‍ സേനയിലേക്ക് നിയമിക്കുന്നതായിരുന്നു അഗ്‌നിപഥ് പദ്ധതി. അഗ്‌നിവീര്‍ എന്നറിയപ്പെടുന്ന ഈ സേനാംഗങ്ങള്‍ മറ്റു സൈനികരെ പോലെ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹരായിരിക്കില്ലെന്നും അറിയിച്ചിരുന്നു. നാല് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുക്കപെടുന്ന 25 ശതമാനം പേരെ മാത്രം 15 വര്‍ഷത്തേക്ക് നിയമിക്കുകയും മറ്റുള്ളവര്‍ക്ക് നിര്‍ബന്ധിത വിരമിക്കലുമായിരുന്നു പദ്ധതിയില്‍. പദ്ധതിക്കെതിരെ വന്‍ പ്രതിഷേധം സംസ്ഥാനങ്ങളില്‍ ഉയര്‍ന്നപ്പോള്‍ അഗ്‌നിവീറുകള്‍ക്ക് നിയമന ആനുകൂല്യങ്ങളും മറ്റും പ്രഖ്യാപിച്ച് പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. വിരമിക്കലിന് ശേഷം മറ്റ് സേനകളിലേക്ക് 10 ശതമാനം…

    Read More »
  • Kerala

    നടിയും സഹസംവിധായികയുമായ അംബികാ റാവു അന്തരിച്ചു

    തൃശൂര്‍: നടിയും സഹസംവിധായികയുമായ അംബികാ റാവു അന്തരിച്ചു. വൃക്ക രോഗത്തിനു ചികിത്സയിലായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് വര്‍ഷമായി ചികില്‍സയെ തുടര്‍ന്ന് അഭിനയരംഗത്തുനിന്നു മാറിനില്‍ക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍’ചികില്‍സയിലിരിക്കെയാണ് അന്ത്യം. പ്രശസ്ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്റെ സിനിമകളില്‍ സഹസംവിധായകയായി തുടങ്ങിയ അംബിക റാവു പിന്നീട് പ്രമുഖ സംവിധായകര്‍ക്കൊപ്പം ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാര്‍, കോളജ് കുമാരന്‍, 2 ഹരിഹര്‍ നഗര്‍, ലൗ ഇന്‍ സിഗപ്പൂര്‍, ഡാഡി കൂള്‍, ടൂര്‍ണമെന്റ്, ബെസ്റ്റ് ആക്ടര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, പ്രണയം, സാള്‍ട് ആന്‍ഡ് പെപ്പര്‍, തിരുവമ്പാടി തമ്പാന്‍, ഫേസ് 2 ഫേസ്, 5 സുന്ദരികള്‍, അനുരാഗ കരിക്കിന്‍ വെള്ളം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയും അസോസിയേറ്റായും പ്രവര്‍ത്തിച്ചു. ‘ദി കോച്ച്’ എന്ന അപരനാമത്തിലാണു അംബിക സെറ്റുകളില്‍ അറിയപ്പെടുന്നത്. ഗ്രാമഫോണ്‍, മീശമാധവന്‍, പട്ടാളം,…

    Read More »
  • India

    ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ അറസ്റ്റിൽ

    ദില്ലി: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസ് ആണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. വിദ്വേഷം വളർത്തുന്ന രീതിയിൽ ഇടപെടൽ നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് 2018 ൽ ചെയ്ത ട്വീറ്റിന്‍റെ പേരിലാണ്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ദില്ലി പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി കസ്റ്റഡി തേടുമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. Please note. pic.twitter.com/gMmassggbx — Pratik Sinha (@free_thinker) June 27, 2022 മുഹമ്മദ് സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി എന്ന് പ്രതീക് സിൻഹ പറഞ്ഞു. അഭിഭാഷകനോടോ സുഹൃത്തുക്കളോടോ പൊലീസ് സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ നെയിം…

    Read More »
  • India

    കോൺഗ്രസ് നേതാക്കളെക്കുറിച്ച് പച്ചക്കള്ളം പറയുന്നത് പിണറായി വിജയൻ നിര്‍ത്തണം: കെ.സി. വേണുഗോപാൽ

    ദില്ലി: കോൺഗ്രസ് നേതാക്കളെക്കുറിച്ച് പച്ചക്കള്ളം പറയുന്നത് പിണറായി വിജയൻ നിർത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന് വിമർശിക്കുകയും മോദിയെ മരണത്തിന്റെ വ്യാപാരിയെന്നു വിളിച്ചുവെന്ന പേരിലും ആർഎസ്എസും സംഘപരിവാർ ശക്തികളും സോണിയ ഗാന്ധിയെ വർഷങ്ങളോളം വേട്ടയാടിയ ചരിത്രം പിണറായി മറക്കരുത്. മുഖ്യമന്ത്രി സ്ഥാനമേറ്റ ശേഷം നരേന്ദ്ര മോദി എന്ന വാക്ക് ഉച്ചരിക്കാൻ പോലും ഭയക്കുന്ന ഭീരുത്വമുള്ള ഒരാൾ സോണിയ ഗാന്ധിയെ വിമർശിക്കുന്നത് പരിഹാസ്യമാണ്. സാക്കിയ ജഫ്രിയുടെ നിയമ പോരാട്ടങ്ങൾക്ക് മാത്രമല്ല, അവർക്ക് എല്ലാ പിന്തുണയും കോൺഗ്രസ് നൽകിയിട്ടുണ്ട്. 2002ൽ സോണിയ ഗാന്ധി തന്റെ മാതാവിനെ സന്ദർശിച്ചിട്ടുണ്ടെന്ന് വർഷങ്ങൾക്ക് മുൻപ് സാക്ഷ്യപ്പെടുത്തിയത് സാക്കിയ ജാഫ്രിയുടെ മകൻ തൻവീർ ജഫ്രിയാണെന്നും കെ സി പറഞ്ഞു. നിർഭയമായി രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. ഫാസിസ്റ്റ് നയങ്ങൾക്കും ആ നയങ്ങൾ ഇന്ത്യക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നരേന്ദ്ര മോദിക്കുമെതിരെയുമുള്ള രാഹുൽ ഗാന്ധിയുടെ നിലയ്ക്കാത്ത പോരാട്ടം ലോകമെമ്പാടുമുള്ളവർക്കറിയാം.…

    Read More »
  • Crime

    ഭര്‍ത്തൃവീട്ടുകാര്‍ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു; ഹഫ്സത്തിന്റെ മരണത്തില്‍ സ്ത്രീധന പീഡനത്തിന് പരാതിയുമായി മാതാപിതാക്കള്‍

    കോഴിക്കോട്: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തിൽ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്‌സത്ത് (20) ആണ് മരിച്ചത്. സ്തീധനത്തെച്ചൊല്ലി ഭർത്തൃവീട്ടുകാർ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഹഫ്‌സത്തിന്റെ മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വൈകീട്ട് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികത്സയിലിരിക്കെ മരിക്കുകയായിരുന്നു. കോടഞ്ചേരി മുറമ്പാത്തി കിഴക്കെത്തിൽ അബ്ദുൽസലാം-സുലൈഖ ദമ്പതിമാരുടെ മകളാണ്. ഒരു വയസ്സുള്ള മകളുണ്ട്. പുല്ലൂരാംപാറയിലെ ഓട്ടോഡ്രൈവറാണ് ശിഹാബുദ്ദീൻ. 2020 നവംബർ അഞ്ചിനാണ് ഇവരുടെ വിവാഹം. ബൈക്ക് വാങ്ങാനായി 50,000 രൂപ ഭാര്യയോട് ചോദിച്ചിരുന്നതായും മുഴുവൻതുക കൊടുക്കാനാകാത്തതിനാൽ കുടുംബശ്രീയിൽനിന്നും 25,000 രൂപ വായ്പയെടുത്തു നൽകിയിരുന്നതായും പിതാവ് അബ്ദുൽസലാം പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി തിരുവമ്പാടി പൊലീസ് സ്റ്റേഷൻ ഓഫീസർ കെ. സുമിത് കുമാർ പറഞ്ഞു.

    Read More »
  • India

    ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിൻ്റെ അറസ്റ്റിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ കക്ഷികൾ

    ദില്ലി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിൻ്റെ അറസ്റ്റിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ കക്ഷികൾ രംഗത്ത്. വിദ്വേഷവും വെറുപ്പും നുണകളും തുറന്നു കാട്ടുന്നവർ ബി ജെ പിക്ക് ഭീഷണിയാണെന്നും സത്യത്തിന്റെ ഒരു ശബ്ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്നു വരുമെന്നും അറസ്റ്റിനെ അപലപിച്ചു കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി എന്ന് ആൾട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ പറഞ്ഞു. മുഹമ്മദ് സുബൈറിനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അഭിഭാഷകനോടോ സുഹൃത്തുക്കളോടോ പോലീസ് വെളിപ്പെടുത്തുന്നില്ലെന്നും സുബൈറിനെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥർ നെയിം ടാഗ് ധരിച്ചിരുന്നില്ലെന്നും പ്രതീക് സിൻഹ പറഞ്ഞു. അതേസമയം മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് 2018 ൽ നടത്തിയ ഒരു ട്വീറ്റുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണെന്നാണ് സൂചന. സുബൈർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും അദ്ദേഹത്തെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷിക്കുമെന്നും ദില്ലി പോലീസ് വ്യക്തമാക്കി.…

    Read More »
Back to top button
error: